കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ടതാണ്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റയില്‍വേ ‘ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരില്‍ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്സ്പ്രസായി സര്‍വീസ് നടത്തേണ്ടതാണ്.
Trending
- എൽ.എം.ആർ.എ വിവിധ ഗവർണറേറ്റുകളിൽ അഞ്ച് പരിശോധനാ കാമ്പെയ്നുകനുകൾ നടത്തി
- ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി
- ടൂറിസം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ ശിക്ഷാ നടപടികൾ ശക്തമാക്കും
- പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്കി ഒമാന്‍ ഭരണാധികാരി
- ബസുടമയെ മർദിച്ച സംഭവം; CITU നേതാവ് അജയൻ ബസുടമയോടും കോടതിയോടുംമാപ്പ് അപേക്ഷിച്ചു
- തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!
- എയർഗൺ കൊണ്ട് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം, ഇരുവർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു നാട്ടുകാർ
- കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അറസ്റ്റിലായ റോബിൻ ജോർജ്