Author: News Desk

ഇടുക്കിയിൽ വീണ്ടും ഭൂചലനം. മുഴക്കത്തോട് കൂടിയ നേരിയ ചലനമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ ഇല്ല ഇന്നലെ മാത്രം 13 നേരിയ ചലനങ്ങളാണ് ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായത്. ഇന്നലെ രാവിലെ 6.45 നും 8.56 നും 9.50 നും തുടർചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നലെ കട്ടപ്പന, വെട്ടിക്കുഴക്കവല, അമ്പലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്, എഴുകുംവയൽ, നെടുങ്കണ്ടം ,പുളിയൻമല , കാഞ്ചിയാർ, അഞ്ചുരുളി ,കൊച്ചറ കുഴിത്തൊളു വള്ളക്കടവ് ആനവിലാസം, ഉപ്പുതറ, ഇരട്ടയാർ, വലിയ തോവാള,ചെമ്പകപ്പാറ, കമ്പംമെട്ട്, നെല്ലിപ്പാറ, കാൽവരി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ മുഴക്കത്തോടു കൂടിയ ചെറു ഭൂചലനം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

Read More

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചാരണം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നതായും ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലും ഷോപ്പിംഗ് മോളുകളിലും സന്ദർശന വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ ,ജിം തുടങ്ങിയവ കഴിയുന്നതും നിയന്ത്രണം പാലിക്കണം. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം. എന്നാൽ അനാവശ്യ ഭീതി പരത്തരുതെന്നും കളക്ടർ പറഞ്ഞു.

Read More

ഓരോ മിനിറ്റിലും രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു; ശരാശരി ദിവസം മരിക്കുന്നത് 250 പേര്‍; മഹാദുരന്തത്തിന്റെ കാഠിന്യം വരാനിരിക്കുന്നതേയുള്ളൂ എന്ന് റിപ്പോര്‍ട്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഇറ്റലിയില്‍ നിലവില്‍ തുടരുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ ആശുപത്രികളിലേക്ക് ഓരോ മിനിറ്റിലും രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലെത്തുന്ന പുതിയ രോഗികളെ എടുക്കാന്‍ ഇടമില്ലാത്തതിനാല്‍ അനേകം പേര്‍ ചികിത്സ പോലും ഇല്ലാതെ മരണത്തിലേക്ക് വലിച്ചെറിയപ്പെടകയാണ്. ഇതിനെ തുടര്‍ന്ന് ശരാശരി ദിവസം മരിക്കുന്നത് 250 പേരാണ്. മഹാദുരന്തത്തിന്റെ കാഠിന്യം വരാനിരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പും ശക്തമാണ്. മിലാനിലെ സാക്കോ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡീസീസ് യൂണിറ്റിന്റെ തലവനായ ഡോ. മാസ്സിമോ ഗല്ലിയാണ് രാജ്യത്തെ നരകസമാനമായ പുതിയ അവസ്ഥകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്

Read More

കോവിഡ് ബാധയിലും സ്വർണ കടത്തിന് കുറവില്ല. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​രു കി​ലോ സ്വ​ർ​ണം വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രണ്ടു പേർ അറസ്റ്റിൽ. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പിടിയിലായത്. ബ​ഹ​റി​ൻ-​കോ​ഴി​ക്കോ​ട്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ ബ​ഹ​റി​നി​ൽ നി​ന്നും വ​ന്ന​യാ​ൾ കോ​ഴി​ക്കോ​ട്ടു നി​ന്നും ക​യ​റി​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക്ക് സ്വ​ർ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ പാരസെറ്റമോള്‍ ചികിത്സ മതിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമുളള ചൂട് കോവിഡ് വൈറസിന് നിലനില്‍ക്കാനാവില്ലെന്നും സംസ്ഥാനത്ത് അതിനാല്‍ ആശങ്ക വേണ്ടെന്നും ചന്ദ്രശേഖര റാവു നിയമസഭയില്‍ പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പ്രസ്താവനയെന്നും റാവു വ്യക്തമാക്കി. അതേസമയം, അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന പ്രദേശങ്ങളില്‍ വൈറസ് പടരില്ല എന്നതിന് ശാസ്ത്രീയമായ അടിത്ത ഒന്നും തന്നെയില്ല. ഇത്തരം വാദങ്ങള്‍ നേരത്തെ തന്നെ വിദഗ്ധര്‍ തള്ളിയിരുന്നതാണ്. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ പനി പോലെ ‘താപനില വര്‍ധിക്കുമ്ബോള്‍ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണ്. അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല’.-ലോക ആരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു. ഹാര്‍വാര്‍ഡ് ടി എച്ച്‌ ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണവൈറസ് എല്ലാ കാലവാസ്ഥിയലും പടരാന്‍ സാധ്യതയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ചൈനയിലെ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള…

