മനാമ: പുതുതലമുറക്ക് പ്രവാചകനിൽ നിന്നും ധാരാളം പാഠങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് പകർത്താനുണ്ടെന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് പ്രവാചകൻ ” കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമൂഹത്തിന് പ്രവാചകൻ എന്നും പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം അനുധാവനം ചെയ്യുക വഴി നല്ലൊരു സമൂഹനിർമ്മിതിയുടെ മുന്നണിപോരാളികളാവാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി, ടീൻ ഇന്ത്യ കോ ഓർഡിനേറ്റർ മുഹമ്മദ് ഷാജി എന്നിവരും കുട്ടികളോട് സംസാരിച്ചു. ടീൻ ഇന്ത്യ പ്രസിഡൻ്റ് ഷദ ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അമ്മാർ സുബൈർ സ്വാഗതവും ലിയാ അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. റീഹാ ഫാത്തിമ പ്രാർത്ഥന നിർവ്വഹിച്ചു. ഷൈഖ അബദുല്ല ഗാനമാലപിച്ചു. കോ ഓർഡിനേറ്റർമാരായ ലുബൈ ന ഷഫീഖ്, ഷബീഹ ഫൈസൽ, നാസിയ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Trending
- താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍
- ജൂൺ 3ന് സ്കൂളുകൾ തുറക്കും, പ്രവേശനോൽസവം അന്നുതന്നെ; മുന്നൊരുക്കം സമയബന്ധിതം ആക്കണമെന്ന് മുഖ്യമന്ത്രി
- കള്ളക്കടൽ റെഡ് അലർട്ട് പിൻവലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു; പകരം ഓറഞ്ച് അലർട്ട്
- വൈദ്യുതി നിയന്ത്രണത്തിന് പുറമെ സർചാര്‍ജ് വര്‍ധനവും; മേയിലെ ബില്ലിൽ യൂണിറ്റിന് 10 പൈസ അധികം ഈടാക്കും
- പോക്സോ കേസ് പ്രതിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി
- വെറും 79 ദിനാറിന് ഫുൾ ഫിറ്റഡ് ഓഫീസുമായി കെ സിറ്റി ബിസിനസ് സെന്റർ നാലാമത് ശാഖ സൽമാനിയയിൽ
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി