Author: News Desk

മായാനദിക്ക് ശേഷം ആഷിഖ് അബു, ഉണ്ണി ആർ, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാവും. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജാഫർ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കും. ശേഖർ മേനോൻ സംഗീത സംവിധാനം. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പ്. അടുത്ത വർഷം ജനുവരിൽ ചിത്രീകരണം തുടങ്ങി വിഷു റിലീസായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ആഷിഖ് അബുവും ഉണ്ണി ആറും ഒരുമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിനു ശേഷമാണ് ഉണ്ണി ആറിൻ്റെ രചനയിൽ അന്ന ബെൻ അഭിനയിക്കുക.

Read More

ന്യൂഡൽഹി: കൊറോണ കാലത്ത് മുടങ്ങിയ വായ്പകൾക്ക് കൂട്ടുപലിശയില്ല. കടാശ്വാസ മാർഗ നിർദ്ദേശത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് കൂട്ടുലിശയില്ലാത്തത്. 2 കോടി വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം. വായ്പാ കരാറിലെ പലിശ മാത്രമെ ഈടാക്കാവൂവെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകും. ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കുമെല്ലാം ഇളവ് ബാധകമാണ്. ക്രെഡിറ്റ് കാർഡുകൾക്കും ഇളവ് ലഭിക്കും. എം എസ് എം ഇ വായ്പകൾ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺസ്യൂമർ ഡ്യൂറബിൾ ലോൺ, വാഹന വായ്പ എന്നിവയ്‌ക്കെല്ലാം കൂട്ടുപലിശ ഈടാക്കില്ല.

Read More

തിരുവനന്തപുരം: ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പരീക്ഷാ ഹാളിൽ രഹസ്യമായി മൊബൈൽ ഫോൺ കൊണ്ടു വന്നാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വിദ്യാർത്ഥികൾ ഉത്തരം കൈമാറിയത്. കൊറോണ പ്രോട്ടോകോൾ മറയാക്കിയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്.

Read More

മനാമ: ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശൂർ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂർ 21, കാസർഗോഡ് 10 എന്നിങ്ങനെയാണ് ജില്ലകളിൽ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആർദ്രം മിഷന്റെ ഭാഗമായി ഈ പ്രാമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതാണ്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും തൊട്ടടുത്ത സ്ഥലത്ത് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. അതിൽ 461 കേന്ദ്രങ്ങൾ…

Read More

കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍…

Read More

ന്യൂഡൽഹി : സൈനിക കാന്റീനുകളിൽ വിദേശ ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മദ്യം ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താനാണ് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നത്. ആത്മർനിർഭർ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഉൽപ്പനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കാന്റീൻ സ്റ്റോർ ഡിപ്പാട്ട്‌മെന്റ് സ്റ്റോറുകളിലും, ഇതിന് കീഴിലുള്ള കാന്റീൻ യൂണിറ്റുകളിലും വിദേശ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ പോകുന്നതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. നിലവിൽ 400 വിദേശ ഉത്പന്നങ്ങളാണ് കാന്റീനുകൾ വഴി വിൽപ്പന നടത്തുന്നത്. വിൽപ്പന നിരോധിക്കുന്ന സാഹചര്യത്തിൽ മദ്യമുൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിയും സർക്കാർ നിർത്തിവെക്കും. രാജ്യത്തെ ഏറ്റവും വലിയ ചെറുകിട കച്ചവട ശൃംഖലയാണ്  കാന്റീൻ സ്‌റ്റോർ ഡിപ്പാർട്ട്‌മെന്റുകൾ. സിയാച്ചിൻ മുതൽ ആൻഡമാൻ നിക്കോബാർ വരെ ഏകദേശം 3,500 കാന്റീനുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ കാന്റീനുകൾ വഴി ഏകദേശം 5000 ത്തോളം ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ട്. ലുലു…

