Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര…

Read More

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരേ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ഔട്ട്ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ക്കണ്ട് പ്രത്യേക വാര്‍ഡും തീവ്രപരിചരണ വിഭാഗവും സജ്ജമാക്കണം. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റെയും സുരക്ഷാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്സിസൈക്ലിന്‍, ഒ.ആര്‍.എസ്. എന്നിവ…

Read More

കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.

Read More

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹെെദരാബാദ് സ്വദേശിനിയും ലണ്ടനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ കൊന്ദം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ മറ്റൊരു യുവതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ആണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 23കാരനായ ബ്രസീൽ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെംബ്ലിയിൽ തേജസ്വിനിയും സുഹൃത്തും താമസിക്കുന്ന കെട്ടിടത്തിൽ പ്രദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു 24കാരനെയും ഒരു 23കാരിയെയുമാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതിയെ വിട്ടയച്ചതായും 23കാരനായ മറ്റൊരു പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു. 2022 മാർച്ചിലാണ് തേജസ്വിനി ഉന്നത പഠനത്തിനായി ലണ്ടനിൽ എത്തിയതെന്ന് ബന്ധുവായ വിജയ് അറിയിച്ചു. ഒരാഴ്ച മുന്‍പാണ് സുഹൃത്തുക്കള്‍ക്കൊപ്പം തേജസ്വിനി പുതിയ താമസസ്ഥലത്തേയ്ക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Read More

കൊച്ചി: പനമ്പള്ളി നഗറിൽ പട്ടാപ്പകൽ രണ്ട് കാറുകളുടെ മത്സരയോട്ടം. ഓട്ടത്തിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട ഒരു കാർ പാലത്തിലിടിച്ച് കത്തി നശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ‌ പുക ഉയരുന്നത് കണ്ട് ഉടൻ പുറത്തിറങ്ങി ഓടിരക്ഷപ്പെട്ടു.പനമ്പിള്ളി നഗറിൽ നിന്ന് ജസ്‌റ്റിസ് വി.ആർ കൃഷ്‌ണയ്യർ റോഡിലേക്ക് കടക്കുമ്പോൾ ഇരു റോഡുകളെയും ബന്ധിപ്പിക്കുന്ന പാലത്തിൽ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചതായാണ് വിവരം. മറ്റൊരു കാറുമായി തകർന്ന കാറിലുള്ളവർ മത്സരയോട്ടം നടത്തുകയായിരുന്നു. ആദ്യത്തെ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ചത്. ഈ മേഖലയിൽ സ്ഥിരമായി മത്സരയോട്ടം നടക്കാറുണ്ടെന്ന് സ്ഥലവാസികൾ അഭിപ്രായപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി കാറിലെ തീ കെടുത്തിയത്.

Read More

ചങ്ങരംകുളം: സ്വകാര്യബസില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ചാലിശ്ശേരി മണ്ണാറപ്പറമ്പ് തെക്കത്തുവളപ്പില്‍ അലി(43)യെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണു സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നത്. പെണ്‍കുട്ടിക്കുനേരെ ഇയാള്‍ നഗ്നത കാണിച്ചുവെന്നാണു പരാതി. ചങ്ങരംകുളത്തുനിന്ന് എരമംഗലത്തേക്കുപോയ ബസ് ഇടയ്ക്കുവെച്ച് കാറിലിടിച്ച് അപകടത്തില്‍പ്പെട്ടപ്പോഴായിരുന്നു ഇയാളുടെ അതിക്രമം. അപകടത്തില്‍പ്പെട്ടതോടെ ബസ് നിര്‍ത്തി ജീവനക്കാരെല്ലാം പുറത്തിറങ്ങി. ഈ സമയത്താണ് പ്രതി അതിക്രമം കാട്ടിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മ ബഹളംവെച്ചതോടെ ഇയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. പിറകെ ഓടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്സോ ചുമത്തി കേസെടുത്തു. പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

