Author: News Desk

അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തല്‍. എയര്‍ ആകിസിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റേതാണ് കണ്ടെത്തല്‍. രാത്രി വിമാനം പറത്തുന്നതിനുള്ള പരിശീലനം പൈലറ്റായ ഡേവിഡ് ഇബോസ്റ്റണ്‍ പൂര്‍ത്തിയാക്കിയില്ലെന്നാണ് എയര്‍ ആകിസിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഡേവിഡിന്റെ കയ്യില്‍ ഉണ്ടായിരുന്ന സ്വകാര്യ പൈലറ്റ് ലൈസന്‍സ് യാത്രക്കാരുമായി വിമാനം പറത്തുന്നതിനുള്ള മതിയായ രേഖയല്ലായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പലപ്പോഴും ലൈസന്‍സില്ലാത്ത പൈലറ്റുമാര്‍ ഇത്തരത്തില്‍ വിമാനം പറത്തുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ജനുവരി 21 നാണ് എമിലിയാനോ സല സഞ്ചരിച്ച വിമാനം അപകടത്തില്‍ പെടുന്നത്. ഫ്രാന്‍സിലെ നാന്റസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രയിലായിരുന്നു അപകടം ഉണ്ടായത്. ഇംഗ്ലീഷ് കടലിടുക്കില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തത്.

Read More

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യരാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി രാജ്യസഭാംഗമായ പ്രഭാത് ജാ, മധ്യപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി ഡി ശര്‍മ്മ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് സിന്ധ്യയെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. മാര്‍ച്ച് 26 നാണ് 55 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

തെന്മലയില്‍ 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്ന് പേരുള്ള സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തെന്മല ഒറ്റക്കല്‍ കുരിശുംമൂടിന് സമീപത്തായാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഇവിടെയുള്ള ഒരു വീട്ടിലേക്ക് ചോറ് ചോദിച്ചുകൊണ്ടെത്തിയ സ്ത്രീ അടുത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ചോറും കൊണ്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ ഇവര്‍ അവിടെ നിന്നും കടന്നു. തുടര്‍ന്നാണ് അടുത്ത വീട്ടിലെ കുട്ടിയെ ഇവര്‍ കൈയില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ടത്. കുട്ടി ബഹളം വച്ചതോടെ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടുകയും ശേഷം ഇവരെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ഇവരെ തെന്മല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ പൊലീസിന് അതില്‍ നിന്നും 62,000 രൂപയും ആഭരണങ്ങളും കിട്ടിയിട്ടുണ്ട്. ആഭരണങ്ങള്‍ സ്വര്‍ണമാണോയെന്നു പരിശോധനയിലേ വ്യക്തമാകൂ. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇവരില്‍ നിന്നും കണ്ടെടുത്ത ആധാര്‍ കാര്‍ഡിലാണ് സ്ത്രീയുടെ പേര് ഷണ്മുഖത്തായ്…

Read More

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്. താരത്തിന് വൈറസ് ബാധ ഇല്ലെന്നാണ് സ്ഥിരീകരണം. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ താരം കാണിച്ചതിനെ തുടര്‍ന്ന് താരത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് താരത്തിന് കൊറോണ ഇല്ലെന്ന സ്ഥിരീകരണം വന്നത്. അതെ സമയം കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് താരം ഇന്ന് നടന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്റെ കൂടെ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ തിരിച്ച് ഓസ്‌ട്രേലിയയില്‍ എത്തിയപ്പോഴാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായ തൊണ്ടവേദന ഉണ്ടെന്ന് മെഡിക്കല്‍ ടീമിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന ടെസ്റ്റില്‍ താരത്തിന് വൈറസ് ബാധ ഇല്ലെന്ന് കണ്ടതോടെ താരത്തെ ഹോട്ടലില്‍ നിന്ന് വിട്ടയക്കുകയും താരം പരമ്പരയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് വേണ്ടി താരം ഓസ്ട്രേലിയന്‍ ടീമിനൊപ്പം തുടരും.

