- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്‌റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു. ശീതീകരണ സംവിധനം പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു.
റിയാദ്: റിയാദിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് സ്വദേശിയായ വിനുകുമാറിന്റെ മൃതദേഹം ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഇദ്ദേഹത്തിന് 32 വയസ്സായിരുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക റിയാദ് ബഗ്ലഫിലെ താമസസ്ഥലത്ത് ജൂലൈ 23നാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ഇദ്ദേഹം കഴിഞ്ഞ നാലു വർഷമായി റിയാദിൽ സൗദി ടെലികോം കമ്പനിയായ എസ്.ടി.സിയിൽ കരാറടിസ്ഥാനത്തിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയൻ-കല്യാണി ദമ്പതികളുടെ മകനാണ്.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 46 ലക്ഷം രൂപയുടെ സ്വർണ്ണമാണ് വിമാനത്താവളത്തിൽ നിന്നും ഇന്ന് പിടികൂടിയത്. പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയാണ് ഇവർ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 70 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്‌സ്യൂൾ രൂപത്തിലും മിശ്രിതമാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്ന് കേസുകളിലായി ഒന്നര കിലോഗ്രാം സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
മനാമ: കണ്ണൂര്‍ ഇരിട്ടിക്കടുത്ത് കുന്നോത്ത് കൊല്ലന്നൂരിലെ ഡൊമിനിക്ക് റോസമ്മ ദന്പതികളുടെ മകൻ ആല്‍ബിന്‍ ഡൊമിനിക്ക് മരണപ്പെട്ടു. സെപ്തംബര്‍ ഏഴിനായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം എങ്കിലും വിവാഹത്തിന്റെ നാലാം നാൾ തലച്ചോറുമായി ബന്ധപ്പെട്ട അസുഖം കാരണം ആശുപത്രിയിലായി. ബഹ്റൈനിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്നു. 28 വയസായിരുന്നു.
ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് മേലുള്ള കൊറോണ യാത്രാ നിയന്ത്രണം നീക്കി വിദേശകാര്യമന്ത്രാലയം. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വര്‍ക്കും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്രചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിദേശരാജ്യത്തെ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്കും സ്വദേശത്തേക്ക് വിമാനമാര്‍ഗ്ഗം എത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഇളവുകള്‍ വിദേശികള്‍ക്കോ വിനോദസഞ്ചാര വിസയില്‍ വരുന്നവര്‍ക്കോ ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊറോണ കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കുന്നത്. വിവിധ തലങ്ങളിലായി അനുവദിച്ചുകൊണ്ടിരിക്കുന്ന വിസ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രവാസി ഭാരതീയര്‍ക്കും ഇന്ത്യയിലേക്ക് യഥേഷ്ടം വരാമെന്നും പുറപ്പെടുന്ന രാജ്യത്തുനിന്നും ഇന്ത്യന്‍ എംബസി നിയന്ത്രണങ്ങളുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന എല്ലാ വിമാനങ്ങളിലും യാത്രചെയ്യാമെന്നും പക്ഷേ കൊറോണ പരിശോധനയടക്കമുള്ളവ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. ഇതുകൂടാതെ ഇന്ത്യയിലേയ്ക്ക് ചികിത്സാ ആവശ്യത്തിനെത്തേണ്ട വിദേശപൗരന്മാരെ പ്രത്യേക വിഭാഗമായി പരിഗണിക്കുമെന്നും വിസ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മനാമ: 23 മില്യൺ ഡോളർ വിലമതിക്കുന്ന 450 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്ന ലഹരി മരുന്ന് പിടിച്ചെടുത്തു. ബഹ്‌റൈൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പൈൻഡ് ടാസ്ക് ഫോഴ്‌സ് (സിടിഎഫ്) 150 ആണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ വേട്ടയാണ് ടാസ്ക് ഫോഴ്‌സ് നടത്തിയത്. അറബിക്കടൽ വഴി കപ്പലിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക റോയൽ നേവി ടൈപ്പ് 23 ഫ്രിഗേറ്റിലെ എച്ച്.എം.എസ്. മോൺട്രോസ് എന്ന കപ്പലിലെ നാവികരും റോയൽ മറീനുകളും അറബിക്കടലിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലാണ് സംശയാസ്പദമായ കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 22) വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. യൂസഫ് ഏഞ്ചനർ ആരോഗ്യ കേന്ദ്രം, ഹൂറ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. നബിഹ് സ്വാലിഹ് സ്പോർട്സ് ക്ലബ്, ഉം അൽ ഹസം സ്പോർട്സ് ക്ലബ്, കൺട്രി മാൾ, ബഹ്‌റൈൻ മാൾ / ദൈഹ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരിശോധനകൾ നടത്തുന്നു.
