Author: News Desk

മനാമ: നവരാത്രി ആഘോഷങ്ങളിലെ വർണ്ണക്കാഴ്ചകളാണ് ബൊമ്മക്കൊലു. പുരാണ കഥാപാത്രങ്ങളും ദൈവങ്ങളും ഉൾപ്പെടെ നിരവധി രൂപങ്ങൾ ബൊമ്മക്കൊലുവിൽ ഉണ്ടാകും. ബഹ്‌റൈനിലെ ശ്യാംകൃഷ്ണന്റെ വീട്ടിലെ നവരാത്രിയോടനുബന്ധിച്ചുള്ള ബൊമ്മക്കൊലു ഏറെ പ്രശസ്തമായ ഒന്നാണ്. https://youtu.be/dsw_wb_Y_bc അറബികൾ ഉൾപ്പെടെ സ്വദേശികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ എല്ലാക്കൊല്ലവും സന്ദർശനത്തിനായി എത്താറുണ്ട്. എന്നാൽ കോവിഡ് മൂലം ഇപ്രാവശ്യം ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല.കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിൽ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ബഹ്‌റൈൻ ഗവൺമെന്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം കൊലു സന്ദർശനം സാധ്യമാകില്ലായെങ്കിലും പതിവ് ചടങ്ങുകൾ തുടരുന്നു.

Read More

മനാമ: നവരാത്രി ആഘോഷങ്ങളിലെ വർണ്ണക്കാഴ്ചകളാണ് ബൊമ്മക്കൊലു. പുരാണ കഥാപാത്രങ്ങളും ദൈവങ്ങളും ഉൾപ്പെടെ നിരവധി രൂപങ്ങൾ ബൊമ്മക്കൊലുവിൽ ഉണ്ടാകും. ബഹ്‌റൈനിലെ ശ്യാംകൃഷ്ണന്റെ വീട്ടിലെ നവരാത്രിയോടനുബന്ധിച്ചുള്ള ബൊമ്മക്കൊലു ഏറെ പ്രശസ്തമായ ഒന്നാണ്. അറബികൾ ഉൾപ്പെടെ സ്വദേശികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ എല്ലാക്കൊല്ലവും സന്ദർശനത്തിനായി എത്താറുണ്ട്. എന്നാൽ കോവിഡ് മൂലം ഇപ്രാവശ്യം ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിൽ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ബഹ്‌റൈൻ ഗവൺമെന്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം കൊലു സന്ദർശനം സാധ്യമാകില്ലായെങ്കിലും പതിവ് ചടങ്ങുകൾ തുടരുന്നു.

Read More

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക വീക്ക്’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജുഫെയർ മാളിൽ വച്ച് നടന്ന ഉൽഘാടന ചടങ്ങിൽ യുഎസ് എംബസി ചാർജ് ഡി അഫയേഴ്‌സ് മാർഗരറ്റ് നാർഡി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ അമേരിക്കൻ ഭക്ഷണപദാർത്ഥങ്ങൾ, പലചരക്ക് ഉൽ‌പ്പന്നങ്ങൾ, റോസ്റ്ററി, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ 30 ശതമാനം കിഴിവ് ലഭിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ലുലു കിച്ചണിൽ അമേരിക്കയുടെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഡിസ്കവർ അമേരിക്ക വാരത്തിൽ ലുലു അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ പ്രദർശനം ബഹ്‌റൈനിൽ ലഭ്യമായ അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബിസിനസ്സ് ബന്ധത്തിന്റെ ഒരു ഉദാഹരണമാണെന്ന് ചാർജ് ഡി അഫയേഴ്സ് മാഗി നാർഡി പറഞ്ഞു. ഷോപ്പിംഗ് ഫെസ്റ്റിവലിന് യുഎസ് എംബസി നൽകിയ…

