- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
തിരുവനന്തപുരം: ഗവർണർ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ല. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവർണർമാരാക്കുന്നതെന്നും സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവർണർ തടസ്സപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. മറ്റ് മാർഗങ്ങൾ ഇല്ലാത്തതു കൊണ്ടാണ് ഗവർണർ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഗവർണർമാർക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടന വ്യക്തതയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ട ഗവര്‍ണര്‍ രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചിരുന്നു. പക്ഷേ ലോകായുക്ത ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എട്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തോളമായി തീരുമാനം വൈകുന്നത് ചോദ്യം ചെയ്താണ് കേരളം പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.…
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഎമ്മിന് രൂപം നല്‍കിയവരിലൊരാളായിരുന്നു ശങ്കരയ്യ. 1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലേക്കെത്തി. സി.പി.എം. ജനറല്‍ സെക്രട്ടറി, ഓള് ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി, രണ്ടു ദശാബ്ദത്തിലധികം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1921 ജൂലായ് 15-ന് മധുരയിലാണ് ജനനം. അഞ്ചാംക്ളാസുവരെ പഠനം തൂത്തുക്കുടിയില്‍. പിന്നീട് മധുരയിലെ സെയ്ന്റ് മേരീസ് സ്കൂളില്‍. മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നെങ്കിലും അവസാനപരീക്ഷയ്ക്ക് 15 ദിവസം ബാക്കിയിരിക്കെ ജയിലിലായി. ഭഗത് സിങ്ങിന്റെ ത്യാഗത്തില്‍ ആവേശംകൊണ്ടാണ് ഒമ്പതാംവയസ്സില്‍ താന്‍ തെരുവിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കിയതെന്ന് ശങ്കരയ്യ പറഞ്ഞിട്ടുണ്ട്. ഭഗത് സിങ്ങിന്റെ വധശിക്ഷ…
സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തംതടവ്
കാട്ടാക്കട: എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 41 വര്‍ഷത്തെ കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വിളപ്പില്‍ തുരുത്തുംമൂല മാടമ്പാറ പെരുവിക്കോണം ദേവിനിലയത്തില്‍ ശ്രീനിവാസനെ(58)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. 2016-ലാണ് കേസിനാസ്പദമായ സംഭവം. സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണ പ്രതി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ കസേരയിലിരുത്തി കൈകള്‍ പിന്നില്‍ കെട്ടിവെച്ച ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഉപദ്രവിക്കുകയും മാതാപിതാക്കള്‍ മരിച്ചുപോകുമെന്നു പറഞ്ഞു ഭയപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ മാതാപിതാക്കള്‍ വിളപ്പില്‍ശാല പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയുടെ പ്രവൃത്തികള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിധിന്യായത്തില്‍ പറഞ്ഞു. അതിജീവിതയുടെ സഹോദരന് സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു. പിഴത്തുക അതിജീവിതയ്ക്കു നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നിര്‍ദേശം നല്കി. മലയിന്‍കീഴ് ഇന്‍സ്പെക്ടറായിരുന്ന ജയകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം…
നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപി; ബിജെപി പ്രവർത്തകർ തടിച്ചുകൂടി; കനത്ത സുരക്ഷ
കോഴിക്കോട് : മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടൻ സുരേഷ് ഗോപി ഇന്ന് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി ബി.ജെ.പി പ്രവർത്തകർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കളുമൊത്ത് റാലിയായിട്ടാണ് അദ്ദേഹം സ്റ്റേഷനിലെത്തുന്നത്. ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് റാലി ആരംഭിക്കും. ‘കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. രാവിലെ 10.30-ന് സ്റ്റേഷനിൽ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നൽകിയ നിർദേശം. തുടർന്ന്, സ്റ്റേഷൻ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചതാണ് പരാതിക്കാധാരം.