Read More

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയ വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു. യു.കെയില്‍ നിന്ന് എത്തിയ ഇവരെ ഇന്നാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. യു..കെയില്‍ നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്.ഇവര്‍ക്കായി പൊലീസ് പൊലീസ് അന്വേഷണം തുടങ്ങി. ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തെരച്ചില്‍ തുടരുകയാണ്. എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച്‌ കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.ഒൻപതാം തീയതിയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.

Read More

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം 22 ആയി. കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ രംഗത്ത്. വളരെയേറെ ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്ന സര്‍ക്കാരിന്‍റെ നയസമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ പറഞ്ഞു.ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. കത്തിന്‍റെ പൂര്‍ണരൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും ഏര്‍പ്പെടുത്തിയത് ഏറ്റവും ഉചിതമായി. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സിനിമാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചതും സര്‍ക്കാര്‍-സര്‍ക്കാരിതര പൊതുപരിപാടികള്‍, പി.എസ്.സി. പരീക്ഷകളുള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നിശ്ചയിക്കപ്പെട്ട പരീക്ഷകള്‍, സെക്രട്ടറിയറ്റ്, പി.എസ്.സി., പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പഞ്ചിങ്ങ് ഇതെല്ലാം ഒഴിവാക്കിയതും, മതപരമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും, ആരാധനാലയങ്ങളിലെത്തുന്ന ഭക്തജനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതും അനിവാര്യമായ നടപടി തന്നെയാണ്. എന്നാല്‍ വളരെയേറെ ആളുകള്‍ കൂടുന്നതായിട്ടുള്ള…

Read More

മനാമ:കൊറോണ വൈറസ് വ്യാപനം തടയാൻ ബഹറിൻ ഗവൺമെൻറ് ശക്തമായ നടപടികൾ സ്വീകരിക്കുമ്പോളും ,തെറ്റായ വാർത്തകളും,ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതുമായ വാർത്തകൾ നൽകി മലയാളികൾ ഉൾപ്പടെ ഉള്ളവർ ബഹ്‌റൈൻ നിയമങ്ങളെ വെല്ലുവിളിക്കുന്നു.എന്നാൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയകളിൽ ഉൾപ്പടെയുള്ള തെറ്റായ വാർത്തകൾ നല്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുൻകരുതലുകൾക്കായി വിവിധയിടങ്ങളിൽ നടത്തുന്ന പരിശോധനകളുടെ വീഡിയോ വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതും ബഹ്‌റൈൻ നിയമപരമായി തെറ്റാണ്.

Read More

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി പുതിയ ഹർജിയുമായി കോടതിയിൽ. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്നും ഭരണഘടനാപരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ ഹര്‍ജി. വെള്ളിയാഴ്ച ഹൈക്കോടതി രജിസ്ട്രിയില്‍ കേസ് ഫയല്‍ ചെയ്തതായി വിനയ് ശര്‍മയുടെ അഭിഭാഷകനായ എപി സിങ് വ്യക്തമാക്കി. വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന് കാണിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഒപ്പിട്ടിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ശുപാര്‍ശ ലഭിച്ചതിന് പിന്നാലെയാണ് ഫെബ്രുവരി ഒന്നിന് വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്.

Read More

123 ലോക രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന കോവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. വീട്/ആശുപത്രി നിരീക്ഷണം. ➡സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5468 പേർ നിരീക്ഷണത്തിലാണ് ➡ഇവരില്‍ 5191 പേർ വീടുകളിലും, 277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സാമ്പിള്‍ പരിശോധന. ➡രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. പരിശോധനാ ഫലം. ➡കേരളത്തില്‍ ഇന്നലെ വരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയിരുന്നു. ഇതിൽ19 പേർ നിലവിൽ ചികിത്സയിലും 3 പേർ രോഗ മുക്തരുമാണ്. ➡തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ➡തിരുവനന്തപുരത്ത് ജില്ലയില്‍ നിന്നുള്ള രണ്ട് വ്യക്തികള്‍ക്ക് കൂടി ഇന്ന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

Read More