ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം ഗുരുതരാവസ്ഥയിൽ. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാൽ ആളുകൾ പടക്കംപൊട്ടച്ചതോടെയാണ് വീണ്ടും മോശമാകാൻ ഇടയാക്കിയത്. ബാവന, നരേല, രോഹിണി, ആർ.കെ പുരം, ദ്വാരകനരേല, ഒഖ്ലനരേല തുടങ്ങിയ സ്ഥലങ്ങളിൽ വായുഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുഗുണനിലവാര സൂചികയിൽ 400-നു മുകളിൽ കടക്കുന്നതോടെ ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായുമാണ് കണക്കാക്കുന്നത്.
Trending
- കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്
- തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയ മലയാളി വെടിയേറ്റു മരിച്ചു
- മൃഗബലിക്കിടെ ആട്ടിൻ ചോര കുടിച്ചു; പൂജാരിക്ക് ദാരുണാന്ത്യം
- മധ്യകേരളത്തില്‍ മഴ കനക്കും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ന്യൂനമര്‍ദം തീവ്രമാകും
- സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കേജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
- പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി
- ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച് ഗൂഗിൾ പേ വഴി കച്ചവടം; പ്രതി പിടിയിൽ
- എംഎ യൂസഫലിയുടെ വീട്ടിലേക്ക് തലൈവരുടെ മാസ്സ് എന്‍ട്രി; വീഡിയോ വൈറല്‍