മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്ത് നിയമലംഘനവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച കേസിൽ 31 വയസുകാരനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ആന്റി സൈബർക്രൈം ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷയും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിലുള്ള പ്രകോപനപരവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Trending
- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ‘വേൾഡ് ഹാർട്ട് ഡേ – സീസൺ 2’ സംഘടിപ്പിച്ചു
- മന്ത്രി ബിന്ദുകൃഷ്ണയെ കെപിഎ ഭാരവാഹികൾ സന്ദർശിച്ചു
- സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം
- മുട്ടില്‍ മരംമുറി: ഗൂഢാലോചന അന്വേഷിക്കണമെന്ന് വനംമന്ത്രി
- ഫാബർ-കാസ്റ്റൽ സ്പെക്ട്ര 2026: രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിക്കും
- ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
- ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
- സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല; വിവാദ ചിത്രം എഐ നിർമിതമെന്ന് കെ.എം. ഷാജി

