- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്‌റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
പാട്‌ന: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബീഹാറില്‍ വെടിവെച്ചു കൊന്നു. ഷിയോഹാര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി നാരായണ്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു അനുയായികള്‍ക്കും വെടിയേറ്റിട്ടുണ്ട്. പ്രചാരണത്തിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് നാരായണ്‍ സിംഗിനും കൂട്ടര്‍ക്കും നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുവച്ചു തന്നെ നാരായണ്‍ സിംഗ് അന്തരിച്ചതായി പോലീസ് അറിയിച്ചു. ഈ മാസം 28നാണ് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നാരായണ്‍ സിംഗിന്റെ അനുയായികളായ സന്തോഷ് കുമാറും അഭയ് കുമാറും ഗുരുതരാവസ്ഥയില്‍ സീതാമര്‍ഹി സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ 10 പേരുടെ സംഘമായിരുന്നെന്നാണ് നാരായണ്‍ സിംഗിന്റെ അനുയായികള്‍ പോലീസിന് മൊഴി നൽകിയത്.
മുംബൈ: മാളിലുണ്ടായ വന്‍ അഗ്നിബാധ പൂർണമായും അണച്ച് അഗ്നിശമന സേനാ വിഭാഗം. രണ്ടു ദിവസം മുമ്പാണ് അഗ്നി ബാധയുണ്ടായത്. ഇന്നു രാവിലെയോടെയാണ് അഗ്നിശമന സേനയുടെ ശ്രമം ഫലം കണ്ടത്. കഴിഞ്ഞ 22-ാം തീയതിയാണ് രാത്രി 8.30 ഓടെ തീപിടുത്തം ഉണ്ടായത്. ലെവല്‍ 5 വിഭാഗത്തില്‍ പെടുത്തിയ അഗ്നിബാധ ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മുംബൈ നഗരത്തിലെ അഗ്നിശമന സേനയുടെ 14 ഫയര്‍ എഞ്ചിനുകളും 17 ടാങ്കറുകളും ചേര്‍ന്നാണ് പരിശ്രമം നടത്തിയത്. തീ അണച്ചെങ്കിലും കനത്തചൂട് ഇല്ലാതാക്കാനായി ജലപ്രയോഗം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് മുഴുവനും അതേ പ്രവര്‍ത്തനം തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ലാറ്റില്‍ നിന്നടക്കം 3500 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വേണ്ടത്ര വെന്റിലേഷന്‍ സംവിധാനങ്ങളില്ലാതെ പണിതതിനാലാണ് തീ ശക്തമായി വ്യാപിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 25) ഞായറാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ബിലാദ് അൽ ഖദീം ആരോഗ്യ കേന്ദ്രം, ഷെയ്ഖ് ജാബർ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ബൗറി ക്ലബ്, സുൽത്താൻ മാൾ/ മദീനത്ത് സായിദ്, സിത്ര മാൾ, അൽദാന മാൾ / സനബിസ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 24 ന് നടത്തിയ 8,436 കോവിഡ് പരിശോധനകളിൽ 401 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 107 പേർ പ്രവാസി തൊഴിലാളികളാണ്. 293 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 1 ആൾ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 331 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 76,474 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,189 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,160 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 1 ആളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 312 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ 79,975 ആണ്. ഇതുവരെ 1,678,847 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
