സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. ഒരു വിദേശിയടക്കം രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ ഇറ്റലി സ്വദേശിക്കും യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. റിസോര്‍ട്ടിലുള്ള ഇറ്റലി സ്വദേശിയെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസലോഷന് വാര്‍ഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
5468 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 271 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1715 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 സാമ്പിളുകല്‍ നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.