കോവിഡ് ബാധയിലും സ്വർണ കടത്തിന് കുറവില്ല. നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ.
എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ വിശദമായ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബഹറിൻ-കോഴിക്കോട്-കൊച്ചി വിമാനത്തിൽ ബഹറിനിൽ നിന്നും വന്നയാൾ കോഴിക്കോട്ടു നിന്നും കയറിയ പെരിന്തൽമണ്ണ സ്വദേശിക്ക് സ്വർണം കൈമാറുകയായിരുന്നു.