കോഴിക്കോട്: വെള്ളിപറമ്പ് വടക്കേവെരപൊയില്‍ വീട്ടില്‍ സൈനബ(57)യെ നാടുകാണിച്ചുരത്തില്‍ കൊന്നുതള്ളിയ കേസില്‍ കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലാമല സ്വദേശി സുലൈമാന്‍ അറസ്റ്റില്‍. സേലത്തുവെച്ച് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മലപ്പുറം സ്വദേശി കുന്നുംപുറം പള്ളിവീട്ടില്‍ സമദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കസബ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുലൈമാനെ തേടി ചൊവ്വാഴ്ച കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സുലൈമാന്‍, സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. സൈബര്‍ സെല്ലിന്റെയും സേലം പോലീസിന്റെയും സഹായത്തോടെയാണ് സുലൈമാനെ പോലീസ് പിടികൂടിയത്. പ്രതിയെ കോഴിക്കോട്ടേക്ക് എത്തിക്കും. പണാപഹരണക്കേസില് ഉള്‍പ്പെട്ടയാളാണ് സുലൈമാനെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും ഇന്‍സ്പെക്ടര്‍ കൈലാസ്നാഥ് പറഞ്ഞു. ലോറിഡ്രൈവറായ സുലൈമാന്‍ ഗൂഡല്ലൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്. സ്വര്‍ണാഭരണങ്ങളും പണവും ലക്ഷ്യമിട്ടായിരുന്നു കൊല. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനടുത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി യാത്രാമധ്യേ മുക്കം…
ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ്: അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കൂടി ഹൈക്കോടതി തള്ളി. സഹകരണ സംഘത്തില്‍ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. സോഫിയാമ്മ തോമസ്, കെ മനോജ് കൃഷ്ണന്, അനില്‍കുമാര്‍ കെ എ, പ്രസാദ് രാജ്, മിനി മോള് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. തട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സഹകരണ സംഘത്തില്‍ ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ കള്ളപ്പണം ഒളിപ്പിച്ചത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ആരോപണത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിയാനാകില്ലെന്നും ജാമ്യം നല്കിയാല് അന്വേഷണം അട്ടിമറിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തില്‍ നടന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗരതിയും കുറ്റകരമാക്കണം; കേന്ദ്രസര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് മുന്നില്‍
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ഇന്നാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. സ്വവര്‍ഗ രതിയുള്‍പ്പെടെ കുറ്റകരമാക്കണമെന്നുള്ള കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്നാണ് കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് ഈയടുത്താണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം. ഭാരതീയ ശിക്ഷാ നിയമം പാര്‍ലമെന്ററി സമിതി യോഗത്തില്‍ പരിശോധിച്ചപ്പോള്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി.ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി…
മണ്ടൻമാരുടെ രാജാവ് ഏത് ലോകത്താണ് ജീവിക്കുന്നത്; രാജ്യത്തിന്റെ വളർച്ച കാണാൻ സാധിക്കാത്ത അസുഖമാണ്; രാഹുൽ ഗാന്ധിക്കെതിരെ നരേന്ദ്ര മോദി
ബെടുൽ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘മണ്ടൻമാരുടെ രാജാവ്’ എന്ന പ്രയോഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ബെടുലിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മധ്യപ്രദേശിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി. ആളുകളുടെ പോക്കറ്റിൽ ചൈനയിൽ നിർമിച്ച ഫോണുകളാണെന്നും അവ മധ്യപ്രദേശിൽ നിർമിക്കാൻ സാധിക്കുമായിരുന്നു എന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. ഇതിനെതിരെയാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. ‘‘ജനങ്ങളുടെ അടുത്ത് ചൈനയിൽ നിർമിച്ച ഫോണുകളാണുള്ളതെന്നാണ് കോൺഗ്രസിലെ ഒരു മഹാൻ പറഞ്ഞത്. മണ്ടൻമാരുടെ രാജാവാണത്. ഏത് ലോകത്താണ് അവർ ജീവിക്കുന്നത്. അവർക്ക് രാജ്യത്തിന്റെ വളർച്ച കാണാൻ സാധിക്കാത്ത തരത്തിലുള്ള അസുഖമാണ്. ലോകത്തിൽ തന്നെ മൊബൈൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയില്ല. വീട്ടിൽ തന്നെ ഇരിക്കുന്ന അവർക്ക് പുറത്തുപോകാൻ പോലും താൽപര്യമില്ല.
ഓണ്‍ലൈന്‍ തട്ടിപ്പ്; 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു
പാലാ: പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യു.പി ഔറാദത്ത് സന്ത്കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എം.ഡി.ആണെന്ന വ്യാജേന വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയക്കണമെന്നും സന്ദേശം അയച്ചു. കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലായ…
കോണ്‍ഗ്രസ് പരിപാടി തീരുമാനിക്കുന്നത് AKG സെന്ററിലല്ല; പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്തും; വി ഡി സതീശന്
തിരുവനന്തപുരം: കോഴിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടി നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോണ്‍ഗ്രസ് റാലി തീരുമാനിക്കുന്നത് എ.കെ.ജി. സെന്ററിലല്ല. അത് കെ.പി.സി.സി. ഓഫീസിലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീന് റാലിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ പലസ്തീന് റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ പരിപാടി 23-നും സര്‍ക്കാരിന്റേത് 25-നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണ്. വൈക്കം സത്യഗ്രഹ വാര്‍ഷിക പരിപാടി കെ.പി.സി.സി. നടത്തിയ അതേ പന്തലിലാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കും. രണ്ട് ദിവസം മുന്‍പാണ് സി.പി.എം. റാലി നടത്തിയത്. അതിനും എത്രയോ…
