
മനാമ: ബഹ്റൈനിൽ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും, സഹയൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി യുഡിഎഫിൻ്റെ ശക്തമായ വിജയാഘോഷം സംഘടിപ്പിച്ചു.

യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ അടക്കം എത്തിയ ആഘോഷം ശ്രധേയമായി. ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നടത്തിയ ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. ഐവൈസിസി ജനറൽ സെക്രട്ടറി സെലിം അബു താലിബ് സ്വാഗതം പറഞ്ഞു.

കെ സി എ പ്രസിഡൻ്റ് ജയിംസ്, ഇന്ത്യൻ സ്കൂൾ ഭരണ സമിതിയംഗം ബിജു ജോർജ്, ഐവൈസിസി ലേഡീസ് കൺവീനർ മുബീന മൻഷീർ, ഫ്രാൻസിസ് കൈതാരത്ത്, കുർഷിദ് ആലം, ഖയാസുള്ള ഇഷ്റത്,

കെ എം സി സി പ്രതിനിധി നിസാർ ഉസ്മാൻ, ഹുസൈൻ ഹാജി, ടൈറ്റസ്, അൻവർ, ബാബു കുഞ്ഞിരാമൻ, മജീദ് തണൽ, ഫസൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് സൈഫുദീൻ നന്ദി പറഞ്ഞു.


