തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താവില്‍ മൂന്നാം ഗഡു പണം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പ്പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.


