പിറവം: അനിയന്റെ സഞ്ചയന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മണീട് നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച നടന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് മുമ്പ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. പൂവക്കുളം ഐനുമാക്കിൽ കുടുംബാംഗം സിന്ധുവാണ് ഭാര്യ. മക്കൾ: അശ്വതി, അപർണ. മരുമക്കൾ: കെ.ടി. ലൈജു കാവുങ്കൽ, അജയ് ടി. കൃഷ്ണ
Trending
- ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക്; നിയാർക്ക് ഭാരവാഹികൾക്ക് യാത്രയയപ്പ്
- കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡോ: പി. വി. ചെറിയാൻ മെമ്മോറിയൽ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5 ന്
- ICRF–AMH സഹകരണത്തോടെ ഹാൻഡ്സ്-ഓൺലി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
- 120 വനിതാ ഗാർഹിക തൊഴിലാളികൾക്ക് സ്തനാർബുദ ബോധവത്കരണവും ആരോഗ്യ പരിശോധനയും
- അൽ ഫുർഖാൻ സെൻ്റർ ത്രൈമാസ ക്യാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു
- ജർമനി സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ ഇ.ഡി.ബി.; നിക്ഷേപബന്ധം ശക്തിപ്പെടുത്താൻ ചർച്ചകൾ
- 15കാരിയെ പീഡിപ്പിച്ച കേസ്: പാസ്റ്റർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും
- അമിത് ഷായെക്കുറിച്ചുള്ള പരാമർശം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി

