- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
Author: News Desk
മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫുഡ് ട്രക്ക് ഏരിയ തുറന്നു. ഇന്നലെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനിയാണ് തുറന്നു നൽകിയത്. ദേശീയ പദ്ധതി 50 ഫുഡ് ട്രക്കുകൾക്കായി സ്റ്റേഡിയത്തിന് സമീപം സ്ഥലം അനുവദിച്ചു. ഫുഡ് ട്രക്കുകൾ വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും.
ന്യുയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകളിൽ, താൻ വർഷങ്ങളായി ചൈനയിൽ വളരെ വിപുലമായ ബിസിനസ്സ് പ്രോജക്ടുകൾ നടത്തുന്നു എന്നും ഒരു ചൈനീസ് ബാങ്ക് അക്കൗണ്ട് നിലനിർത്തുന്നുവെന്നും ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ചൈനയോട് മൃദുവായ സമീപനം സ്വീകരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ബൈഡനെന്ന് ചിത്രികരിക്കുന്ന ട്രംപിന് ഇത് ഒരു തിരിച്ചടിയാണ്. ട്രംപിന്റെ നികുതി രേഖകളുടെ വിശകലനത്തിൽ ട്രംപിന് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ബാങ്ക് അക്കൗണ്ട് കൈവശമുണ്ടെന്നാണ്, അത് അദ്ദേഹത്തിന്റെ പൊതു സാമ്പത്തിക വെളിപ്പെടുത്തലുകളിൽ ഉൾപ്പെടുത്തിയിട്ടില്ല, കാരണം അത് ഒരു കോർപ്പറേറ്റ് പേരിലാണ്. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്, 2013 മുതൽ 2015 വരെ രാജ്യത്ത് 188,561 ഡോളർ നികുതി നൽകി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ട്രംപിന്റെ വിദേശ അക്കൗണ്ടുകളിലൂടെ എത്രമാത്രം പണം കൈമാറ്റം നടന്നെന്നു നികുതി രേഖകളിൽ കാണിക്കുന്നില്ലെങ്കിലും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഭാഗങ്ങൾ ടാക്സ് ഫയലർമാർ വെളിപ്പെടുത്തണമെന്ന്…
ന്യുജേഴ്സി: അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ് ഓഫ് അമേരിക്ക) 74-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ ഒക്ടോബർ ഇരുപത്തിനാലിന് ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ പതിനൊന്ന് മുപ്പതിനാണ് പരിപാടി. ‘ദി ഫോർത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാദ്ധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി രാജീവ് (ദേശാഭിമാനി) , ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ഷാഹിന നഫീസ (ദി ഫെഡറൽ), ഡോ.അരുൺ കുമാർ (24 ന്യൂസ്), അഭിലാഷ് മോഹനൻ (മീഡിയ വൺ) എന്നിവർ പങ്കെടുക്കും. മാദ്ധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് ചർച്ച മോഡറേറ്റ് ചെയ്യും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സെഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രാദേശിക സമയങ്ങളിൽ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് . സൂം മീറ്റിംഗ് ലിങ്ക് : https://us02web.zoom.us/j/89904500614…
മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ വിജയപ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടു സ്ഥാനാർത്ഥികൾ
ഹൂസ്റ്റൺ: 2018 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് പോലെ 2020ലും മലയാളി സ്ഥാനാർത്ഥികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഹൂസ്റ്റണിൽ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ വൻ വിജയ പ്രതീക്ഷയുമായി ടോം വിരിപ്പനും റോബിൻ ഇലക്കാട്ടും. ഹൂസ്റ്റണിലെ മലയാളീ സമൂഹത്തിന്റെ പിന്തുണ അറിയിക്കുവാനായി ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗങ്ങളിലാണ് തങ്ങളുടെ വിജയ പ്രതീക്ഷകൾ സ്ഥാനാർത്ഥികൾ പങ്കുവച്ചത്. ടെക്സസ് ഹൗസ് റെപ്രസെന്ററ്റീവായി ഡിസ്ട്രിക്ട് 27 ൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടോം വിരിപ്പൻ, മിസോറി സിറ്റി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ട് എന്നിവരെ മലയാളികളായ വോട്ടർമാർക്ക് പരിചയപ്പെടുത്തുക എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ നിരവധി മലയാളീ സുഹൃത്തുക്കൾ പങ്കെടുത്തു തങ്ങളുടെ പിന്തുണ അറിയിച്ചു. അതോടൊപ്പം തിരഞ്ഞെടുപ്പ് ദിവസമായ നവംബര് 3 വരെയുള്ള ദിവസങ്ങളിൽ വോളന്റീയർ വർക്ക് നടത്തി സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കാനും നിരവധി…
