
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരോ സന്ദര്‍ശിക്കുന്നവരോ ആയ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും സ്വയം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന +973 17227555 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് ആന്റ് ഫോളോ-അപ്പ് സെന്ററുമായി ബന്ധപ്പെടണം. ആവശ്യമെങ്കില്‍ ആശയവിനിമയം സുഗമമാക്കാന്‍ https://forms.office.com/r/4VjzJLL9sF ലിങ്ക് വഴി പൗരര്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ബഹ്റൈന്‍ പൗരര്‍ യാത്രകള്‍ മാറ്റിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
