Author: Starvision News Desk

വൈപ്പിൻ: മുനമ്പത്ത് പതിനേഴുകാരിയുടെ സിനിമയെ വെല്ലുന്ന ഇൻസ്റ്റഗ്രാം കെട്ടുകഥ പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇല്ലാത്ത കാമുകന്റെ പേരിൽ സ്വയം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം ഐ.ഡി ഉപയോഗിച്ചായിരുന്നു പെൺകുട്ടിയുടെ ആക്രമണ തിരക്കഥ.നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസാണ് പൊലീസിന്റെ മുന്നിലെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം തന്നെ വായ് മൂടിക്കെട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കരണത്തടിച്ചെന്നും ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ച് മൊബൈലിൽ ഷൂട്ട് ചെയ്ത് പെൺകുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ഇൻസ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടിൽ വന്ന് കത്തികൊണ്ട് ആക്രമിച്ചു. താൻ ഒച്ചയിട്ടപ്പോൾ മതിൽ ചാടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ആശുപത്രിയിലുമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷണം നടത്തി. ഒരാൾക്ക് എളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്ന മതിലല്ലെന്ന് പ്രാഥമികമായി തന്നെ പൊലീസ് വിലയിരുത്തി. ഇതിനിടയിൽ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പൊലീസിനെതിരെ പ്രാദേശിക പ്രക്ഷോഭവുമുണ്ടായി. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം എത്തിയത് പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ…

Read More

കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം. വിദ്യ എത്തിയത് മണ്ണാ‌ർകാട് രജിസ്റ്റർ ചെയ്ത കാറിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ കാറിലുണ്ടായിരുന്നത് ആരാണെന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല. അഭിമുഖത്തിനായി വിദ്യ എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലായിരുന്നെന്ന് അട്ടപ്പാടി കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ മുഖം വ്യക്തമായി തെളിഞ്ഞിട്ടില്ല. വിദ്യയെ കോളേജിൽ ഇറക്കിവിട്ടതിനുശേഷം കാർ പുറത്തുപോകുന്നതും പിന്നീട് 12 മണിക്ക് ശേഷം കോളേജിലെത്തുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. പൊലീസ് സംഘം ഈ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജൂൺ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച പൊലീസ് കോളേജിലെത്തിയപ്പോൾ ദൃശ്യങ്ങളില്ലെന്നാണ് ജീവനക്കാരൻ പറഞ്ഞത്. പിന്നീട് ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് കോളേജിലെ പ്രിൻസിപ്പൽ രംഗത്തുവരികയായിരുന്നു. അതേസമയം, വിദ്യയുടെ ബയോഡേറ്റയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിൽ 20 മാസത്തെ…

Read More

കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൊട്ടിയൂരില്‍നിന്ന് മടങ്ങുകയായിരുന്ന മലപ്പുറത്തുനിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ബസില്‍നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.

Read More

കണ്ണൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് 11 വയസ്സുകാരനായ മുഴപ്പിലങ്ങാട് കെട്ടിനകത്ത് ‘ദാറുൽ റഹ്‌മ’യിലെ നിഹാൽ തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ ശരീരം മുഴുവൻ തെരുവുനായകൾ കടിച്ചുപറിച്ചിരുന്നു. നിഹാലിനെ ഒന്നിലധികം നായകള്‍ വലിച്ചിഴച്ച് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നരമണിക്കൂറെടുത്താണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നു. വൈകുന്നേരം മുതൽ കാണാതായ നിഹാലിനെ സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു. കുട്ടികളെ വിദ്യാലയങ്ങളില്‍ കൊണ്ടുപോകുന്നത് രക്ഷിതാക്കളാണ്. ഇക്കാര്യങ്ങളില്‍ പ്രശ്നപരിഹാരം ആവശ്യമാണെന്നും വീട്ടമ്മമാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി…

Read More

ഗാന്ധിനഗർ: അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോ‌ർട്ട് ചെയ്തു. ഗുജറാത്തിലെ ബുജിൽ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത് യുവതി മരം വീണ് മരിച്ചുവെന്ന് വാർത്തകളും പുറത്തുവരുന്നുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഗുജറാത്തിലെ കച്ചിൽ നിന്നും ദ്വാരകയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീരമേഖലകളിൽ നിന്നും 12,000 ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗുജറാത്തിലെ തീരമേഖലകളായ സൗരാഷ്‌ട്രയിലും കച്ചിയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ജൂൺ 15വരെ കടൽതീരങ്ങളും മ്യൂസിയവും ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ഗുജറാത്തിലെ പൊതുസ്ഥലങ്ങൾ അടച്ചു. കടൽതീരങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗർഭിണികളെ കണ്ടെത്തി ആശുപത്രികളിലേയ്ക്ക് മാറ്റി. ജാംനഗറിൽ ആറ് സുരക്ഷാ ബോട്ടുകൾ ക്രമീകരിച്ചു. ആളുകളെ താമസിപ്പിക്കുന്നതിനായി…