Read More

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നവര്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ വീട്ടിലേക്ക് മടങ്ങി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് ആരേയും അറിയിക്കാതെ വീട്ടിലേക്ക് പോയത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു നാലംഗ സംഘം ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ എത്തിയത്. പരിശോധനയ്ക്കായി രക്ത സമ്പിളുകള്‍ നല്‍കിയ ശേഷം ഇവരെ ഐസൊലഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. എന്നാല്‍ രാത്രി സമയത്ത് ആശുപത്രി അധികൃതരെ അറിയിക്കാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞ വിവരം മനസിലാക്കിയ അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ തിരിച്ചെത്താമെന്ന് ഇവര്‍ പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നാഗ്പൂരില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

കോവിഡ്-19 വിനോദസഞ്ചാര മേഖലകളെ ബാധിച്ചതോടെ നഗര ങ്ങള്‍ കാട്ടുകുരങ്ങന്മാരുടെ കേന്ദ്രങ്ങളാകുന്നു. തായ്‌ലാന്റിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കുരങ്ങന്മാര്‍ നഗരത്തിലിറങ്ങിയത്. വിനോദ സഞ്ചാരികള്‍ ധാരാളമെത്തുന്ന ലോപ്ബുരീ പ്രദേശത്ത് ഭക്ഷണം കിട്ടാതാ യതോടെയാണ് സമീപത്തെ നഗരങ്ങളിലേക്ക് വാനരപ്പട കൂട്ടമായിറങ്ങിയത്. കയ്യില്‍ കിട്ടിയതെന്തും വലിച്ചെറിഞ്ഞ് ഭക്ഷണത്തിനായി അവര്‍ പാഞ്ഞു നടക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സഞ്ചാരികള്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം സ്ഥിരം കൊടുക്കുന്ന ശീലമുള്ളിടത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പരസ്പരം ഭക്ഷണത്തിനായുള്ള പിടിവലി വലിയ അക്രമത്തിലേക്കും വഴിമാറു ന്നതായി പ്രദേശവാസികള്‍ ഭീതിയോടെ വിവരിക്കുന്നു.

Read More

ആപ്പിൾ ഗ്രേറ്റർ ചൈനയിലൊഴികെ ലോകമെമ്പാടുമുള്ള എല്ലാ സ്റ്റോറുകളും മാർച്ച് 27 വരെ അടയ്ക്കുമെന്ന് സിഇഒ ടിം കുക്ക് ട്വിറ്ററിൽ പറഞ്ഞു. കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ കമ്പനി 15 മില്യൺ ഡോളർ സഹായം വാക്ദാനം ചെയ്തു. ലോകമെമ്പാടുമുള്ള ആപ്പിൾ ജീവനക്കാർ സാധ്യമാകുന്നിടത്ത് വിദൂരമായി പ്രവർത്തിക്കാൻ തുടങ്ങുന്നു, അതേസമയം എല്ലാ സൈറ്റുകളും ആഴത്തിലുള്ള വൃത്തിയാക്കലിനും ആരോഗ്യ പരിശോധനകൾക്കും വിധേയമാകുന്നു. മണിക്കൂർ തൊഴിലാളികൾക്ക് ശമ്പളം തുടരും. ഉപയോക്താക്കൾക്ക് ഇപ്പോഴും ആപ്പിൾ വെബ്‌സൈറ്റിൽ ഷോപ്പിംഗ് നടത്താം, അല്ലെങ്കിൽ കസ്റ്റമർ കെയർന്റെ പിന്തുണ നേടാം.

Read More

ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂന്നു മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭര്‍ത്താവിനേയും രണ്ടു വയസുള്ള മകനേയും ഉപേക്ഷിച്ചായിരുന്നു ജയകുമാരി രണ്ടാമതും വിവാഹിത ആയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 27 ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലനീതി വകുപ്പ് സെക്ഷന്‍ 75 ഉള്‍പ്പെടെ ചേർത്ത് കേസ് എടുത്തിരുന്നു. തുടര്‍ന്ന് ജയകുമാരി കോടതിയില്‍ ഹാജരായികേസില്‍ ജാമ്യമെടുത്തിരുന്നു. പെയിന്റിങ്ങ് തൊഴിലാളിയാണ് ജിഷാന്ത്. രാമചന്ദ്ര ആചാരലയുടെയും സുമതിയുടെയും മകളാണ് ജയ.

Read More