Author: News Desk

കൊറോണ വൈറസ് (കൊവിഡ് 19) നെ ചെറുക്കാന്‍ മദ്യമോ വിറ്റമിന്‍ ഡി യോ ഒക്കെ മതിയെന്ന് തെറ്റിദ്ധരിച്ച് പല രാജ്യങ്ങളിലും ജനങ്ങള്‍ അപകടം വിളിച്ചു വരുത്തുകയാണെന്ന് അധികൃതര്‍. മിക്ക ഇസ്ലാമിക് രാജ്യങ്ങളിലും മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും, 291 പേര്‍ കൊല്ലപ്പെടുകയും 8,000 ത്തിലധികം പേരെ ബാധിക്കുകയും ചെയ്ത വൈറസില്‍ നിന്ന് മദ്യപിക്കുന്നവരെ രക്ഷിക്കുമെന്ന വ്യാജ അഭ്യൂഹങ്ങള്‍ കാരണം നൂറുകണക്കിന് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലായി എന്ന് ഇറാനിയന്‍ അധികൃതര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ഖുസെസ്താന്‍ പ്രവിശ്യയില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 36 ആയി. ആ പ്രദേശത്തെ കൊറോണ വൈറസ് കൊല്ലപ്പെട്ടവരുടെ ഇരട്ടിയാണിത്. വ്യാജ മദ്യം കഴിച്ച് അല്‍ബോര്‍സിന്‍റെ വടക്കന്‍ പ്രദേശത്ത് ഏഴ് പേരും പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മന്‍ഷയില്‍ ഒരാളും മരിച്ചു. ഖുസെസ്താന്‍റെ തലസ്ഥാനമായ അഹ്വാസിലെ ജുണ്ടിഷാപൂര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 200 ലധികം പേരെ വിഷം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വക്താവ് അലി എഹ്സാന്‍പൂര്‍ സ്റ്റേറ്റ് ഏജന്‍സിയോട് പറഞ്ഞു. കൊറോണ വൈറസിനെ…

Read More

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. താഴെ കാണിക്കുന്ന സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ഈ നമ്പറുകളിൽ ഈ നമ്പറുകളിൽ (9188297118, 9188294118) ബന്ധപ്പെടുക.

Read More

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്-19. ഇറ്റലിയില്‍  വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 168 പേര്‍. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം നാലായിരത്തില്‍ അധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണപ്പെട്ടത്. അതേസമയം തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കിയിൽ ആരോഗ്യമന്ത്രി അറിയിച്ചു. കോ​വി​ഡ്-19 ബാ​ധി​ച്ചുള്ള ആ​ദ്യ മ​ര​ണം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ൽ റിപ്പോർട്ട് ചെയ്തു. കാ​സ​ബ്ലാ​ങ്ക​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 89 വ​യ​സു​കാ​രി​യാ​ണ് മരണപ്പെട്ടത്. ഇ​റ്റ​ലി​യി​ലെ ബൊ​ലോ​ഗ്ന​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച മൊ​റോ​ക്കോ​യി​ലെ​ത്തി​യ ഇവർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ​നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇതോടെ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ്റ​ലി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ യാ​ത്ര​ക​ളും മൊ​റോ​ക്കോ സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ചു. അതേസമയം ആ​ഫ്രി​ക്ക​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കൊ​റോ​ണ മരണമാണിത്. ക​ഴി​ഞ്ഞ​യാ​ഴ്‍​ച ഈ​ജി​പ്‍​തി​ലാ​യിരുന്നു വൈ​റ​സ്…

Read More

കൊവിഡ് 19 ബാധ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബത്തിലെ കുഞ്ഞിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേ സമയം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ പുനലൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്ന 3 പേര്‍ക്കും, ഇവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലെ നിരീക്ഷണത്തില്‍ നിന്ന് മാറ്റും. എന്നാല്‍ ആശുപത്രിയില്‍ നിന്ന് പോയാലും 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More

റോം: ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേർ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാനാവൂ എന്ന കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ ഉത്തരവാണ് ഇവരുടെ യാത്രയ്ക്ക് വിലങ്ങുതടിയാവുന്നത്. വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടു. https://youtu.be/SDOgfrmjrtw മലയാളികളും കുട്ടികളും ഗര്‍ഭിണികളുമുള്‍പ്പെടെയുള്ള സംഘമാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കാതെ ഇന്ത്യയിലേക്ക് വരാനാവില്ല.സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് വിമാനകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇറ്റലിയില്‍ ഇത്തരത്തിലൊരു സാക്ഷ്യപത്രം നല്‍കുന്നില്ല.   നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ സംഘം പറയുന്നു.