Read More

തിരുവനന്തപുരം: സര്‍ക്കാര്‍-എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന കഴിഞ്ഞദിവസത്തെ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു എന്നുപറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളേയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞാല്‍ അത് ശുദ്ധമായ അസംബന്ധമാണ്’, എം.വി ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു എം.വി ഗോവിന്ദൻ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്. മാധ്യമങ്ങളുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ വിരുദ്ധ, എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ മുമ്പും കേസെടുത്തിട്ടുണ്ട്. ഇനിയും കേസെടുക്കുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.…

Read More

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കോടതിയിലേക്ക് നീങ്ങുന്നതിന്‌ കേസുമായി ബന്ധപ്പെട്ട് കൂടുതൽരേഖകൾ ലഭ്യമാകേണ്ടതുണ്ട്. ഇതിനായി തന്നെ പ്രതി ചേർത്ത റിപ്പോർട്ട് ആവശ്യപ്പെട്ട് സുധാകരൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം. ബുധനാഴ്ച കളമശ്ശേരി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. മോൻസനാണ് ഒന്നാംപ്രതി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി യൂണിറ്റിലെ ഡിവൈ.എസ്.പി. വൈ.ആർ. റുസ്റ്റം ആണ് സുധാകരന് നോട്ടീസ് അയച്ചത്. ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലിം,…

Read More

ന്യൂയോർക്ക്: കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയിൽ മൂടി ന്യൂയോർക്ക് നഗരം. പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുന്നുണ്ട്. മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിൽ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവർമാർക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങൾക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. അതിനിടെ, കാനഡയിലെ കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടർന്നുപിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തീ അണയ്ക്കാനുള്ള എല്ലാ സഹായവും അമേരിക്ക കാനഡയ്ക്ക് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തീ അണയ്ക്കാനാവും എന്നാണ് കനേഡിയൻ അധികൃതർ പറയുന്നത്. ന്യൂയോർക്കിലെ ഇപ്പോഴത്തെ സ്ഥിതി ശനിയാഴ്ച…

Read More

തൃശൂർ: ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സന്തോഷ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയെ കിടക്കയിലും മകളെ കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുടുംബം കുറേക്കാലം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് എറണാകുളത്ത് മാറി. ഈ മാസം നാലിനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാത്രി മുറി ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയായിട്ടും വാതിൽ തുറക്കാതായതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Read More

കുന്നംകുളം : കൂനംമൂച്ചിയില്‍ വാഹനപരിശോധനക്കിടെ യുവതികളില്‍നിന്ന് 17.5 ഗ്രാം എം.ഡി.എം.എ. ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ചൂണ്ടല്‍ പുതുശ്ശേരി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് തോയല്‍ വീട്ടില്‍ പ്രിയ (30) എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഒരു വര്‍ഷത്തെ നിരീക്ഷണത്തിനുശേഷമാണ് രണ്ടുപേരും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലാകുന്നത്. ഗുരുവായൂര്‍ ഭാഗത്തുനിന്ന് ലഹരിപദാര്‍ഥങ്ങളുമായാണ് ഇവര്‍ വന്നിരുന്നത്. സിന്തറ്റിക് ലഹരിപദാര്‍ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളായതിനാല്‍ പോലീസിന്റെ സംശയവും പരിശോധനയും ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു വില്‍പ്പന. കണ്ണൂര്‍ സ്വദേശിനിയായ പ്രിയ സാമൂഹികമാധ്യമം വഴിയാണ് സുരഭിയെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ ഒരുമിച്ചായിരുന്നു താമസം. സുരഭി ഫിറ്റ്നസ് ട്രെയ്നറും പ്രിയ ഫാഷന്‍ ഡിസൈനറുമാണ്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഒരുമാസത്തിനുള്ളില്‍ 270 കിലോഗ്രാം കഞ്ചാവും പിടിച്ചിരുന്നു.…

Read More