Author: News Desk

മനാമ:കൊറോണാ വൈറസ് ബാധയെത്തുടർന്ന് രണ്ട് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് രണ്ടാഴ്ച കൂടി അവധി നീട്ടിയതായി മന്ത്രാലയം അറിയിച്ചു.മാർച്ച് 8 വരെയായിരുന്നു നിലവിലെ അവധി മുൻപ് പ്രഖ്യാപിച്ചിരുന്നത്. നിലവിൽ മാർച്ച് 29 വരെ ആയിരിക്കും അവധി. സ്‌കൂൾ,കോളേജ്,കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും .എങ്കിലും ജീവനക്കാരും അധ്യാപകരും മാർച്ച് 8 മുതൽ സ്‌കൂളിൽ പോകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട് .

Read More

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ മെട്രോകളിലൊന്ന് സൗദി അറേബ്യയിലെ റിയാദിൽ ജൂണിൽ ഓടിത്തുടങ്ങും. റിയാദ് മെട്രോ നിർമാണത്തിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബറിലോ ജനുവരിയിലോ പൂര്‍ണമായും ട്രെയിൻ സര്‍വീസ് തുടങ്ങാനാവും. 186 കിലോമീറ്റർ ദൈര്‍ഘ്യത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായി മാറും റിയാദ് മെട്രോ. ഇതിൽ മൊത്തം 36 കിലോമീറ്റർ ഭൂമിക്കടിയിലാണ്​. വലിയ തുരങ്കം നിർമിച്ചാണ്​ പാത കടന്നുപോകുന്നത്​​. പാതയിലുടനീളം 80 സ്​റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്​.

Read More

മനാമ: ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന പ്രമുഖ പണ്ഡിതനും മര്‍ക്കസ് ജനറല്‍ മാനേജറുമായ സി.മുഹമ്മദ് ഫൈസിക്ക് ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി. ഐ സി എഫ് പ്രസിഡന്റ്‌ സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ഒഐസിസി പ്രസിഡന്റ്‌ ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഗഫൂർ കൈപ്പമംഗലം(കെഎംസിസി),  ജമാൽ നദ്‌വി ഇരിങ്ങൽ (ഫ്രണ്ട്സ്),  അബ്ദുൽ ജലീൽ ഹാജി (ഐഎംസിസി),  ജാഫർ മൈദാനി (ഇന്ത്യൻ സ്കൂൾ),  കെ.ടി. സലീം, ഷബീറലി തുടങ്ങിയവർ ആശംസകൾ നേർന്നു.  വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റഫീഖ് അബ്ദുല്ല (യു പി പി),  നിസാർ കൊല്ലം (എ എ പി), നാസർ മഞ്ചേരി (മലപ്പുറം പ്രവാസി അസോസിയേഷൻ), കാസിം നന്തി (കെഎംസിസി), ബഷീർ അമ്പലായി,  മൊയ്‌തീൻ ഹാജി പയ്യോളി (ബിസിനസ് ഫോറം), ഷിബു പത്തനംതിട്ട (സിജി),  അബൂബക്കർ ലത്തീഫി (ഐ സി എഫ്),  നിസാർ ചെറുകുന്ന് (ഐ സി എസ്),   ജവാദ് വക്കം (ഒഐസിസി),…

Read More

മനാമ: ഈ വർഷം  എഴുപതാം വാർഷിക ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ സ്കൂൾ  ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 1950 ൽ സ്ഥാപിതമായ സ്‌കൂൾ കൈവരിച്ച നേട്ടങ്ങൾ ഓർമ്മപ്പെടുത്താൻ വേണ്ടിയുള്ള പരിപാടികളിൽ ഈ ലോഗോ ഉപയോഗിക്കും. ഐഎസ്ബി @ 70 എന്ന ആഘോഷ പരിപാടികൾ ഈ വർഷാവസാനം വരെ നീളും.   ലോഗോ ഡിസൈൻ മത്സരത്തിൽ ഏവർക്കും പങ്കെടുക്കാം.  സ്കൂളിന്റെ പേരും പെരുമയും സംസ്കാരവും   ചിത്രീകരിക്കുന്ന ലോഗോയുടെ രൂപകൽപ്പന  യഥാർത്ഥ കലാസൃഷ്ടിയായിരിക്കണം. ഏതെങ്കിലും എൻ‌ട്രികൾ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം സ്കൂളിൽ നിക്ഷിപ്തമായിരിക്കും. തിരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും.  ലോഗോയുടെ പകർപ്പവകാശം സ്കൂളിനായിരിക്കും. മാത്രമല്ല  സ്കൂൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ എൻ‌ട്രികൾ  ഫെബ്രുവരി 20 നകം  isb70@indianschool.bh എന്ന ഈമെയിലിലേക്ക്   അയയ്ക്കാം. ഡിസൈനിന് പിന്നിലെ ആശയം വിശദീകരിക്കുന്ന ഒരു വിവരണവും ലോഗോയ്‌ക്കൊപ്പം ഉണ്ടായിരിക്കണം. എൻ‌ട്രികൾ‌ സമർപ്പിച്ചുകഴിഞ്ഞാൽ‌, അവർ  മേൽപ്പറഞ്ഞ നിയമങ്ങളും വ്യവസ്ഥകളും മനസിലാക്കിയിട്ടുണ്ടെന്ന് അനുമാനിക്കുകയും അവ അനുസരിക്കാമെന്ന് സമ്മതിക്കുകയും ചെയ്യുന്നതായി കണക്കാക്കും.  എല്ലാ എൻ‌ട്രികളും അപേക്ഷകനെ  ബന്ധപ്പെടേണ്ട വിശദാംശങ്ങൾ  സഹിതം സമർപ്പിക്കണം.

