Author: Starvision News Desk

യുഎഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയസാന്നിധ്യമായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കൊച്ചു കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.യുഎഇയിലേയും വിശേഷിച്ച് ഷാർജയിലേയും പൊതുരംഗത്ത് ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് കൊച്ചു കൃഷ്ണൻ. നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറെന്ന നിലയിലും ശ്രദ്ധേയനായി. പ്രവാസികളെ സംഘടിപ്പിക്കുന്നതിലും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More

കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാൻ രജിസ്ട്രാർക്ക് കോടതി നിർദേശം നൽകി. ചീഫ്സെക്രട്ടറിയും നഗരസഭയും ജില്ലാ പൊലീസ് മേധാവിയും കളക്ടറും പോർട്ട്ഓഫീസറും എതിർകക്ഷികളാകും. ജില്ലാകളക്ടർ പ്രാഥമിക റിപ്പോ‍ർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

Read More

തിരുവനന്തപുരം:  ദുരന്തം ഉണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ച് ദുരന്തങ്ങൾ തടയാനുള്ള  ഉദ്യോഗസ്ഥർക്കുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.കാൽനടക്കാർക്കും അത്യാവശ്യ വാഹനങ്ങൾക്കും വേണ്ടി നിർമ്മിച്ച വള്ളക്കടവ് താൽക്കാലിക പാലത്തിലൂടെ ഭാരവണ്ടികൾ സഞ്ചരിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാതെ ഭാരവണ്ടികൾ പോകുന്നത് പതിവാണെന്നും ഇത് താത്കാലിക പാലത്തിൻ്റെ തകർച്ചക്ക് വരെ കാരണമാകുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. നിയമ ലംഘനങ്ങൾ തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസിനും ഗതാഗത വകുപ്പിനും കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ആവശ്യമെങ്കിൽ പാലത്തിന് സമീപം 24 മണിക്കൂറും ട്രാഫിക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ഭാരവണ്ടികൾ തടയണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശങ്ങൾ ജില്ലാ ട്രാൻസ്പോർട്ട് (എൻഫോർസ്മെൻ്റ് )  ഓഫീസറും സൗത്ത് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറും ക്യത്യമായി പാലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ  രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Read More

സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും വിമാനമാർഗ്ഗം ബംഗലൂരുവിലും തുടർന്ന് ഇവരെ ബസ്സുമാർഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുൾപ്പെടെയുളളവ നോർക്ക റൂട്ട്സ് വഹിച്ചു.കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണ് തിരിച്ചെത്തിയത്. (മെയ് 9) രാത്രിയോടെ 18 പേർ ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ -1800 425 3939.

Read More

തിരുവനന്തപുരം : താനൂർ ബോട്ട് ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ മാത്രമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദൻ വിമർശിച്ചു. ഞായർ രാത്രി ഏഴുമണിയോടെ ഉണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് ജുഡിഷ്യൽ അന്വേഷണവും പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ബോട്ട് ദുരന്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി

Read More

കൊല്ലം: കൊല്ലം തീരം കേന്ദ്രമാക്കി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ആറ് മാസത്തിനകം ഇന്ധന പര്യവേക്ഷണം ആരംഭിക്കും. പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ കാലാവധി കഴിഞ്ഞു.കിണർ നിർമ്മാണത്തെയും തുടർന്നുള്ള പര്യവേക്ഷണത്തെയും പിന്തുണയ്ക്കാൻ കൊല്ലം പോർട്ട് കേന്ദ്രമാക്കി വിവിധ സേവനങ്ങൾക്കുള്ള ടെണ്ടർ നടപടി പുരോഗമിക്കുകയാണ്.80 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റർ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണർ നിർമ്മിക്കുന്നത്. കിണർ നിർമ്മിക്കുന്നത് കരാർ കമ്പനിയായിരിക്കുമെങ്കിലും ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പര്യവേക്ഷണം.ഇടവേളകളില്ലാതെ 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പര്യവേക്ഷണം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അല്ലെങ്കിൽ പരമാവധി നാലുമാസം കൂടി നീളാനും സാദ്ധ്യതയുണ്ട്.

Read More

മുംബയ്: മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ ജുവലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജുവലറി നടത്തുന്ന മലയാളികളായ മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരെയാണ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഇരുപത്തിനാലിന് വിമാനത്താവളത്തിൽ 16.36 കിലോ സ്വർണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ പതിനെട്ട് പേരെയും പിടികൂടിയിരുന്നു. യു എ ഇയിൽ നിന്നുള്ള വിവിധ വിമാനങ്ങളിലാണ് ഇവരെത്തിയത്. റവന്യു ഇന്റലിജൻസ് വിമാനത്താവളത്തിലെ അധികൃതർക്ക് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. സുഡാൻ സ്വദേശികളായ സുഹെയ്ൽ പൂനാവാല, യൂനൂസ് ഷെയ്ഖ്, ഗോവിന്ദ് രാജ്പുത്ത്,മുഹമ്മദ് ആലം, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് അന്ന് പിടിയിലായത്. ഇവരൊക്കെ സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്നാണ് റവന്യൂ ഇന്റലിജൻസ് അധികൃതർ പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജുവലറി ഉടമയുടെയും മകന്റെയും പങ്ക് വ്യക്തമായത്.

Read More

ഭോപ്പാൽ: ബസ് പാലത്തിന് താഴേക്ക് മറിഞ്ഞ് പതിനഞ്ച് മരണം. മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എസ് പി ധരം വീർ സിംഗ് അറിയിച്ചു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻപതോളം പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ശ്രീഖണ്ഡിയിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബോറാഡ് നദിയുടെ പാലത്തിന്റെ മുകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അമിതഭാരമാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി താനൂരിൽ ഉണ്ടായ ബോട്ടപ്പകടത്തിൽ 22 പേരുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ ,മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ,മുഹമ്മദാലി NK,ദിലീപ് ,റഫീഖ് ,കരീം മോൻ ,ആദിൽ ,ഖൽഫാൻ,മൻഷീർ,മജീദ്, മുഹമ്മദ് കാരി ,അമൃത ,എന്നിവർ അനുശോചിച്ചു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശക്തമായ ശിക്ഷകൊടുക്കണം എന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം : എ.ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതിയെക്കുറിച്ച് വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും നയാപൈസയുടെ അഴിമതി ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.ക്യാമറ വിവാദത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും . യു.ഡി.എഫും മാദ്ധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിറുത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീംകോടതി തീരുമാനിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. കെൽട്രോൺ ഡി.പി.ആർ തയ്യാറാക്കി,​ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്.ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. 232.5 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. അഞ്ചു വർഷത്തെ മെയിന്റനൻസിന് 56.24 കോടി. ജി.എസ്.ടി 35.76 കോടി. ഉടമസ്ഥാവകാശം മോട്ടോർ വാഹനവകുപ്പിനാണ്. ആവശ്യമായ സോഫ്ട്‌വെയർ പ്രത്യേകം രൂപകല്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ്…

Read More