കൊച്ചി: പനമ്പള്ളി നഗറിൽ പട്ടാപ്പകൽ രണ്ട് കാറുകളുടെ മത്സരയോട്ടം. ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാർ പാലത്തിലിടിച്ച് കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പുക ഉയരുന്നത് കണ്ട് ഉടൻ പുറത്തിറങ്ങി ഓടിരക്ഷപ്പെട്ടു.പനമ്പിള്ളി നഗറിൽ നിന്ന് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ റോഡിലേക്ക് കടക്കുമ്പോൾ ഇരു റോഡുകളെയും ബന്ധിപ്പിക്കുന്ന പാലത്തിൽ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചതായാണ് വിവരം. മറ്റൊരു കാറുമായി തകർന്ന കാറിലുള്ളവർ മത്സരയോട്ടം നടത്തുകയായിരുന്നു. ആദ്യത്തെ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ചത്. ഈ മേഖലയിൽ സ്ഥിരമായി മത്സരയോട്ടം നടക്കാറുണ്ടെന്ന് സ്ഥലവാസികൾ അഭിപ്രായപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി കാറിലെ തീ കെടുത്തിയത്.
Trending
- സ്പെഷ്യൽ എജുക്കേറ്റർ നിയമനം: ഭരണമാറ്റം വന്നാൽ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി
- റോക്കറ്റാക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂർ വീണ്ടും കലാപകലുഷിതം; ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി
- ലോകം ഒരു മഹാദുരന്തത്തിന്റെ വക്കിൽ, ട്രംപിന്റെ അവസാന ഭീഷണിയിൽ ഭീതി; ‘ഇന്ന് രാത്രി ഇറാനെ പൂർണമായി നശിപ്പിക്കും’
- ‘അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെന്ത്?’ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാൽ
- വാഴുന്നോര്‍ ആര്?; ഇളക്കിമറിച്ച് മഹായുദ്ധത്തിന്റെ കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം
- കള്ളനോട്ട് കൈവശം വെച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്ക് 15 വര്‍ഷം വീതം തടവ്
- ആരവമടങ്ങുന്നു; ഇനി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടം

