- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്‌റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ന്യൂഡൽഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കത്തു നല്‍കി. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ വനിതകൾക്കായി ഓൺ ലൈൻ ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അക്യു പംക്ചറിസ്റ്റ് ഷംല ശരീഫ് നേതൃത്വം നൽകുന്ന പരിപാടിയിൽ ഹിജാമ ചികിത്സാരീതിയെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ അവസരമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 3323 0855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മനാമ: ബഹറിനിലെ സർക്കാർ സ്കൂളുകളും കിൻഡർ ഗാർഡനുകളും ഒക്ടോബർ 25 ന് തുറക്കുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.വലീദ് ഖലീഫ അൽ മാനിയ വ്യക്തമാക്കി. നേരത്തെ തന്നെ അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഓൺലൈനായോ നേരിട്ട് എത്തിയോ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കാമെന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് നേരിട്ട് ക്ലാസ്സിൽ ഹാജരാകാൻ തിരഞ്ഞെടുത്തവരാണ് ഇരുപത്തി അഞ്ചിന് ക്ലാസിൽ എത്തിച്ചേരേണ്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡ് വ്യാപനം തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ശക്തമായ പ്രതിരോധ നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.
മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവം സംഘടിപ്പിക്കുന്നു. “ദിൽമുൻ: സാന്ദ്രതയുടെ നാട്” എന്ന പ്രമേയത്തിൽ ഒക്ടോബർ 22 മുതൽ 31 വരെയാണ് സംഗീതമേള നടക്കുന്നത്. പ്രാദേശികവും അന്തർദ്ദേശീയവുമായ നിരവധി സാംസ്‌കാരിക പരിപാടികൾ മേളയിൽ അരങ്ങേറും. മേളയുടെ 29-ാം പതിപ്പാണ് നാളെമുതൽ നടക്കുന്നത്. വ്യത്യസ്ത സംഗീത ശൈലികൾ, നാടോടി കലകൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ലോകപ്രശസ്ത ലെബനീസ് ഗായകൻ അബീർ നെഹ്മെ “വേൾഡ് മ്യൂസിക് ടു ദിൽമുൻ” എന്ന പ്രമേയത്തിൽ മേളയുടെ ആദ്യ സംഗീത പരിപാടി നടത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം നടപ്പാക്കിയ മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ടാണ് ബഹ്‌റൈനിലെ സംഗീത ആരാധകർക്കായി സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കാണികൾക്ക് കാറിലിരുന്നുകൊണ്ട് സംഗീത പരിപാടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രാത്രി 8 മണി മുതൽ ആരംഭിക്കുന്ന പരിപാടി നിശ്ചിത അകലത്തിൽ പാർക്ക് ചെയ്ത കാറിലിരുന്ന് എഫ്എം 98.4 ട്യൂൺ…
മനാമ: നാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കുന്ന ശ്രദ്ധയും ആസൂത്രണവും നിയന്ത്രണങ്ങളും ജീവിതത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കും. എല്ലാ സംഗതികളെയും ഗുണപരതയോടെ സമീപിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്താൽ ഓരോരുത്തർക്കും വ്യക്തിപരമായ കഴിവുകളെ പരിപോഷിപ്പിക്കാൻ സാധിക്കുമെന്ന് പ്രമുഖ മനഃശാസ്ത്രവിദഗ്ധനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. അസീസ് മിത്തടി സൂചിപ്പിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റീവ് ലീഡർഷിപ്പ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. ജമാൽ നദ് വി, സിയാദ് ഏഴംകുളം, റസാഖ് മൂഴിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഷാനവാസ് സൂപ്പി, നൗഷാദ് അമാനത് , നിസാർ കൊല്ലം, ഷാനവാസ് പുത്തൻവീട്ടിൽ , ദൻജീബ്, നൗഷാദ് അടൂർ , ഖാലിദ്, അലി സൈനുദ്ധീൻ, ഷംജിത്, യൂനുസ് രാജ്, ജോൺ ചാണ്ടി, ഗിരീഷ്, സിബിൻ സലിം എന്നിവർ പങ്കെടുത്തു. സിജി പ്രോഗ്രാം കോർഡിനേറ്റർ നിയാസ്…
മനാമ: കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ – കെ.എസ്.സി.എ (എൻ.എസ്.എസ്) ആക്ടിങ് പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ജോയിന്റ് സെക്രട്ടറി മനോജ് എന്നിവർ അംബാസിഡർ പിയുഷ് ശ്രീവാസ്തവയെയും സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ലയേയും സന്ദർശിച്ചു. കൊറോണ കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, മാനസിക സമ്മർദ്ദങ്ങൾ, വർധിച്ച വിമാന ടിക്കറ്റ് ചാർജ് തുടങ്ങിയ പ്രശ്നങ്ങൾ അംബാസിഡറിന്റെയും സെക്കന്റ് സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മനാമ: ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശകൾ അനുസരിച്ച്, റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ആഭ്യന്തര സേവനങ്ങൾ വീണ്ടും ആരംഭിക്കുന്നു. ഒക്ടോബർ 24 ശനിയാഴ്ച മുതൽ പ്രവർത്തിക്കാം.ഒരേസമയം 30 പേരിൽ കൂടുതൽ ഹോട്ടലിനു ഉള്ളിൽ ഇരുത്തി ഭക്ഷണം കഴിക്കാൻ പാടില്ല. രുചികരമായ ഫുഡ്കൾക്കായി https://www.facebook.com/indiandelightsbh സന്ദർശിക്കുക
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് IX 1790 എന്ന വിമാനത്തിൽ 2 ശിശുക്കളടക്കം 175 യാത്രക്കാരണ്ടു ഉണ്ടായിരുന്നത്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസ് ആണ് ഇത്.
ദമാം: സൗദിയില്‍ വാറ്റ് തുക വെട്ടിപ്പ് നടത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സൗദി സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് ചുമത്തുന്ന പിഴ തുകയുടെ രണ്ടര ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിലപ്പോള്‍ പരമാവധി പത്തു ലക്ഷം റിയാല്‍ വരെ പാരിതോഷികം നൽകും. കൃത്യമായ തെളിവുകളോടെയാണ് വിവരം നല്‍കേണ്ടത്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വാറ്റ് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയ ശേഷം സൗദിയുടെ പല ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പതിനായിരത്തിലേറെ നിയമ ലംഘനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.
ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 39–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 4 മുതൽ 14 വരെ ഷാർജ എക്സ്‍പോ സെന്ററില്‍ നടക്കും. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ പങ്കെടുക്കുമെന്ന് ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു.ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിലാണ് പ്രദർശനം നടക്കുന്നത്. സാംസ്കാരിക രംഗത്ത് നിന്ന് 60 വ്യക്തിത്വങ്ങൾ ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒരു സമയം 4000 മുതൽ 5000 വരെ സന്ദർശകർക്ക് നാലു സെഷനുകളിലായിട്ടാണ് പ്രവേശനം അനുവദിക്കുക. പ്രസാധകര്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ തന്നെ അണിനിരക്കും. ഓൺലൈൻ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഓരോ സെഷൻ കഴിഞ്ഞാലും വീണ്ടും റജിസ്റ്റർ…