പ്രവാസികള്‍ക്കുള്ള ധനസഹായം: അപേക്ഷകള്‍ തള്ളിയതിന്റെ കാരണം നോര്‍ക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയില്‍ മുക്കാൽ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്നും ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം നോര്‍ക്ക വ്യക്തമാക്കണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ദുരിതത്തിലായ പ്രവാസികള്‍ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യം പരിഗണിക്കാതെയാണ് ഇത്രയുമധികം അപേക്ഷകള്‍ നോര്‍ക്ക ഒറ്റയടിക്ക് തള്ളിയത്. ഏതാനും അപേക്ഷകളാണ് തള്ളിയതെങ്കില്‍ അപേക്ഷാ സമര്‍പ്പണത്തില്‍ വന്ന വീഴ്ചയാണെന്ന് കരുതാമായിരുന്നു. എന്നാല്‍ കാരണം പോലും വ്യക്തമാക്കാതെയുള്ള നോര്‍ക്കയുടെ നടപടി വിശ്വാസയോഗ്യമല്ലെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വിസകളുടെ സ്വഭാവവും ധനസഹായത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ടെന്നാണ് നോര്‍ക്ക ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഇത് പ്രവാസികള്‍ക്കിടയില്‍ തന്നെ വേര്‍തിരിവുണ്ടാക്കുന്ന തീരുമാനമാണ്. പലരും ഗൾഫ് നാടുകളിൽ വിത്യസ്ത വിസയിൽ എത്തിയാണ് ജോലി ചെയ്യുന്നത്. ഇത്തരമാളുകള്‍ക്ക് ധനസഹായം നിഷേധിക്കുന്നത് അനീതിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും…
ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; പുതുതായി 79,415 പേർക്ക് രോഗമുക്തി
ന്യൂഡൽഹി: ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,839 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 7,76,946 ആയി. നിലവിൽ രാജ്യത്ത് 7,15,812 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം കോവിഡ് 9.29 ശതമാനം വരും. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നുണ്ട്. 24 മണിക്കൂറിനിടെ പുതുതായി 79,415 പേരാണ് രോഗമുതരായിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 68,74,518 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 89.20 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ കോവിഡ് മൂലമുള്ള മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചത് 702 പേരാണ്. ഇതോടെ മൊത്തം മരണം 1,16,616 ആയി. 1.51 ശതമാനമാണ് മരണ നിരക്കെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,69,984 പരിശോധനകളാണ് നടത്തിയത്. മൊത്തം 9,86,70,363 സാമ്പിളുകളാണ് പരിശോധനയ്ക്കു അയച്ചത്.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 21 ന് നടത്തിയ 10,391 കോവിഡ് പരിശോധനകളിൽ 374 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളാണ്. 254 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 3 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 335 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 75,424 ആയി വർദ്ധിച്ചു. നിലവിൽ 31 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3175 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3144 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 308 ആയി. രാജ്യത്ത് കഴിഞ്ഞ 4 ആഴ്ചയായി കോവിഡ് വ്യാപന നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പരിശോധനകളും തുടരുന്നുണ്ട്. ഇതുവരെ 16,48,827 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