Read More

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന്റെ പരിസരത്ത് ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടത്. മയക്കുവെടിവച്ച്‌ പിടികൂടാൻ ശ്രമം തുടരുന്നു. ഇന്നലെ വൈകിട്ടാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിയത്. രണ്ടാഴ്ച മുൻപ് തിരുപ്പതി വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന കുരങ്ങാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൃഗശാല ജീവനക്കാരെ വെട്ടിച്ച് പുറത്തുചാടിയത്. സന്ദർശക സമയം കഴിഞ്ഞശേഷം കുരങ്ങിനെ ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന മൃഗശാലയിലെ പഴയ കൂട്ടിൽ നിന്ന് പരീക്ഷണാർത്ഥം തുറന്ന കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. ജീവനക്കാരെ വെട്ടിച്ച് ഓടി ഒരു മരത്തിൽ കയറിയശേഷം ചില്ലകളിലൂടെ ചാടി നടക്കുകയും ഒടുവിൽ മതിലിന് പുറത്തേക്ക് വളർന്നു നിൽക്കുന്ന മരചില്ല വഴി പുറത്തിറങ്ങുകയുമായിരുന്നു. മൃഗശാലയ്ക്ക് പുറത്തെ മ്യൂസിയം ബെയിൻസ് കോമ്പൗണ്ടിലെ ഒരു തെങ്ങിന് മുകളിൽ രാത്രി കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ പിടിക്കാൻ കഴിഞ്ഞില്ല. മുൻപും മൃഗശാലയിൽ രണ്ടുവട്ടം ഹനുമാൻ കുരങ്ങ് ചാടിയിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് മൃഗശാല…

Read More

തൃശൂർ: തെരുവ് നായകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തൃശൂർ ചിയ്യാരത്ത് ജെറി യാസിന്റെ മകൻ എൻ ഫിനോവിനാണ് (16) പരിക്കേറ്റത്. വീഴ്‌ചയിൽ ഫിനോവിന്റെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. മുഖത്ത് പരിക്കുണ്ട്.ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നവഴിയാണ് തെരുവ് നായ്‌ക്കളുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ പോസ്റ്റിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഫിനോവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ മുഴപ്പിലങ്ങാടിൽ 11 വയസുള്ള ഭിന്നശേഷിക്കാരൻ നിഹാൽ നൗഷാദ് തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. തൃശൂർ പുന്നയൂർക്കുളം മുക്കണ്ടത്ത് തറയിൽ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകൾ ശ്രീക്കുട്ടി (21) എന്നിവരും കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിന് ഇരയായി.

Read More

വൈപ്പിൻ: മുനമ്പത്ത് പതിനേഴുകാരിയുടെ സിനിമയെ വെല്ലുന്ന ഇൻസ്റ്റഗ്രാം കെട്ടുകഥ പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇല്ലാത്ത കാമുകന്റെ പേരിൽ സ്വയം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം ഐ.ഡി ഉപയോഗിച്ചായിരുന്നു പെൺകുട്ടിയുടെ ആക്രമണ തിരക്കഥ.നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസാണ് പൊലീസിന്റെ മുന്നിലെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം തന്നെ വായ് മൂടിക്കെട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കരണത്തടിച്ചെന്നും ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ച് മൊബൈലിൽ ഷൂട്ട് ചെയ്ത് പെൺകുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ഇൻസ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടിൽ വന്ന് കത്തികൊണ്ട് ആക്രമിച്ചു. താൻ ഒച്ചയിട്ടപ്പോൾ മതിൽ ചാടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ആശുപത്രിയിലുമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷണം നടത്തി. ഒരാൾക്ക് എളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്ന മതിലല്ലെന്ന് പ്രാഥമികമായി തന്നെ പൊലീസ് വിലയിരുത്തി. ഇതിനിടയിൽ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പൊലീസിനെതിരെ പ്രാദേശിക പ്രക്ഷോഭവുമുണ്ടായി. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം എത്തിയത് പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ…

Read More

കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം. വിദ്യ എത്തിയത് മണ്ണാ‌ർകാട് രജിസ്റ്റർ ചെയ്ത കാറിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ കാറിലുണ്ടായിരുന്നത് ആരാണെന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല. അഭിമുഖത്തിനായി വിദ്യ എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലായിരുന്നെന്ന് അട്ടപ്പാടി കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ മുഖം വ്യക്തമായി തെളിഞ്ഞിട്ടില്ല. വിദ്യയെ കോളേജിൽ ഇറക്കിവിട്ടതിനുശേഷം കാർ പുറത്തുപോകുന്നതും പിന്നീട് 12 മണിക്ക് ശേഷം കോളേജിലെത്തുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. പൊലീസ് സംഘം ഈ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജൂൺ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച പൊലീസ് കോളേജിലെത്തിയപ്പോൾ ദൃശ്യങ്ങളില്ലെന്നാണ് ജീവനക്കാരൻ പറഞ്ഞത്. പിന്നീട് ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് കോളേജിലെ പ്രിൻസിപ്പൽ രംഗത്തുവരികയായിരുന്നു. അതേസമയം, വിദ്യയുടെ ബയോഡേറ്റയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിൽ 20 മാസത്തെ…

Read More