- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില് 2 മലയാളികള്; കുടുംബങ്ങള്ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര് വയലില്
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
കോഴിക്കോട്∙ യുവതിയെ പീഡിപ്പിച്ച് 18 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി വിഷ്ണു ശ്രീകുമാർ (33) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. പാലക്കാട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതി. അവിടെ വച്ച് യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന ശേഷം ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് കടന്നിരുന്നു. അവിടെ വച്ച് സ്കൂൾ വിദ്യാർഥിയുടെ മൊബൈൽ ഫോണും പ്രതി കവർന്നു. കോഴിക്കോട് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നതിനിടെയാണ് പിടിയിലായത്.
മനാമ: ബഹ്റിനിലെ ഇന്ത്യൻ കുടുംബാംഗങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബഹറിൻ കുടുംബാംഗങ്ങൾ എത്തുക പതിവാണ്. തലമുറകളായി ബഹറിനിൽ താമസമാക്കിയ പ്രമുഖ ഇന്ത്യൻ കുടുംബാംഗങ്ങളുടെ വീടുകളിലാണ് സന്ദർശനം നടത്തുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിഎംബി, മുൽജിമൽ, കേവൽറാം, താഖർ, കവലാനി കുടുംബങ്ങളെ സന്ദർശിച്ചു. കുടുംബങ്ങൾക്ക് ദീപാവലി ആശംസകൾ അറിയിക്കുകയും ബഹ്റൈൻ സമൂഹത്തിൽ ഈ കുടുംബങ്ങൾ സ്ഥാപിച്ച ദീർഘകാല ബന്ധങ്ങളെയും രാജ്യത്തിന്റെ ബഹുസ്വര സാംസ്കാരിക പരിതസ്ഥിതിക്ക് അവർ നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായി സഹവർത്തിത്വത്തിനും സാംസ്കാരിക വൈവിധ്യത്തിനും ഒരു മാതൃകയായി ബഹ്റൈൻ അതിൻറെ സ്ഥാനം തുടർച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ടിന്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ്…
തിരുവനന്തപുരം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് അദ്ധ്യാപിക മരിച്ചു. പുഴനാട് ലയോള സ്കൂൾ അദ്ധ്യാപിക അഭിരാമി(33)യാണ് മരിച്ചത്. ചാങ്ങ സ്വദേശിയാണ് ഇവർ. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മകൾ അർപ്പിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിരാമിയും അർപ്പിതയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ പതിയെയായിരുന്നുവെന്നും ഇവർ പറയുന്നു. ഹെൽമറ്റ് ധരിച്ചിരുന്ന അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10 വയസ്സുള്ള മകൾ അർപ്പിതയ്ക്കൊപ്പം സ്കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ…
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. കനാൽപിരിവിലാരംഭിച്ച ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് പാർക്കിൽ 3 വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്. ഇത് ചരിത്രമുഹർത്തമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നിർവഹിച്ചു. കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും സാധ്യതയുള്ളവയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാം ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വധശിക്ഷ ഇന്ന് നടപ്പാക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്; മിഠായി വിതരണം ചെയ്തുകൊണ്ട് കേസിലെ നിർണായക സാക്ഷി താജുദ്ദീൻ
