കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആശുപത്രിയിലെ അറ്റന്റർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം സർജിക്കൽ ഐസിയുവിന് സമീപം വിശ്രമിക്കുന്നതിനിടെയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മയക്കത്തിൽ നിന്ന് പാതി ഉണർന്നിരിക്കുമ്പോഴായിരുന്നു ആക്രമണം.
സംഭവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറഞ്ഞു. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ കോളേജ് പോലീസ് വ്യക്തമാക്കി.