Read More

മനാമ: ബഹ്‌റൈൻ കേരളീയ സമാജം  വനിതാവേദി ട്രൈനെർ റാഷീദ ഷെറിഫിന്റെ നേതൃത്യത്തിൽ ആർട്ട്‌ & ക്രാഫ്റ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. വനിതകളും കുട്ടികളുമായി എഴുപതോളം പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ജയ രവികുമാർ പ്രസിഡന്റും  സെക്രട്ടറി അർച്ചന വിഭീഷ് തുടങ്ങി 13അംഗങ്ങൾ അടങ്ങിയ പുതിയ വനിതാവിഭാഗത്തിന്റെ ഈ വർഷത്തെ ആദ്യ പരിപാടിയാണ് ഇത്. സമാജം പ്രസിഡന്റ്‌  രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ്  കാരക്കൽ , വൈസ് പ്രസിഡന്റ്‌  ദേവദാസ് കുന്നത്ത്  എന്നിവർ  ആശംസകൾ  അർപ്പിച്ചു.

Read More

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി 53 ബാച്ച് (200 കാർഡുകൾ) ‌ അപേക്ഷ നൽകിയവരുടെ നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും പാർവതി തേജസ്  കൈപ്പറ്റിയ കാർഡുകൾ  സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക്‌ കൈമാറി. ‌ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്‌, ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. അപേക്ഷ നൽകിയവർക്ക് റസീപ്റ്റുമായി നോർക്ക ഹെൽപ് ഡസ്ക് ഓഫീസിൽ വന്ന് കാർഡുകൾ കൈപ്പറ്റാവുന്നതാണ്.

Read More

മനാമ: സുബി ഹോംസിന്റെ ബാനറിൽ കണ്ണൂർ എക്സ്പാറ്റ്സ്  മനാമ അല്‍ രാജ സ്കൂളില്‍ വെച്ച് നടത്തിയ കണ്ണൂർ ഫെസ്റ്റ് – 2020 വന്പിച്ച ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. ഉച്ചയ്ക്ക് 1 മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ വടംവലി മത്സരം, ബിരിയാണി, പായസം, മുട്ടമാല എന്നീ ഇനങ്ങളിൽ പാചക മത്സരം, കുട്ടികൾക്കായുള്ള ചിത്രരചന മത്സരം  തുടങ്ങിയവയും അരങ്ങേറി. എല്ലാ മത്സരങ്ങള്‍ക്കും നിരവധി പേരാണ് പ്രതികൂല കാലവസ്ഥ വകവെക്കാതെ പങ്കെടുത്തത്.  സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ ചെണ്ട മേളവും നടന്നു.വൈകുന്നേരം എട്ട് മണിയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഡെയ്ലി ട്രിബ്യൂണ്‍ – ഫോര്‍ പി എം ന്യൂസ് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. https://youtu.be/T7ifnEscTQM ചടങ്ങില്‍ വെച്ച് പ്രശസ്ത വാദ്യകലാ കുലപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് വാദ്യ ശ്രേഷ്ഠ പുരസ്‌കാരവും, പ്രശസ്ത ഗായകന്‍ കണ്ണൂർ ഷെരീഫിന് സംഗീത ശ്രേഷ്ഠ പുരസ്‌കാരവും നൽകി ആദരിച്ചു. കണ്ണൂർ എക്സ്പാറ്റ്സ് ജനറല്‍ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട്…

