Author: News Desk

മനാമ:സിപിഎം തീവ്രവാദികൾ അരും കൊല ചെയ്ത ധീര രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ അനുസ്മരണം ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 17 തിങ്കളാഴ്ച രാത്രി 8.15 നു മുഹറഖ് കെ എം സി സി ഹാളിൽ വച്ച് നടത്തുന്നു. ലത്തീഫ് കോളിക്കൽ മുഖ്യ പ്രഭാഷണം നടത്തും.കൂടുതൽ വിവരങ്ങൾക്ക് 33526516 എന്ന നമ്പറുമായി ബന്ധപ്പെടുക.

Read More

മനാമ: ബഹറിനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാലന്റൈൻസ് ഡേ ആഘോഷം നടന്നു. ബോളിവുഡ് ബ്ലൂസ് എന്ന പേരിൽ നടന്ന ആഘോഷത്തിൽ ചലച്ചിത്ര താരം നൂപുർ ശർമ്മ മുഖ്യാതിഥിയായിരുന്നു. ഡി.ജെ മണിയുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. https://youtu.be/0JTt8mwbcNI ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് , സെക്രട്ടറി ജോബ് ജോസഫ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

Read More

മനാമ: ബഹറിനിലെ സാധാരണക്കാരായവരുടെ ഇടയിൽ സഹായ പ്രവർത്തനങ്ങൾ നടത്തുന്ന സാധാരണക്കാരുടെ സംഘടനയായ സബർമതി കൾച്ചറൽ ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്. https://youtu.be/kZhwblmsQQ8 സാമൂഹിക പ്രവർത്തകരുടെ ഇടയിലെ സാധാരണക്കാരനായ സലാം സെൻട്രൽ മാർക്കറ്റിൽ ജോലിക്കാരനാണ് ജാതിമതഭേദമന്യേ നാട്ടിലേക്കു കൊണ്ടുപോകാൻ കഴിയാത്തവിധം പഴകിയ മൃതദേഹങ്ങൾ മറവു ചെയ്യുന്നതും നിയമക്കുരുക്കിൽ പെട്ടവർക്കും ചികിത്സ സഹായത്തിനു ഏറെ ബുദ്ധിമുട്ടുന്നവർക്കും ഒരു അത്താണി കൂടിയാണ് സലാം. ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ക്രിസ്തീയ ഭക്തിഗാനരംഗത്തെ പ്രമുഖൻ കെസ്റ്റർ ആന്റണി സലാമിനെ പൊന്നാടയണിയിച്ചു. മൊമെന്റോ നൽകിയും ആദരിച്ചു. ഗാന്ധിജിയുടെ ഓർമ്മകൾ ഓരോ ഭാരതീയനും ഏറെ അഭിമാനം ഉളവാക്കുന്നതാണെന്നും സബര്മതിയുടെ പേരിലുള്ള അവാർഡ് മറക്കാനാവാത്ത ഒന്നാണ് എന്നും മുന്നോട്ടുള്ള സാമൂഹിക പ്രവർത്തനത്തിന് ഇത് ഏറെ പ്രചോദനമാകുമെന്നും സലാം വ്യക്തമാക്കി. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ, ജനറൽ സെക്രട്ടറി, ജോബ് ജോസഫ്, സബർമതി പ്രസിഡണ്ട് സാം സാമുവൽ, ജനറൽ സെക്രട്ടറി സാബു സക്കറിയ ഉൾപ്പെടെ നിരവധി പ്രമുഖർ…

Read More

മനാമ: ബഹ്‌റൈന്റെ നാലാമത് ദേശീയ കായിക ദിനാചരണം നിരവധി പരിപാടികളോടെ വിപുലമായ രീതിയിൽ നടന്നു. രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന വകുപ്പുകൾ, പൊതു സ്വകാര്യ സ്കൂളുകൾ, സ്പോർട്സ് അസോസിയേഷനുകൾ, യുവജന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കമ്പനികളും സ്ഥാപനങ്ങളും കായിക ദിനാചരണ പരിപാടികളിൽ പങ്കാളികളായി. ഇസടൗണിലെ സ്പോർട്സ് വില്ലേജിൽ നടന്ന ബഹറിൻ കായികദിന പരിപാടികളിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് പ്രസിഡന്റും ബഹറിൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ”ഗെറ്റ് സെറ്റ് ഗോ” എന്ന പ്രമേയത്തിലാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിച്ചത്. https://youtu.be/RVNsToU8WRU കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേർ സ്പോർട്സ് സിറ്റിയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കായിക പരിപാടികളിൽ എല്ലാവർക്കും പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി സർക്കാർ പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിരുന്നു. ആരോഗ്യകരമായ ജീവിതത്തിന് കായികക്ഷമതയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. രാജ്യത്തിനായി ഒരു ദേശീയ കായിക ദിനം നിശ്ചയിക്കുന്നതിലുടെ ദൈനംദിനചര്യകൾ തകർക്കാനുള്ള ഒരു യഥാർത്ഥ…