ആലുവ കേസിലെ വിധി എല്ലാവർക്കുമൊരു പാഠമായിരിക്കണമെന്ന് നിർണായക സാക്ഷികളിലൊരാളായ താജുദ്ദീൻ. ശിശുദിനത്തിൽ ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നതിന് ശേഷം ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്തുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മനാമ: കെ സി എ സർഗോത്സവ് -2023 ഗ്രാൻഡ് ഫിനാലെ കെ സി എ അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് വിശിഷ്ടാതിഥി ആയി പങ്കെടുത്തു. എട്ടു മാസത്തോളം നീണ്ടു നിന്ന മത്സരങ്ങളിൽ കെ സി എ അംഗങ്ങൾ നാലു ടീമുകളായി പങ്കെടുത്തു. മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടോപ്പാസ് വാരിയർസ് വിജയികളായി. എമറാൾഡ് ഹീറോസ് ടീം ഫസ്റ്റ് റണ്ണർ അപ്പ് ആയും തെരഞ്ഞെടുക്കപ്പെട്ടു. സഫയർ കിങ്സ് , റൂബി സ്റ്റാർസ് എന്നീ ടീമുകൾ മൂന്നു നാലും സ്ഥാനത്തിന് അർഹരായി. കാതറീൻ മരിയം ജിയോ ,സ്റ്റീവ എലീന ഐസാക്ക് ,അഡ്രിൻ ജിജോ എന്നിവർ യഥാക്രമം ഗ്രൂപ്പ് 1 , ഗ്രൂപ്പ് 2 , ഗ്രൂപ് 3 ചാമ്പ്യന്മാരായി . സിബിൻ ചാക്കോ, പ്രെറ്റി റോയ് എന്നിവർ ജന്റ്സ് , ലേഡീസ് വിഭാഗം ചാമ്പ്യന്മാരായി. പീറ്റർ തോമസ് ഖേൽ രത്ന അവാർഡിന് അർഹനായി. വിനു ക്രിസ്ടി…
മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ റിഫ ഏരിയാ തല രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ലെ മലർവാടി ലിറ്റിൽ സ്കോളർ എൽ. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയ മറിയം ആണ് രെജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ മലർവാടിയുടേയും ടീൻ ഇന്ത്യയുടേയും നിരവധി കൂട്ടുകാരും പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും നിരവധി സമ്മാനങ്ങളാണ് ലഭിക്കുക. മത്സരത്തിൽ…
കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് പിടിയിലായത്. സെപ്റ്റംബർ 16-നാണ് കേസിന് ആസ്പദമായ സംഭവം. തെലങ്കാന സ്വദേശിനിയായ യുവതിക്ക് നേരെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ച് പീഡന ശ്രമം ഉണ്ടാകുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം ഗുരുതരാവസ്ഥയിൽ. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാൽ ആളുകൾ പടക്കംപൊട്ടച്ചതോടെയാണ് വീണ്ടും മോശമാകാൻ ഇടയാക്കിയത്. ബാവന, നരേല, രോഹിണി, ആർ.കെ പുരം, ദ്വാരകനരേല, ഒഖ്ലനരേല തുടങ്ങിയ സ്ഥലങ്ങളിൽ വായുഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുഗുണനിലവാര സൂചികയിൽ 400-നു മുകളിൽ കടക്കുന്നതോടെ ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായുമാണ് കണക്കാക്കുന്നത്.
മനാമ: ബഹ്റൈനിലെ കാസർഗോഡ് കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ( കെ ഡി പി എ ) “ഒപ്പരം ” പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മനാമ കെ സിറ്റി ഹാളിൽ സംഘടനയുടെ കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷങ്ങളിലെ ഭരണസമിതി പ്രസിഡണ്ട് ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്. പ്രസിഡന്റ്: രാജേഷ് കോടോത്ത്,ജനറൽ സെക്രട്ടറി: രാജീവ് വെള്ളിക്കോത്ത്, വൈസ് പ്രസിഡന്റ് നാരായണൻ ബെൽകാട്,ജോയിന്റ് സെക്രട്ടറി: മണി മാങ്ങാട്, ട്രഷറർ: നാസർ ടെക്സിം, മെമ്പർഷിപ്പ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി: ജയപ്രകാശ് മുള്ളേരിയ, എന്റർടൈൻമെന്റ് സെക്രട്ടറി: ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: രാജീവ് കെ.പി, കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ റഹ്മാൻ പട് ള , സുരേഷ് പുണ്ടൂർ, അബ്ദുൾ ഹമീദ്, അഷ്റഫ് മളി എന്നിവരെയും തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ,രാമചന്ദ്രൻ, ഷാഫി…
