മനാമ: സാംസ ബഹ്റൈൻ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. കന്നഡ സംഘം ഹാളിൽ സാംസ ലേഡീസ് വിങിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഇന്ഷാ റിയാസ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. സാംസ പ്രസിഡന്റ് ബാബു മാഹീ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.
സംസാ രാക്ഷധികാരികൾ മുരളി കൃഷ്ണൻ, മനീഷ് പോന്നോത്ത്, സാംസ സെക്രട്ടറി ഇൻചാർജ് സിതാര മുരളി കൃഷ്ണൻ, ട്രെഷറർ റിയാസ് കല്ലമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നിധി വിനോദ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി. തുടർന്ന് സാംസ വനിതാവിഗ് എക്സിക്യൂട്ടീവ് നിധി വിനോദിന് മൊമെന്റോ നൽകി ആദരിച്ചു.
നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക് സാംസ വൈസ് പ്രസിഡന്റ് സോവിൻ, വിനീത്, രാജ്കുമാർ, അനിൽ കുമാർ, സംഗീത്, ദിലീപ്, രഘുദാസ്, അമൽ വേണു, ബൈജു, ഗണേഷ് എന്നിവർ നേതൃത്വം നൽകി. വനിതാ വിഗ് എക്സിക്യൂട്ടീവ് അംഗമായ സൂര്യ നന്ദി പ്രകാശിപ്പിച്ചു.