മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യവും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 ലധികം പേര് ക്യാമ്പിൽ രക്തം നൽകി. യുവജന സഖ്യം പ്രസിഡണ്ട് റവ: അനീഷ് സാമൂവൽ ജോൺ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിഡികെ ബഹ്റൈൻ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രെഷറർ ജിബിൻ ജോയ് സ്വാഗതവും വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ നന്ദിയും രേഖപ്പെടുത്തി.
യുവജന സഖ്യം സെക്രട്ടറി ബിവിൻ വർഗീസ്, കൺവീനർ അനീഷ് ഉമ്മൻ, വിനോദ് നാരായണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബിഡികെ ബഹ്റൈൻ ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡണ്ട് സലീന റാഫി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ.വി , ബിജു വി എസ് , ഗിരീഷ് പിള്ളൈ, അബ്ദുൾ നാഫി , അസീസ് പള്ളം, സെന്തിൽ , സാബു അഗസ്റ്റിൻ, മൊയ്ദു തിരുവള്ളൂർ , പ്രെജി , ഫാത്തിമ സെഹ്ല, രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

