Author: News Desk

ലോകരാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി ലോക നേതാക്കള്‍. കൈകൂപ്പി നമസ്‌തേ പറഞ്ഞാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്‌തെയ്ക്ക് ലോക നേതാക്കള്‍ക്കിടയില്‍ പ്രചാരം കൈവന്നത്. ബ്രിട്ടണിലെ രാജകുമാരന്‍ അതിഥികളെ കൈ കൂപ്പി സ്വീകരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലണ്ടണിലെ പലേഡിയത്തില്‍ നടന്ന പ്രിന്‍സെസ് ട്രസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി നടക്കുന്ന വേദിക്കരികിലേക്ക് ചാള്‍സ് രാജകുമാരന്‍ കാറില്‍ വന്നിറങ്ങി. സ്വീകരിക്കാനെത്തിയ വ്യക്തിക്ക് അദ്ദേഹം ഹസ്തദാനം നല്‍കാനൊരുങ്ങി. പെട്ടന്ന് ഓര്‍മ്മ വന്നത് പോലെ കൈകള്‍ കൂപ്പുന്നതും ഓരോ ആളിന്റെയും മുന്നിലെത്തി നമസ്‌തെ രീതിയില്‍ അഭിവാദ്യം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. കോവിഡിനെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെ പോലെ നമസ്‌തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോഴും ഇരുവരും നമസ്‌തെ…

Read More

കൊറോണ രോഗത്തെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 26നു തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പരിശോധനകളും ജാഗ്രതയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യമാണിപ്പോഴുള്ളതെങ്കിലും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ. സിംഗപ്പൂര്‍, കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കര്‍ശനമായി പരിശോധിക്കണമെന്നും 14 ദിവസം നിരീക്ഷണത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 26ന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ, സംസ്ഥാന ആരോഗ്യ വകുപ്പ് ആ നിര്‍ദ്ദേശം പാടെ ആവഗണിച്ചു. മാര്‍ച്ച് രണ്ടാം തീയതി മുതല്‍ മാത്രമാണ് കേരളം ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനും തുടങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ നിന്നുതന്നെ ഇത്…

Read More

ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിനിടെയാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. നരേന്ദ്രമോദിയുടെ പ്രതികരണത്തോട് പൂർണ്ണ അനുഭാവം പ്രകടിപ്പിച്ചുള്ള പ്രതികരണമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പാക് ദേശീയ സുരക്ഷാ കൗണ്‍സില്‍ മോദിയുടെ നിര്‍ദ്ദേശം ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സഭയില്‍ ഹാജരാവാന്‍ ബിജെപി എംപിമാര്‍ക്ക് വിപ്പു നല്‍കി. ധനാഭ്യര്‍ത്ഥനകള്‍ ഒന്നിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Read More

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് സന്തോഷകരമായ തീരുമാനവുമായി മോദി സർക്കാർ. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 4 ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് 2020 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ആനുകൂല്യം ലഭ്യമാകുമെന്നും ധനമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം മുതലാണ് ജീവനക്കാര്‍ക്ക് പുതുക്കിയ ഡിയറന്‍സ് അലവന്‍സ് ലഭ്യമായിത്തുടങ്ങുക. അവശ്യവസ്തുക്കളുടെ വിലവര്‍ധനവ്, പണപ്പെരുപ്പം, എന്നിവ അടിസ്ഥാനമാക്കിയാണ് ഡിഎ/ഡിആര്‍ എന്നിവ വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നും താക്കൂര്‍ അറിയിച്ചു. 2019 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 12 ശതമാനത്തില്‍ നിന്നും 17 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പുറമേ, കഴിഞ്ഞ ജനുവരിയില്‍ ഹിമാചല്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 5 ശതമാനം കൂട്ടുകയും ചെയ്തിരുന്നു.

Read More

തിരുവനന്തപുരത്ത് കൊറോണ സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ. യുവാവ് സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവറെയും അടുത്ത് ബന്ധം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി. വൈകിട്ടോടെ അന്തിമ പരിശോധനാഫലം ലഭിക്കുമെന്നും കളക്ടർ പറഞ്ഞു. ദോഹയിൽ നിന്ന് ഖത്തർ എയർവെയ്സിൻറെ QR 506 വിമാനത്തിൽ ബുധനാഴ്ച പുലർച്ചെയാണ് വെള്ളനാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. 92 പേരാണ് യുവാവിനൊപ്പം സഞ്ചരിച്ചത്. ഇതിൽ 31 പേർ അടുത്ത സീറ്റുകളിൽ യാത്രചെയ്തവരാണ്. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി കളക്ടർ പറ‌ഞ്ഞു. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാളുമായി സമ്പർക്കം പുലർത്തിയ ഏഴോളം പേരും നിരീക്ഷണത്തിലാണ്. വിമാനത്തിൽ സഞ്ചരിച്ചിരുന്ന 20 വിദേശികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി. എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ യുവാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ എത്തിയ ശേഷം രോഗലക്ഷണങ്ങൾ പ്രകടമായതോടെ മെഡിക്കൽ കോളേജിൽ സ്വമേധയാ ചികിത്സ തേടി. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിനാൽ ഓട്ടോഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആലപ്പുഴ വൈറോളജി…