ദുബായ്: ദുബായിലെ പാം ജുമൈറയിലെ ദി പോയിന്റിൽ സ്ഥിതിചെയ്യുന്ന നഖീൽ മാൾസ് ലോകത്തിലെ ഏറ്റവും വലിയ ജലധാര എന്ന റെക്കോർഡ് കരസ്‌ഥമാക്കി. ദി പാം ഫൗണ്ടൻ എന്ന് പേരുള്ള ഈ ജലധാര വർണ്ണ വെളിച്ചങ്ങൾ കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രാദേശിക ഖലീജി, പോപ്പ്, ഇന്റർനാഷണൽ, ക്ലാസിക് സംഗീതം എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഗാനങ്ങൾക്കനുസൃതമായി വാട്ടർ ജെറ്റുകൾ നൃത്തം ചെയ്യുന്നതുമായ നിരവധി ഷോകൾ അവതരിപ്പിക്കുന്നു. 14,366 ചതുരശ്ര അടി സമുദ്രജലത്തിൽ വ്യാപിച്ചുകിടക്കുന്ന ഏക വർണ്ണ ജലധാരയാണ് ഇത്. ഇവിടെ 105 മീറ്റർ വായുവിലേക്ക് വെള്ളം തെറിപ്പിക്കാൻ കഴിവുള്ള സൂപ്പർ ഷൂട്ടർ ആണുള്ളത്. മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൂറ്റൻ ജലധാരയുടെ തത്സമയ സംപ്രേഷണ പരിപാടിയിലേക്ക് സന്ദർശകരെ ക്ഷണിച്ചിരുന്നു. ഷോയിൽ താമസക്കാർ മുതൽ വിനോദസഞ്ചാരികൾ വരെ നിരവധി പേർ പങ്കെടുത്തു. ഡിജെകൾ, ഡാൻസ് ഷോകൾ, ഫയർ വർക്കുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. കോവിഡ് സാഹചര്യത്തിൽ…
കൊച്ചി : സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രൂക്ഷമായ ഭാഷയിലായിരുന്നു കേസിലെ പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. ആളുകളെ മർദ്ദിക്കാനും, നിയമം കയ്യിലെടുക്കാനും നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്ന് ചോദിച്ച കോടതി അതിന്റെ പരിണിത ഫലം നേരിടാൻ തയ്യാറാകണമെന്നും അറിയിച്ചു. വിജയ്.പി നായർ ചെയ്തത് തെറ്റായിരിക്കാം. എന്നു കരുതി നിയമം കയ്യിലെടുക്കുന്നത് ശരിയാണോ?. വിജയ്. പി. നായരെ മർദ്ദിച്ചില്ലെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളതെന്നും കോടതി ചോദിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയും കൂട്ടരും സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ 30 വരെ മൂന്ന്…
കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊറോണ; 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 26 മരണങ്ങൾ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1303, തൃശൂര്‍ 1004, തിരുവനന്തപുരം 670, എറണാകുളം 560, കോഴിക്കോട് 712, ആലപ്പുഴ 696, കൊല്ലം 668, പാലക്കാട് 239, കണ്ണൂര്‍ 418, കോട്ടയം 393, പത്തനംതിട്ട 223, കാസര്‍ഗോഡ് 175, വയനാട് 133, ഇടുക്കി 75 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…
കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ വീട് അനധിക്യതമാണന്നും ഉടൻ പൊളിച്ച് മാറ്റണമെന്നും കോഴിക്കോട് കോര്‍പറേഷൻ നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 3000 സ്ക്വയർ ഫീറ്റിൽ വീട് നിർമികാനാണ് കോഴിക്കോട് കോര്‍പറേഷൻ അനുമതി നൽകിയത്. എന്നാൽ 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരികുന്നത്. തുടർന്ന് ആഡംബര നികുതി ചുമത്തിയാണ് കോര്‍പറേഷൻ വീട് പൊളിക്കാൻ നിർദേശം നൽകിയത്. കേരളാ മുൻസിപാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ചാണ് വീട് കോര്‍പറേഷൻ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപെടുവിച്ചത്.
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ പുതിയ സിഇഒ ആയി ഡോ. നാസർ അലി യൂസിഫിനെ നിയമിച്ചു
മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ (ബിടിഇഎ) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ.നാസർ അലി യൂസിഫിനെ നിയമിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി ഉടനടി പ്രാബല്യത്തിൽ വരുന്ന ഉത്തരവ് നടപ്പാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മനാമ: ജനപ്രിയനായകൻ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ഓൾ കേരള ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ദിലീപ് ഫാൻസ് അസോസിയേഷൻ ബഹ്‌റൈനിലെ റോഡുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾകും, ടുബ്ലിയിലെ ലേബർ ക്യാമ്പിലും അന്നദാനം നടത്തി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉൽഘടനം നിർവഹിച്ചു സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സാദത്ത് കരിപ്പക്കുളം ഭാരവാഹികളായ രാജീവ്, റഫീഖ്, സ്റ്റെഫി, ജോൺസൺ, ഷംസീർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി. തുടർന്നും എല്ലാ മാസവും അന്നദാനം നടത്തുമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