Read More

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സതേൺ ഗവർണറേറ്റ് 10,000 മാസ്കുകൾ വിതരണം ചെയ്തു. മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമായുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച “ഫിന ഖൈർ” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാസ്‌ക് വിതരണം. റോയൽ ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്സുമായി സഹകരിച്ചാണ് 10,000 മാസ്കുകൾ വിതരണം ചെയ്യുന്നത്. സതേൺ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജനറൽ ഇസ്സ തമർ അൽ-ഡോസറി, ഗവർണറേറ്റിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മാസ്ക് വിതരണം നടന്നത്. കൂടാതെ ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി സതേൺ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ  പ്രചാരണപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മാസ്‌ക്കുകൾ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലെ കമ്മ്യൂണിറ്റി സർവീസ് പോലീസുമായി സഹകരിച്ചും ഏകോപിച്ചും ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ മാസ്കുകൾ വിതരണം ചെയ്തു. മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട്‌ തന്നെയാണ്…

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6843 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂർ 274, ഇടുക്കി 152, കാസർകോട് 137, വയനാട് 87 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 26 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 159 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂർ 202, ഇടുക്കി 87, കാസർഗോഡ് 126, വയനാട് 82 എന്നിങ്ങെനയാണ് സമ്പർക്കത്തിലൂടെ…

Read More

വാഷിംഗ്ടണ്‍: ഏഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ റഷ്യയുമായി ആണവായുധ നിയന്ത്രണകരാര്‍ ഉറപ്പിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ ഉറപ്പിക്കാന്‍ റഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആണവരംഗത്തെ നിര്‍വ്യാപനം ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നെങ്കിലും മാറിയ സാഹചര്യത്തില്‍ സംയുക്ത ചര്‍ച്ചയും തീരുമാനവും ഉടനെടുക്കേണ്ടതുണ്ടെന്നാണ് പോംപിയോ വ്യക്തമാക്കുന്നത്. രണ്ടു രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതിനിധികളുമായിട്ട് ഉടന്‍ കൂടിക്കാഴ്ച നടത്തും. ആണവായുധ കാര്യത്തിലും നിലവില്‍ ആണവായുധം ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന കാര്യത്തിലും പരസ്പരം ധാരണയുണ്ടാക്കുമെന്നും പോംപിയോ വ്യക്തമാക്കി. 2021 ഫെബ്രുവരിയില്‍ മുന്‍ കരാര്‍ തീരുന്നതിനാലാണ് ധാരണപത്രം പുതുക്കാന്‍ ഒരുങ്ങുന്നത്. 2010ലാണ് ന്യൂ സ്റ്റാര്‍ട്ടെന്ന (ന്യൂ സ്റ്റാര്‍റ്റജിക്ക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാര്‍ ആദ്യമായി ഒപ്പിട്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആണാവയുധ ഉഭയകക്ഷി ധാരണപ്രകാരം എത്ര ആണവായുധങ്ങളുണ്ടെന്നും എവിടെയൊക്കെയാണ് ആയുധം തയ്യാറാക്കി വച്ചിരിക്കുന്നതെന്നും ധരിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും പത്തുവര്‍ഷം മുന്നേയാണ് ഇത്തരം സുപ്രധാന വിവരങ്ങള്‍ കൈമാറിയത്. ഈ വര്‍ഷം…

Read More

ഏറ്റവുമധികം ഡയമണ്ടുകളുമായി മോതിരം നിർമിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന സ്വര്‍ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. ദി ഡിവൈൻ- 7801 ബ്രഹ്മ വജ്ര കമലം എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് മോതിരം അനാച്ഛാദനം ചെയ്തിരുന്നു. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് ഈ മോതിരം നിർമിച്ചിരിക്കുന്നത്. ഈ പൂവിന് ഔഷധഗുണങ്ങളുണ്ടെന്നും കരുതപ്പെടുന്നു. 2018 ലാണ് ഇങ്ങനെയൊരു മോതിരത്തെ കുറിച്ച് ആദ്യം ആലോചിച്ചത്. 11 മാസം എടുത്താണ് മോതിരം പൂർത്തിയാക്കിയത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം തയ്യാറാക്കിയിരിക്കുന്നത്. മോതിരത്തിന്‍റെ നിർമ്മാതാക്കൾ കഴിഞ്ഞ വർഷമാണ് ഗിന്നസ് റെക്കോർഡിന് മോതിരം സമർപ്പിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നിരവധി തവണ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ‘ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള…