Read More

മനാമ: ബഹറിനിലെ സാധാരണ തൊഴിലാളികളുടെ ഇടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് എന്ന പേരിൽ സംഗീത നിശ സംഘടിപ്പിച്ചു. സബർമതി പ്രസിഡണ്ട് സാം സാമുവലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന പരിപാടിയിൽ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബഹറിനിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഈ വർഷത്തെ പുരസ്‌കാരം സലാം മമ്പാട്ടുമൂലക്ക് നൽകി ആദരിച്ചു. ജോയ് ജോസഫ്, സേതുരാജ് കടയ്ക്കൽ, കെസ്റ്റർ ആന്റണി എന്നവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. https://youtu.be/kZhwblmsQQ8 സബർമതി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാബു സക്കറിയ, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി ജോൺ , സോമൻ ബേബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്രിസ്തീയ ഭക്തി ഗാനരംഗത്തെ പ്രശസ്തനായ കെസ്റ്റർ ആന്റണിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി. ആലപ്പുഴയിലെ തകഴിയിലെ ഒരു നിർധന കുടുംബത്തിന് വീടുവയ്ക്കാൻ…

Read More

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ നടന്ന പത്താമത് അന്താരാഷ്ട്ര വനിതാ നേതാക്കളുടെ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള 250 ലധികം വനിതാ പ്രൊഫഷണലുകൾ പങ്കെടുത്തു. ഉച്ചകോടിയിൽ ബഹ്‌റൈൻ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബിസിനസ് പ്രസിഡന്റ് ഷെയ്ഖാ ഹിന്ദ് ബിന്ത് സൽമാൻ അൽ ഖലീഫയും പങ്കെടുത്തു. ലോകമെമ്പാടുമുള്ള വനിതാ നേതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും 1971 ലെ സ്വാതന്ത്ര്യത്തിനുശേഷം ബഹ്‌റൈൻ ലിംഗസമത്വ രംഗത്ത് കൈവരിച്ച പുരോഗതിയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഷെയ്ഖ ഹിന്ദിന്റെ പ്രഭാഷണം. പാകിസ്ഥാനിലെ കറാച്ചിയിൽ 2012 ൽ ആണ് അന്താരാഷ്ട്ര വനിതാ നേതാക്കളുടെ ഉച്ചകോടി സമ്മേളന പരമ്പര ആരംഭിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ നേതൃത്വത്തിന് ആവശ്യമായ കഴിവുകളെക്കുറിച്ചുള്ള വനിതാ നേതാക്കളിൽ ധാരണ വർദ്ധിപ്പിക്കുന്നതിനും അവരിൽ സ്വാധീനം ചെലുത്തുന്നതിനും ഉച്ചകോടി സഹായിച്ചു.

Read More

മനാമ: ആവേശകരമായ ഗെയിമുകളുടെയും പ്രകടനങ്ങളുടെയും ഒരു നിരതന്നെ ഒരുക്കി കൗ ബോയ് തീം ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. ഫെബ്രുവരി 29 വരെ തുടരുന്ന ‘ദി വെസ്റ്റേൺ ‘ മേളയിൽ വിവിധ ഭക്ഷണ ശാലകൾ, കുട്ടികളുടെ കളിസ്‌ഥലം, വ്യത്യസ്ത ഷോപ്പുകൾ, വിനോദ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് മേള നടക്കുന്നത്. മേളയുടെ ഉത്‌ഘാടനം ഷെയ്ഖ് ഹിഷാം നിർവഹിച്ചു. മേളയിൽ 22 റെസ്റ്റോറന്റുകളാണ് പങ്കെടുക്കുന്നത്. കൗ ബോയ് , നേറ്റീവ് അമേരിക്ക എന്നിവ പ്രമേയമായ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. അതോടൊപ്പം നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. https://youtu.be/fcWqTBErzO0 സീഫ് ജില്ലയിൽ നടക്കുന്ന മേള എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെയും തുടരും. ഒരു ബഹറിൻ ദിനാറാണ് മേളയിലേക്കുള്ള പ്രവേശന ഫീസ്. ഏതു പ്രായത്തിലും ഏതു താത്പര്യങ്ങളുമുള്ളവർക്ക് മികച്ച ഒരു അനുഭവമായിരിക്കും മേള…

