
കണ്ണൂർ: സി.പി.എം വിട്ട് തളിപ്പറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനൂടെയാണ് ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ‘ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും’ എന്നായിരുന്നു ഫോൺ വിളിച്ചയാൾ ഭീഷണി മുഴക്കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോൺ വിളിച്ചയാൾ അസഭ്യം പറഞ്ഞു. സംഭവത്തിന് പിന്നാലെ ടി.കെ. ഗോവിന്ദൻ മയ്യിൽ പൊലീസിൽ പരാതി നൽകി.