Read More

മനാമ : കോഴിക്കോട് ജില്ലയിലെ പ്രജീഷ്കുമാർ വിസ കഴിഞ്ഞു ഒന്നര വർഷത്തോളമായി പ്രയാസത്തിൽ ആയിരുന്നു. അതിനിടെ ശ്വാസ കോശ സംബന്ധമായ രോഗത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. ഒന്നര മാസത്തോളമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ അറിഞ്ഞ കെഎംസിസി കാസർകോട് ജില്ല പ്രസിഡന്റ്‌ അഷ്‌റഫ്‌ മഞ്ചേശ്വ രം കെഎംസിസി സംസ്ഥാന കമ്മിറ്റി യെ അറിയിക്കുകയും സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലവും എ പി ഫൈസലും കൂടാതെ അഷ്‌റഫ്‌ മഞ്ചേശ്വരവും അദ്ദേഹത്തിന് വിസ സംബന്ധമായ എമിഗ്രേഷൻ നടപടികൾ ക്ലിയർ ചെയ്യാൻ ആവശ്യം മായ സാമ്പത്തിക സഹായവും മറ്റും സംഘടിപ്പിച്ചു യാത്ര ക്കുള്ള സാഹചര്യം ഒരുക്കി. . ഐ സി ആർ എഫ് പ്രതിനിധി കെ ടി സലീം മുഖേന വടകര സ്വദേശിയാണ് ടികെറ്റ് സംഘടിപ്പി ച്ചു നൽകി യത്. ഇന്നലത്തെ ഫ്ലൈറ്റിൽ അദ്ദേഹത്തെ നാട്ടിൽ അയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിൽസക്കു ch സെന്റർ മുഖേന എല്ലാ സഹായവും വാഗ്ദാനം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്ത്‌ കൊറോണ ബാധിതരുടെ എണ്ണം 14 ആയി. കോട്ടയത്ത് നാലും പത്തനം തിട്ടയിലും എറണാകുളത്തും രണ്ടു വീതവുമാണ് രോഗ ബാധിതർ. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആറു പേർ. കൊച്ചിയിലെ രോഗം സ്‌ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളാണ് മറ്റു രണ്ടുപേർ. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന വിവരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നൽകുന്നത്. ആകെ 1116 പേര്‍ സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ തന്നെ 149 പേര്‍ ആശുപത്രിയിൽ ആണ്.

Read More

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്.എൽ 1 ചില്ലറ വിൽപനശാലകൾ അടച്ചിടാൻ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ചില്ലറ വിൽപനശാലകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായ തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രാചരണം നടക്കുന്നത്. വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളത്തിന്റെ പേരിലാണ് പ്രചാരണം. മാര്‍ച്ച് 31 വരെ വിദേശമദ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നാണ് പ്രചാരണം. ന്യൂസ് 18 ചാനലിന്റെ സ്ക്രീന്‍ഷോട്ടില്‍ ‘ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്ത് ചേര്‍ത്താണ് വ്യാജപ്രചരണം നടക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനലും വ്യക്തമാക്കിയിടുണ്ട്.

Read More

രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ രാജ്യത്ത് 50 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ പ്രത്യേക സെക്രട്ടറി സഞ്ജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗമുള്ള 50 പേരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ബാക്കി 16 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയ പൗരന്മാരാണെന്നും സെക്രട്ടറി വ്യക്തമാക്കി.

Read More

ന്യൂഡല്‍ഹി: കോവിഡ് -19 വൈറസ് വ്യാപകമായി പടരുന്ന ഇറാനിലെ ടെഹ്റാനിൽ നിന്ന് 58 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇന്ന് രാവിലെയാണ് ഇവരെ ഗാസിയാബാദിലെ വ്യോമസേന വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവരെ നിരീക്ഷണത്തിനായി ആശുപത്രികളിലേക്ക് മാറ്റും. ഇന്ത്യന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. വിംഗ് കമാന്‍ഡര്‍ കരണ് കപൂറിന്റെ നേത്യത്വത്തില്‍ 14 വ്യോമസേനാ ഉദ്യോഗസ്ഥരും 4 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം ഇന്നലെയാണ് ടെഹ്‌റാനിലേക്ക് പുറപ്പെട്ടിരുന്നത്. ഫെബ്രുവരി 26 ന് ചൈനയിലെ വുഹാനിൽ നിന്ന് 76 ഇന്ത്യക്കാരെയും 36 വിദേശികളെയും ഗ്ലോബ് മാസ്റ്റര്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ മെഡിക്കല്‍ ടീം എന്നിവരുടെ സേവനങ്ങള്‍ക്കും ഇറാനിയന്‍ അധികൃതരുടെ സഹകരണത്തിനും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു.

Read More