Read More

മനാമ: അനധികൃത ചെമ്മീൻ പിടുത്തം ബഹറിനിലെ ഡ്രൈവ് പാർക്കിന് ദോഷകരം ആകുന്നതായി ഡൈവ് ബഹ്‌റൈൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവ് പാർക്ക് നിർമ്മിക്കുന്നതിനായി നിശ്ചയിച്ച പ്രദേശത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സംരക്ഷിത മേഖലയിൽ മത്സ്യബന്ധനം നടത്തരുതെന്ന 2018 ലെ മിനിസ്റ്റീരിയൽ ഉത്തരവ് ലംഘിച്ചാണ് എപ്പോൾ ഈ പ്രദേശങ്ങളിൽ അനധികൃത മത്സ്യബന്ധനം നടന്നിരിക്കുന്നത്. ബഹറിൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. പ്രത്യേക സമുദ്ര അന്വേഷകരുടെ ഒരു സംഘം നടത്തിയ അന്വേഷണത്തിൽ ഡൈവ് പാർക്ക് നിർമ്മിക്കുന്നതിനായി വെള്ളത്തിൽ മുക്കിയ വിമാനത്തിന് കേടുപാടുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകളെ റഡാറുകളുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വലിയ ട്രോളിംഗ് വലകൾ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടന്നിരിക്കുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്. കടൽത്തീര പരിസ്‌ഥിതി വ്യവസ്‌ഥകൾ , പാറകൾ, സമുദ്ര പരിസ്‌ഥിതി എന്നിവയിൽ മൊത്തത്തിൽ ട്രോളിങ് വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് അഗാധമായി പ്രതിക്കൂലമായി ബാധിക്കുന്നതിന്റെ…

Read More

മനാമ: “കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ”, സുബി ഹോംസിന്റെ സഹകരണത്തോടെ കണ്ണൂർ ഫെസ്റ്റ് – 2020 എന്ന പേരിൽ മനാമ അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 14ന് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശന ചടങ്ങ് ബാങ്കോക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പ്രകാശനം നിർവഹിച്ച ചടങ്ങ് ഇന്ത്യൻ ക്ളബ്ബ് ജനറൽ സിക്രട്ടറി ജോബ് ജോസഫ് ഉത്ഘാടന കർമ്മം നിർവഹിച്ചു, പ്രസിഡണ്ട്‌ നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകനായ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രദീപ് പുറവങ്കര, പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, കെ. ടി. സലിം, നാസർ മഞ്ചേരി, ഫ്രാൻസിസ് കൈതാരത്, സി. ഗോവിന്ദൻ, വി. വി. മോഹൻ, കെ. വി. പവിത്രൻ, റിയാസ് തരിപ്പയിൽ, ലത്തീഫ് ആയഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സിക്രട്ടറി ബേബി ഗണേഷ്…

Read More

മനാമ: എൺപതുകളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബോളർമാരിൽ ഒരാളായിരുന്ന ടി എ ശേഖർ ഇന്ത്യൻ സ്‌കൂൾ  സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുമായുള്ള സംവേദനാത്മക സെഷനിൽ അദ്ദേഹം കുട്ടികൾക്ക് ക്രിക്കറ്റിനെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി.   ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വർഗീസ്, അജയകൃഷ്ണൻ  വി, സജി മങ്ങാട്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി , വൈസ്-പ്രിൻസിപ്പൽമാർ , കായിക  അധ്യാപകർ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  രാജ്യത്തെയോ ദേശീയ ടീമിനെയോ പ്രതിനിധീകരിക്കണമെന്ന് സ്വപ്നം കാണുന്നതിനുമുമ്പ് എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ള  ടൂർണമെന്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടിഎ ശേഖർ കുട്ടികളെ ഉപദേശിച്ചു. ‘പരിശീലനം മനുഷ്യനെ പരിപൂർണ്ണനാക്കുന്നു’ എന്ന് ഉദ്ധരിച്ച അദ്ദേഹം ‘തികഞ്ഞ മനുഷ്യനാകാൻ നന്നായി പരിശീലിക്കാൻ’  കുട്ടികളെ ഉപദേശിച്ചു.  ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷന്റെ ബൗളിംഗ് പരിശീലകനായിരുന്നു  ശേഖർ.

Read More