Author: News Desk

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്പനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു. 75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ്‌സെക്കിന്റെ അവകാശവാദത്തിന് പിന്നാലെയാണ് നടപടി. ഉപയോക്താക്കളുടെ 1.8ടിബി ഡേറ്റാബേസ് ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് കഴിഞ്ഞയാഴ്ച ക്ലൗഡ്‌സെക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഹാക്കര്‍മാര്‍ നിഷേധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിയമ സംവിധാനങ്ങളില്‍ നിന്ന് തന്നെയാണ് ഡേറ്റ ശേഖരിച്ചത് എന്നാണ് ഹാക്കറുടെ വിശദീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ആധാര്‍ വിവരങ്ങള്‍ അടക്കം 75 ലക്ഷം ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നെന്നാണ് ക്ലോഡ്‌സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം…

Read More

ഹ്യൂസ്റ്റൺ, ജനുവരി 27, 2024 : കൗമാരക്കാരും അവരുടെ മാതാപിതാക്കളും തമ്മിലുള്ള കുടുംബബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) “ബ്രിഡ്ജിംഗ് ദി ഗ്യാപ്പ്” എന്ന പേരിൽ നടത്തപ്പെട്ട സെമിനാർ വിജയകരമായി. MAGH 2024 വിമൻസ് ഫോറം സംഘടിപ്പിച്ച പരിപാടി സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ച് നടത്തപ്പെട്ടു. ജനുവരി 27 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച സെമിനാറിൽ, വനിതാ പ്രതിനിധി ആൻസി സാമുവൽ സ്വാഗതം ആശംസിച്ചു. സൈക്യാട്രിസ്റ്റ് ഡോ. സുനന്ദ മുരളി, ഫാമിലി കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സജി മത്തായി, ലൈസൻസ്ഡ് മെൻ്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ബ്ലെസി ചാക്കോ, ലൈഫ് കോച്ചും ഹിപ്‌നോതെറാപ്പിസ്റ്റുമായ ഷിജോ ചാണ്ടപ്പിള്ള എന്നിവർ മുഖ്യപ്രഭാഷകരായി പരിപാടിയിൽ പങ്കെടുത്തു. തലമുറകളുടെ വിഭജനം അഥവാ ജനറേഷൻ ഗ്യാപ്പ് മനസ്സിലാക്കുക, ടീൻ ഏജേർസിലുള്ള പൊതുവായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക, ആശയവിനിമയത്തിൻ്റെ വിടവുകൾ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് നികത്തുന്നതിനുള്ള തന്ത്രങ്ങൾ മനസ്സിലാക്കുക അവ എപ്രകാരം ഉപയോഗിക്കുക…

Read More

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസിന്റേതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിക്കുന്ന വേളയില്‍ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി ബന്ധപ്പെട്ട് കേസിലാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2019 ഒക്ടോബര്‍ 4നാണ്, 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു…

Read More

പാലക്കാട്: പാലക്കാട് കോട്ടായില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 37കാരിയായ ബിന്‍സിയാണ് മരിച്ചത്. മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തുദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍ വച്ച് ബിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. വൈകീട്ട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ബിന്‍സിയെയും കുഞ്ഞിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ഇവരെ സുരേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് ബിന്‍സി മരിച്ചത്. കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. എന്തിനാണ് ജീവനൊടുക്കിയതെന്ന കാരണം വ്യക്തമല്ല. കുടുംബപ്രശ്‌നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More

മനാമ: അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസിനു മനാമയിൽ തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ ‘അറിവിന്റെ വെളിച്ചം’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ വാഗ്മിയും അൽ ഫുർഖാൻ ദാ ഇയുമായ നിയാസ് സ്വലാഹി സംസാരിച്ചു. ഖുർആൻ പഠനത്തിന്റെ പ്രധാന്യത്തെ സംബന്ധിചച്ചും വിശ്വാസികൾ അത് നിത്യ ജീവിതത്തിന്റെ കൂടെ കൂട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും അദ്ദേഹം ഉദ്ഭോധിപ്പിച്ചു. അക്ഷരങ്ങൾ മുതൽ അറബി വായിക്കാനും ഖുർആൻ തെറ്റ് കൂടാതെ പാരായണം ചെയ്യാനും ഉതകുന്ന ന്യുതന രീതിയിൽ ഉള്ള പഠന രീതി പ്രകാരമായിരിക്കും ക്ലാസുകൾ മുന്നോട്ട് പോവുക എന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ഞായറാഴ്ചയും രാതി 9.30ന് മനാമ കെ സിറ്റി (ഗോൾഡ് സിറ്റി ) ഹാളിന്റെ രണ്ടാമത്തെ നിലയിൽ വച്ച് ആണ്‌ ക്ലാസുകൾ നടക്കുക. മനാമ പരിസര പ്രദേശങ്ങളിലെ ആളുകൾക്ക് അവരുടെ ജോലി സമയം കൂടെ പരിഗണിച്ചാണ് ഈ സമയ ക്രമീകരണം. അബ്ദുൽ സലാം ബേപ്പൂർ സ്വാഗതവും ബഷീർ…

Read More