കൊച്ചി: സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന്റെ അസ്ഥി തകർന്നു.
ഇടുക്കി ചെറുതോണി സ്വദേശി ഷിബിനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബസിലെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഷിബിനോട് കണ്ടക്ടർ മറ്റൊരു സീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ബസിൽ നിന്നിറങ്ങിയ ഇയാൾ വാഹനത്തിന് മുന്നിൽ തടസ്സമായി നിന്നു. അവിടെനിന്നും മാറാൻ ആവശ്യപ്പെട്ടതോടെയാണ് കണ്ടക്ടറെ ആക്രമിച്ചതെന്നാണ് പരാതി.
ആലപ്പുഴ സ്വദേശി ബി.ആർ. രമേശാണ് ആക്രമണത്തിനിരയായത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷിബിനെ പിടികൂടി.