Read More

മനാമ:ലോകകേരള സഭ എന്ന രണ്ടാം ലോക കേരള സഭയുടെ മാമാങ്കവും ഇപ്പൊ എല്ലാം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ്. ഇവിടെ നടന്നത് വളരെ ദുരൂഹമായിട്ടുള്ള പല അഴിമതികൾ ആണ്. പാവപ്പെട്ട പ്രവാസികളുടെ ഉന്നമനത്തിനും രണ്ടാം ലോക കേരളസഭ കൂടിയിട്ടും എന്താണ് ഒരു നേട്ടമുള്ളതു എന്നും ബഷീർ അമ്പലായി ചോദിക്കുന്നു.അതേ സമയം കഴിഞ്ഞ ഒന്നാം ലോക സഭയിലെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ സഖ്യകക്ഷികൾ ഉൾപ്പെടെ ഉണ്ടാക്കിയത് ഇത്തരമൊരു മാമാങ്കം എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രതിപക്ഷം ഇതിൽ നിന്നും പിന്തിരിഞ്ഞത്. കൂടാതെ അന്തൂരിലെ സാജന്റെ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ പ്രവാസികൾ മറന്നിട്ടില്ലായെന്നും ബഷീർ അമ്പലായി ഓർമപ്പെടുത്തി. ലോകകേരള സഭ മൂലം സാധാരണക്കാരനായ പ്രവാസിക്ക് ഒന്നും നേടാനായിട്ടില്ല.കോർപ്പറേറ്റ് മുതലാളിമാരായ മലയാളികളായ പ്രവാസികൾക്ക് ആണ് ഇതുമൂലം നേട്ടം ഉള്ളത് എന്നും പാവപ്പെട്ട സാധാരണക്കാർക്ക് ഒരു നേട്ടവും ഇല്ലായെന്നും ,ഇത് ഒരു മാമാങ്കം ആണ് എന്നും ഇതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നും എന്താണ് നടന്നത് എന്ന് അറിയാൻ എല്ലാ പ്രവാസികൾക്കും അറിയാൻ ആഗ്രഹമുണ്ട്.ഭരണം…

Read More

തിരുവനന്തപുരം : ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ലോക കേരളസഭ ധൂർത്തിനു പര്യായം ആയി മാറുകയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് രണ്ടാം ലോക കേരള സഭ യിലെ പ്രതിനിധികളുടെ താമസ-ഭക്ഷണ ചെലവുകൾ.ജനുവരി 1,2, 3 തീയതികളിൽ രണ്ടാം ലോക കേരളാ സഭാ സമ്മേളനം നടന്നത്.രണ്ടാം ലോക കേരള സഭ യിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരുകോടി രൂപ എന്ന വിവരം വിവരാവകാശരേഖ വെളിപ്പെടുത്തുന്നു. ഭക്ഷണത്തിന് മാത്രം 60 ലക്ഷം രൂപയാണ് ചെലവഴിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു സമ്മേളനത്തിൽ ചില പ്രതിനിധികൾ നേരത്തെ എത്തിയെന്ന് ചിലർ വൈകിമാത്രം മടങ്ങിയെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.രേഖകൾ പ്രകാരം ലോക കേരള സഭയിയിൽ പങ്കെടുത്ത ഒരാളുടെ പ്രഭാത ഭക്ഷണത്തിന് 500 രൂപയും നികുതിയും, ഉച്ചയൂണിന് 1,900 രൂപയും നികുതിയും,ടിന്നെറിന്‌ 1700 രൂപയും നികുതിയും ആണ് .ഗൾഫിൽ ഉൾപ്പടെ ഭക്ഷണത്തിനും, വാടകയ്ക്കും ,വൈദുതി ബിൽ അടക്കാനും ബുദ്ധിമുട്ടുന്ന പ്രവാസികളുടെ പേരിൽ നടത്തുന്ന…

Read More

132 മത് പ്രതിഷ്ഠാ വാർഷിക ആഘോഷവും മഹാശിവരാത്രി ആഘോഷവും അരുവിപ്പുറത്തു വച്ച് നടത്തുന്നു.ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രനന്ദ സ്വാമികൾ നേതൃത്വം നൽകുന്ന ചടങ്ങിൽ കലാമണ്ഡലം ഡോക്ടർ ധനുഷാ സന്യാലും സംഘവും അവതരിപ്പിക്കുന്ന ഉദ്ഗീഥം എന്ന ഗുരു കൃതികളെ സമന്യയിപ്പിച്ചുകൊണ്ടുള്ള മോഹിയാട്ട ആവിഷ്കാരവും അരങ്ങേറും.

Read More