ദോഹ: ഖത്തറിൽ 517 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകൾ 1,04,533 ആയി ഉയർത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് ഒരു പുതിയ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ മരണസംഖ്യ 150 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 533 പേർ സുഖം പ്രാപിച്ചു. ഖത്തറിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,01,160 ആയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് അണുബാധയുള്ള 21-ാമത്തെ രാജ്യമാണ് ഖത്തർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേരെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ആകെ ആളുകളുടെ എണ്ണം 137 ആയി.
ഇപ്പോൾ ചികിത്സയിലുള്ളത് 3,223 പേരാണ്. അതായത് സ്ഥിരീകരിച്ച കേസുകളിൽ 96 ശതമാനവും ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,322 ടെസ്റ്റുകൾ മന്ത്രാലയം നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകൾ 4,20,649 ആണ്.