Author: News Desk

മഹാമാരിയായ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 5000 കടന്നു. രോഗ ബാധയെ തുടർന്നു ലോകത്താകെ ഇതുവരെ 5043 പേർ മരിച്ചെന്നു വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,176 പേരാണ് മരിച്ചത്. ഇറ്റലിയിൽ 1106 പേരും ഇറാനിൽ 514 പേരും മരിച്ചു. 126 രാജ്യങ്ങളിലായി 1,34,300 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 17നു ചൈനയിലെ ഹ്യുബെ പ്രവിശ്യയിലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചതെന്നു ഇന്നു റിപ്പോർട്ടു പുറത്തുവന്നിരുന്നു. ചൈനയിൽ വെള്ളിയാഴ്ച പുതുതായി എട്ട് പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്രൂഡോയ്ക്കു രോഗലക്ഷണമില്ല. എന്നാൽ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഓസ്ട്രേലിയയിലെ ആഭ്യന്തര മന്ത്രിക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് മന്ത്രി തിരികെയെത്തിയത് ഇന്ത്യയിൽ കോവിഡ് ബാധിച്ച് 2 പേർ മരിച്ചു.…

Read More

നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്‍റെ ക്ലീന്‍ ചീറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ട്. വിജയ്‍യുടെ വീട്ടില്‍ ‍ഐടി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ്.വിജയ്‍യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

Read More

യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാനായി റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വെച്ച രക്ഷാ പക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബാങ്ക് പുന:സംഘടനയ്ക്കായുള്ള റെഗുലേഷന്‍ ആക്ട് 1949 പ്രകാരമാണ് കേന്ദ്ര മന്ത്രിസഭ രക്ഷാ പാക്കേജിന് അംഗീകാരം നല്‍കിയത്. ബാങ്കിന്റെ 49 ശതമാനം ഓഹരി എസ്ബിഐ വാങ്ങും. രക്ഷാ പദ്ധതിയുടെ വിജ്ഞാപനം ഇറങ്ങി മൂന്ന് ദിവസത്തിനകം മൊറോട്ടോറിയം നീക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പുതിയ ബോര്‍ഡ് ചുമതലയേല്‍ക്കും. പുതിയ ബോര്‍ഡില്‍ എസ്ബിഐയില്‍ നിന്നുള്ള രണ്ട് ഡയറക്ടര്‍മാര്‍ ഉണ്ടാകും. സ്വകാര്യ നിക്ഷേപകരും ബോര്‍ഡില്‍ ഉണ്ടായിരിക്കും. സ്വകാര്യ നിക്ഷപകരുടെ നിക്ഷേപത്തിന്റെ 75 ശതമാനത്തിന് മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവ് ഉണ്ടായിരിക്കും.

Read More

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധയുള്ള നാലുപേരുടെ ആരോഗ്യ നില തൃപ്തികരം. അതേസമയം രോഗം സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണുള്ളത്. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീടുകളില്‍ 1051 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ 155 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 1000ത്തിൽ പരം ആളുകൾക്ക് ബുദൈയ്യ ആവാൽ ഗാർഡനിൽ വച്ചു സബർമതി പ്രസിഡന്റ് സാം സാമുവലും, സണ്ണി വർഗീസും ചേർന്ന് ഉൽഘടനം ചെയ്ത് വില്യം ജോൺ, ദിനേശൻ വടകര, ജോസ്, ജ്യോതി വാസു എന്നിവർ നേതൃത്വം നൽകി.

Read More

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 4209 പേര്‍ക്കാണ് സ്‌പെയിനില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിന്‍. അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോസാഞ്ചെസ് പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തോത് നിയന്ത്രിച്ചുകൊണ്ട് രാജ്യത്തെ എല്ലാ പൗരന്‍മാരെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. ഒരു വിദേശിയടക്കം രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ ഇറ്റലി സ്വദേശിക്കും യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. റിസോര്‍ട്ടിലുള്ള ഇറ്റലി സ്വദേശിയെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 5468 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 271 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1715 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 സാമ്പിളുകല്‍ നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

രാജ്യത്ത് വീണ്ടും കൊറോണ മരണം സ്ഥിരീകരിച്ചു. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയിലാണ് കൊറോണ വൈറസ് രോഗബാധ മൂലമുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖ് എന്ന 76 വയസുള്ള വയോധികനാണ് കര്‍ണാടകയില്‍ മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്നും മടങ്ങിയെത്തിയ ഇദ്ദേഹം മാര്‍ച്ച് 5 നാണ് രോഗബാധിതനായത്. തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിച്ച ഇയാളെ നില ഗുരുതരമായതോടെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read More

കൊറോണ നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ കടന്നു കളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. എക്സാണ്ടര്‍, എലിസ എന്നിവരെയാണ് കണ്ടെത്തിയത്. വര്‍ക്കലയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പാലിക്കാതെ ഇരുവരും ആശുപത്രി അധികൃതരുടേയും പൊലീസിന്റേയും കണ്ണു വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇക്കഴിഞ്ഞ് 9 നാണ് ഇവര്‍ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read More

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കുകളും സാനിട്ടൈസറുകളും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയുടെ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനായി ഇത്തരം വസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളോട് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാം. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടേയും സാനിട്ടൈസറുകളുടേയും വില വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും മാസ്‌കുകളും സാനിട്ടൈസറുകളും ലഭിക്കാത്ത സാഹചര്യവും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാസ്‌കുകളും സാനിട്ടൈസറുകളും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Read More