Read More

കൊല്ലം: പുനലൂരില്‍ 60 വര്‍ഷം പഴക്കമുള്ള ഇഎസ്‌ഐ ആശുപത്രി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴും എന്ന നിലയിലാണ്. വര്‍ഷങ്ങളായി കെട്ടിടം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ആശുപത്രി അധികൃതരും കത്തയച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഏതുസമയവും അടര്‍ന്നു വീഴാവുന്ന കോണ്‍ക്രീറ്റ് പാളികളും ദ്രവിച്ച് വീഴാറായ വാതിലുകളും ജനലുകളും ഗ്രില്ലുകളുമാണ് ആശുപത്രിയിലുള്ളത്. വിഷപാമ്പുകളുടെ താവളമായി മാറി വളപ്പും ക്വാര്‍ട്ടേഴ്സുകളും. ഒരാള്‍ പൊക്കത്തില്‍ കാടുമൂടിയ നിലയിലാണ് ആശുപത്രി പരിസരം. ഈയടുത്ത് ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുറിയില്‍ മച്ചില്‍ നിന്നും ഇളകിവീണ കോണ്‍ക്രീറ്റ് പാളി തലയില്‍ പതിക്കാതെ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഡിസ്പെന്‍സറി അധികൃതര്‍ 2013 മുതല്‍ കത്തയക്കുകയാണ്. എന്നാല്‍ എന്നാല്‍ മച്ചില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളക്കി വീണ ഭാഗങ്ങളില്‍ സിമന്റ് തേച്ചതല്ലാതെ മറ്റൊരു നവീകരണവും ഇവിടെ നടന്നിട്ടില്ല.

Read More

മനാമ: ‘രക്തം ദാനം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ രക്ത ദാന ക്യാമ്പ് ഒക്ടോബർ 29 ന് വ്യാഴാഴ്ച ബിഡിഎഫ് ഹോസ്പിറ്റലിൽ വെച്ച് നടക്കും. രാവിലെ 9 മണിമുതൽ 1 മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തം നൽകാൻ താല്പര്യം ഉള്ള വ്യക്തികൾ 33781976. 38207050,39336267 എന്നീ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാമെന്ന് പ്രസിഡന്റ് സിബിൻ സലീമും, സെക്രട്ടറി അബ്ദുൽ ബാരിയും അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ മേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യ രക്തത്തിന് സമമായ കൃത്രിമ രക്തം മാത്രം വികസിപ്പിച്ചു എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണം ഇപ്പോഴും നടക്കുന്നതെ ഉള്ളൂ. ഈ സാഹചര്യത്തിൽ ആണ് രക്ത ദാനത്തിന്റെ പ്രസക്തി വർധിക്കുന്നത്. രക്തദാന ക്യാമ്പിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.

Read More

ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ്. താൻ സുഖം പ്രാപിച്ച് വരികയാണെന്ന് കപിൽ ദേവ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും കപിൽ ദേവ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കപിൽ ദേവിനെ നെഞ്ചു വേദനയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിയ്ക്ക് വിധേയനാക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ചൈനയുടെ ഭാഗമാണെന്ന് ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേഴ്‌സണല്‍ അസിസ്റ്റന്റ് അലക്‌സ. ചൈനയുടെ ഭാഗമാണ് കശ്മീര്‍ എന്ന് അലക്‌സ പറയുന്ന വീഡിയോ ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കു വച്ചതോടെയാണ് സംഭവം കൂടുതല്‍ പേര്‍ അറിയുന്നത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ടെക് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കശ്മീര്‍ ഏത് രാജ്യത്തിന്റെ ഭാഗമാണെന്ന് അലക്‌സ ഉപയോക്താവ് ചോദിക്കുമ്പോള്‍, കശ്മീര്‍ ചൈനയുടെ ഭാഗമാണെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം അലക്‌സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്‍, കശ്മീര്‍ ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്‌സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആമസോണ്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയുണ്ടെന്നും, വിവരം ഇതുമായി ബന്ധപ്പെട്ട ടീമിന് കൈമാറിയതായും ആമസോണ്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റ് തിരുത്തുമെന്നും, ഭാവിയിലും ഏത് സഹായത്തിനും തങ്ങളെ ബന്ധപ്പെടാമെന്നും അവര്‍ കുറിച്ചു.

Read More