Read More

മനാമ: ഈസ ടൗണിലെ ഒരു കടയിൽ നിന്ന് വാട്ടർ പമ്പുകൾ മോഷ്ടിച്ചതിന് 43 കാരിയായ സ്ത്രീയെയും 17 വയസുള്ള മകളെയും ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തതായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. അറിയപ്പെടുന്ന മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന ഒരു കടയിൽ നടന്ന ഷോപ്പ് കൊള്ളയുടെ ദൃശ്യങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെക്കുറിച്ചുള്ള അന്വേഷണവും ഷോപ്പ് ഉടമ റിപ്പോർട്ട് ചെയ്ത കേസും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കാരണമായി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

Read More

ന്യൂഡൽഹി : ഇന്ത്യ ആയുധമെടുക്കുന്നുണ്ടെങ്കിൽ അത് സ്വാർത്ഥതയ്ക്ക് വേണ്ടി ആയിരിക്കില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. സന്യാസിമാരുടെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആയുധമെടുക്കേണ്ട അവസ്ഥ ഉണ്ടായാൽ അത് ലോകോപകാരാർത്ഥമായിട്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എവിടെയൊക്കെ ഭീഷണി ഉയരുന്നുവോ അവിടെ ശക്തമായ പ്രതിരോധം രാജ്യത്ത് നിന്നുണ്ടാകും. നമ്മുടെ മണ്ണിനെ സംരക്ഷിക്കാനും രാജ്യത്തിനു പുറത്തും ആവശ്യം വന്നാൽ നമ്മൾ പോരാടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു സംസ്കൃതിയുള്ള രാജ്യമാണ്. ഇതൊരു മതത്തിന്റെയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഉണ്ടായതല്ല. സംസ്കൃതിയാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആദ്ധ്യാത്മികത ഇല്ലാത്ത രാജ്യമെന്നത് ഒരു തുണ്ട് ഭൂമി മാത്രമാണ്. സാമ്പത്തികമായി ആ ഭൂമിക്ക് ഉയർച്ച പ്രാപിക്കാൻ കഴിയുമായിരിക്കാം. പക്ഷേ നിലനിൽക്കണമെങ്കിൽ അതിന്റെ സംസ്കൃതിയുടെ അടിസ്ഥാനത്തിലേ സാദ്ധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രവും രാജ്യവും തമ്മിൽ വ്യത്യാസമുണ്ട്. രാഷ്ട്രത്തെ ചിരന്തനമായി നിലനിർത്തുന്നത്…

Read More

മനാമ: ട്രാഫിക് ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ സിത്രയിലെ പ്രധാന റോഡിലുള്ള നിരവധി നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതായി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. കോംപ്ലക്സ് 602 ൽ അനധികൃത ഗാരേജുകളും പാർക്കിംഗ് സ്ഥലങ്ങളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് മിക്ക നിയമലംഘനങ്ങളും നടന്നതെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഇത് പ്രകാരം 17 ഗാരേജുകളും മറ്റ് നിയമലംഘനങ്ങളും നീക്കം ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിയമപരമായ നടപടികളും പിഴകളും ഒഴിവാക്കാൻ നിയമലംഘനങ്ങൾ എത്രയും വേഗം തിരുത്തി അധികാരികളുമായി സഹകരിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി ചെലവഴിച്ച തുക നിയമലംഘകർ വഹിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Read More