
മനാമ: ബഹ്റൈനിൽ 40 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും കെഎംസിസി മുൻ സംസ്ഥാന സെക്രെട്ടറിയും ബഹ്റൈനിലെ സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രൌഡമായ യാത്രയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. എ പി ഫൈസൽ അധ്യക്ഷത വഹിച്ചു, ബഹ്റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക ഉത്ഘാടനം ചെയ്തു. നിരവധി പൊതുപ്രവർത്തങ്ങൾ നടത്തി ഏവർക്കും മാതൃകയാണ് ശരീഫ് വില്ല്യാപ്പള്ളി എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വി എം ജെ യുടെ മുഖ്യ രക്ഷധികാരി ഇബ്രാഹിം മൊമെന്റോ നൽകി ആദരിച്ചു.

കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ടെ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാഫി വേളം, അഷറഫ് തൊടന്നൂർ, എൻ കെ മൂസഹാജി ഹാഷിംഹാജി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മജീദ് കിങ് കറക്ക്, നിസാർ തയ്യുള്ളതിൽ, അഷ്റഫ് തയ്യിൽ, നിസാർ വീരാളി, സുബൈർ പുളിയാവ്,ഷൗക്കത്ത് കൊരങ്കണ്ടി, നസീം പേരാമ്പ്ര,അഷ്റഫ് പേരാമ്പ്ര,മുനീർ ഒഞ്ചിയം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനസ് ഏലത്ത്, അഫ്സൽ വട്ടക്കണ്ടി, അൻഷിദ് പികെ, സാലി കെ, ബാസിത്ത് അനാറത്ത്, ജുനൈദ്, ശകീർ മിടിയേരി തുടങ്ങിയർ പരിപാടി നിയന്ത്രിച്ചു. നാട്ടിൽ നിന്നും ഹ്രിസ്വ സന്ദർശനർത്ഥം ബഹ്റൈനിൽ എത്തിയ പി പി ഇബ്രാഹിം ഹാജിയെ ചടങ്ങിൽ ആദരിച്ചു. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സഹീർ പറമ്പത്ത് നന്ദിയും പറഞ്ഞു.


