ബെംഗളൂരു: കൊവിഡ് 19 രോഗബാധയേറ്റ് ഇന്ത്യയില്‍ ആദ്യ മരണം. കര്‍ണ്ണാടകത്തിലെ കരല്ബുര്ഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76കാരനായ മുഹമ്മദ് ഹുസൈന് സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് ന്യുമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29 ന് ഇദ്ദേഹം സാദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാര്‍ച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ചികിത്സ
തേടുകയുമായിരുന്നു.
നില വഷളായതോടെ ഇദ്ദേഹത്തെ മാര്‍ച്ച് ഒന്‍പതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃക്തമാക്കി.തെലങ്കാന സര്‍ക്കാരിനെയും വിവരമറിയിച്ചിട്ടണ്ട്.