ഇടുക്കിയിൽ വീണ്ടും ഭൂചലനം. മുഴക്കത്തോട് കൂടിയ നേരിയ ചലനമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ ഇല്ല
ഇന്നലെ മാത്രം 13 നേരിയ ചലനങ്ങളാണ് ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായത്. ഇന്നലെ രാവിലെ 6.45 നും 8.56 നും 9.50 നും തുടർചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നലെ കട്ടപ്പന, വെട്ടിക്കുഴക്കവല, അമ്പലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്, എഴുകുംവയൽ, നെടുങ്കണ്ടം ,പുളിയൻമല , കാഞ്ചിയാർ, അഞ്ചുരുളി ,കൊച്ചറ കുഴിത്തൊളു വള്ളക്കടവ് ആനവിലാസം, ഉപ്പുതറ, ഇരട്ടയാർ, വലിയ തോവാള,ചെമ്പകപ്പാറ, കമ്പംമെട്ട്, നെല്ലിപ്പാറ, കാൽവരി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ മുഴക്കത്തോടു കൂടിയ ചെറു ഭൂചലനം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.