സോൾ : സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ലോകത്തെ ടെക് ഭീമൻമാരുടെ പട്ടികയിൽ മുൻനിരയിലെത്തിച്ച അദ്ദേഹം 2014 ലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച പുലർച്ചെ സോളിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ 12ാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയുടെ ജി.ഡി.പിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 1990 കളുടെ തുടക്കത്തിൽ സാംസങ് ജാപ്പനീസ്, അമേരിക്കൻ എതിരാളികളെ മറികടന്ന് മെമ്മറി ചിപ്പുകളിൽ പേസ് സെറ്ററായി. 2000 ങ്ങളിൽ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളിലും പിന്നീട് സെൽഫോണുകൾ മൊബൈൽ പവർഹ ഹൌസ് ആയി മാറി ലോക വിപണി കീഴടക്കി. 2014ൽ പിതാവ് അസുഖബാധിതനായതിനെ തുടർന്ന് വൈസ് ചെയർമാനായ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ്…
മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കിന്റർഗാർട്ടനുകളുടെ ആക്ടിംഗ് ഡയറക്ടർ ഡോ. ലുബ്ന സുലൈബീഖിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം കിന്റർഗാർട്ടനുകളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തി. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ടോയ്‌ലറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമായ സുരക്ഷാ സ്വീകരിച്ചിട്ടുണ്ടോ എന്ന് ആരോഗ്യന്ത്രാലയം ഉറപ്പു വരുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കിന്റർഗാർട്ടനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് എല്ലാവരും താപനില പരിശോധിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ആവശ്യമായ ഘട്ടങ്ങളിൽ പരിസരം അണുവിമുക്തമാക്കുക എന്നിവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കിന്റർഗാർട്ടനുകളിൽ മന്ത്രാലയത്തിന്റെ സംഘം സന്ദർശനം നടത്തി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
മനാമ : ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന റഫീഖ് തോട്ടക്കരയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈസ് പ്രസിഡന്റായിരുന്ന ശറഫുദ്ധീൻ മാരായമംഗലത്തെ ജില്ലാ കെ എം സി സി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ സെക്രട്ടറിയായിരുന്ന അൻവർ കുമ്പിടിയെയും അൻവറിന്റെ ഒഴിവിലേക്ക് മുൻ ജില്ലാ ഭാരവാഹിയായിരുന്ന നൗഫൽ പടിഞ്ഞാറങ്ങാടിയെയും ജില്ലാ കമ്മറ്റി വിളിച്ചു ചേർത്ത പ്രവർത്തക സമതി യോഗത്തിൽ ഐക്യഖണ്ടേനെ തെരഞ്ഞെടുത്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തുടർന്ന് ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിക്കുകയും ഔദ്യോഗികകമായി പ്രഖ്യാപിക്കുകയും ചെയ്തു. പത്തു വർഷക്കാലം മികച്ച പ്രവർത്തനങ്ങളുമായി ജില്ലാ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ശറഫുദ്ധീൻ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.
മൂന്ന് ബഹ്‌റൈൻ വനിതകളെ ഇന്റർനാഷണൽ എന്റർപ്രണർഷിപ്പ് ചലഞ്ച് അവാർഡ് 2020 ന് നോമിനേറ്റ് ചെയ്തു
മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) മൂന്ന് ബഹ്‌റൈൻ വനിതകളെ ഇന്റർനാഷണൽ എന്റർപ്രണർഷിപ്പ് ചലഞ്ച് അവാർഡ് 2020 ന് നോമിനേറ്റ് ചെയ്തു. ബറ്റൂൽ മുഹമ്മദ് ദാദബായ്, ഖൈരിയ അബ്ദുല്ല ദസ്തി, സബാ ഖലീൽ അൽ മൊയ്ദ് എന്നിവരാണ് നോമിനികൾ. നവംബർ 9, 10 തീയതികളിൽ നടക്കുന്ന വെർച്വൽ കോൺഫറൻസിലാണ് വിജയികളെ പ്രഖ്യാപിക്കുക. ദാദാഭായ് ഗ്രൂപ്പ് ഡയറക്ടർ ബറ്റൂൾ മുഹമ്മദ് ദാദാഭായ്, അറേബ്യൻ നിയോൺ സിഗ്നേജ് കമ്പനിയുടെ കോ-ഡയറക്ടറും കൂടിയാണ്. കൂടാതെ ബഹ്‌റൈൻ ബിസിനസ് വുമൺ സൊസൈറ്റിയുടെ ബോർഡ് അംഗം, ബിസിസിഐയിലെ ബിസിനസ് വുമൺ കമ്മിറ്റി അംഗം, ബഹ്‌റൈൻ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫാഷൻ ഡിസൈൻ രംഗത്ത് ഒരു ഉയർന്ന നിലവാരമുള്ള മൾട്ടി-ഡിസൈനർ സ്റ്റോറായ അഫിനിറ്റി ബൈ ബറ്റൂൽ ഉടമയും സ്‌ഥാപകയും എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ക്യാപിറ്റൽ ട്രേഡിംഗ് ആൻഡ് ഇൻഡസ്ട്രിയുടെ ജനറൽ മാനേജരും അൽ…
ബഹ്‌റൈനിൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പുനരാരംഭിച്ചു; റസ്റ്റൊറൻറുകൾക്കുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്
മനാമ: ബഹ്‌റൈനിലെ റസ്റ്റൊറൻറുകളും കോഫി ഷോപ്പുകളും ഇന്നുമുതൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പുനരാരംഭിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റസ്റ്റൊറൻറുകളിലും കോഫി ഷോപ്പുകളിലും 30 പേർക്കാണ് ഇരുന്നു കഴിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. പ്രധാന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ: 1. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തിൽ പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവരെ അകത്ത് കടത്തരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം. 2. ജീവനക്കാരനോ ഉപഭോക്താവോ കോവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ അകത്ത് പ്രവേശിപ്പിക്കരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം. 3. റിസർവേഷൻ പ്രോത്സാഹിപ്പിക്കണം. എന്നാൽ, സാമൂഹിക അകലം പാലിക്കാൻ കഴിയുമെങ്കിൽ റിസർവേഷൻ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 4. ഓരോ റിസർവേഷനിലും എത്തുന്ന സംഘത്തിലെ ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും റിസർവേഷൻ സമയവും തീയതിയും രേഖപ്പെടുത്തണം. 30 ദിവസത്തേക്ക് ഈ വിവരങ്ങൾ സൂക്ഷിക്കണം. 5. സീറ്റ് ലഭ്യമല്ലെങ്കിൽ…
റിപ്പോർട്ട്: അജു വാരിക്കാട് ടെന്നസി: അല്പം നീരസത്തോടെ ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ശ്രവിച്ചത്. ഇന്ത്യയിലെ വായു മലിനീകരണത്തിനെ പറ്റി പരസ്യമായി ഇങ്ങനെ ഒക്കെ പ്രസ്താവിക്കാമോ? എങ്കിൽ പിന്നെ ഒരു ഫാക്ട് ചെക്ക് നടത്തി കളയാം. അപ്പോൾ ഗൂഗിളും അതുതന്നെ പറയുന്നു. ഏറ്റവും 10 മലീമസമായ നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിൽ തന്നെ. കാൺപൂർ, ഫരീതാബാദ്, വാരണാസി, ഗയ, പാറ്റ്ന, ഡൽഹി, ലക്നൗ, ആഗ്ര, മുസാഫർപൂർ ഇവയാണ് ആ ഒമ്പത് നഗരങ്ങൾ . സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാമോ? ഈ ആദ്യ പത്തിൽ ഒരു ചൈനീസ് നഗരം പോലും ഇല്ല എന്നത് വീണ്ടുമെന്നിൽ ആശ്ചര്യം വരുത്തി. നമ്മുടെ പ്രതീക്ഷയ്ക്കും സങ്കല്പങ്ങൾക്കും അപ്പുറം ആണ് പല സത്യങ്ങളും . ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റ ചങ്ങാതിയായ ഡൊണാൾഡ് ട്രംപ് ആണ് ഇങ്ങനെ പറഞ്ഞത്. അതും 100 മില്യണിൽ അധികം ആളുകൾ കണ്ട ഡിബേറ്റിൽ വച്ച്. പാരീസ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കരാറും ഡിബേറ്റിൽ വിഷയം ആയപ്പോഴാണ്…