Read More

കോഴിക്കോട് ജില്ലയിൽ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ചിക്കന്‍ വ്യാപാരസമിതി. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വേങ്ങേരിയിലും കൊടിയത്തൂരിലും പത്തുകിലോമീറ്റര്‍ പരിസരത്തെയും കോഴിക്കടകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭാ മേഖലയില്‍ കോഴി ഇറച്ചി, ഷവര്‍മ്മ, കുഴിമന്തി എന്നിവയുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വിഭാഗമാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ വഴിയോരങ്ങളിലെ ഐസ് ഉപയോഗിച്ചുള്ള ശീതള പാനിയങ്ങള്‍, പാനിപൂരി, കുല്‍ഫി എന്നിവയുടെ വില്‍പ്പനയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ നഗരസഭാ നടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യാപാരികളും അറിയിച്ചു.

Read More

ബെംഗളൂരു: കൊവിഡ്‌ 19 രോഗബാധയേറ്റ്‌ ഇന്ത്യയില്‍ ആദ്യ മരണം. കര്‍ണ്ണാടകത്തിലെ കരല്‍ബുര്‍ഗിയിലാണ്‌ മരണം സ്ഥിരീകരിച്ചത്‌. 76കാരനായ മുഹമ്മദ്‌ ഹുസൈന്‍ സിദ്ദിഖിയാണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഇന്നാണ്‌ ഇദ്ദേഹത്തിന്‌ കൊവിഡ്‌-19 ബാധ സ്ഥിരീകരിച്ചത്‌. ഇദ്ദേഹത്തിന്‌ ന്യുമോണിയയും കൊവിഡ്‌ 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29 ന്‌ ഇദ്ദേഹം സാദി അറേബ്യയില്‍ നിന്ന്‌ ഉംറ കഴിഞ്ഞ്‌ മടങ്ങിയെത്തി. മാര്‍ച്ച്‌ അഞ്ചിന്‌ ഇദ്ദേഹം അസുഖബാധിതനാവുകയും തുടര്‍ന്ന്‌ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. നില വഷളായതോടെ ഇദ്ദേഹത്തെ മാര്‍ച്ച്‌ ഒന്‍പതിന്‌ ഹൈദരാബാദിലേക്ക്‌ മാറ്റി. ഇവിടെ വച്ച്‌ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക്‌ മടക്കി അയച്ചു. ഇതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീട്ടിലേക്ക്‌ കൊണ്ടുവന്നു. ഇന്നലെയാണ്‌ മരണം സംഭവിച്ചത്‌. മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചിരിക്കുകയാണ്‌. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന്‌ കര്‍ണാടക സര്‍ക്കാര്‍ വൃക്തമാക്കി.തെലങ്കാന സര്‍ക്കാരിനെയും വിവരമറിയിച്ചിട്ടണ്ട്‌.

Read More

കൊവിഡ്‌ 19 രോഗബാധ സംശയത്തെ തുടര്‍ന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസോലേഷനില്‍. ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്കും രോഗ ബാധ സംശയിക്കുന്നുണ്ട്‌. രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗങ്ങള്‍ മാറ്റിവച്ചു. എന്നാല്‍ ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ്‌ വഴിയും പ്രധാനമന്ത്രി മറ്റ്‌ മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ബ്രിട്ടനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങിയെത്തിയതിന്‌ പിന്നാലെയാണ്‌ ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്‌. ഇരുവരും പരിശോധനയ്ക്ക്‌ വിധേയരായെങ്കിലും ഫലം ലഭ്യമായിട്ടില്ല. ഫലം ലഭ്യമാകുന്നത്‌ വരെ ഇരുവരും വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും. കാനഡയില്‍ ഏകദേശം 103 പേര്‍ക്ക്‌ കൊവിഡ്‌ 19 രോഗബാധ സ്ഥിരീകരിച്ചിരിട്ടുണ്ട്‌.

Read More

ചിപ്സ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. റാസല്‍ ഖൈമയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിപ്സ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതുമൂലം തീരെ ശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. തൊണ്ടയില്‍ നിന്നും ചിപ്സ് താഴെ വീഴാനായി മാതാപിതാക്കള്‍ കുട്ടിയുടെ പുറം നിരവധി തവണ തടവിക്കൊടുത്തുവെങ്കിലും കഴിഞ്ഞില്ല. ഡോക്ടര്‍മാരും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരാമാവധി ശ്രമിച്ചെങ്കിലും അല്‍പ സമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു.

Read More

കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ വിദേശപര്യടനം നടത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടുകയല്ല, മുൻകരുതലെടുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിലൂടെ രോഗ വ്യാപനത്തിന്റെ ശൃംഖല തകർക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൗരന്മാർ തയ്യാറാകണം. കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തിൽ നയതന്ത്ര വിസകൾ ഒഴികെ വിദേശികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ അറിയിച്ചു. ചൈന, കൊറിയ, ഇറാൻ, സ്‌പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read More