Author: Starvision News Desk

പത്തനംതിട്ട: ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയതായി പരാതി. തിരുമൂലപുരം ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. തിരുമൂലപുരത്ത് തട്ടുകടയിൽനിന്നും ആഹാരം കഴിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 23കാരിയും ഭർത്താവും. ഇതിനിടയിലാണ് കാമുകനടക്കം നാലംഗ സംഘം കാറിലെത്തിയത്. ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോയെന്നാണ് പരാതി.ഭർത്താവ് സന്ദീപ് സന്തോഷ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം പാടെ തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. അമ്മയോടൊപ്പം ഉറങ്ങി കിടക്കുന്ന പെണ്‍മക്കളെ ആര്‍ക്കും എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച് കൊല്ലാന്‍ കഴിയുന്ന നാടായി കേരളം മാറി. അത് തടയാന്‍ കഴിയാതെ പോലീസ് വലിയ സംഭവമാണെന്ന് വീമ്പ് പറയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ ആലുവയിലെ പീഡനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ‘പോക്‌സോ കേസില്‍ ഇടപ്പെട്ട മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. പക്ഷെ കേസെടുത്തില്ല. അതാണ് ഇവിടുത്തെ സ്ത്രീ സംരക്ഷണം. തൃശൂരിലും ആലപ്പുഴയിലും സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവങ്ങളില്‍ പാര്‍ട്ടി ഒതുക്കി തീര്‍ത്തു. പോലീസ് സംവിധാനം ആകെ തകര്‍ന്നു. ഡിജിപി വിളിച്ചാല്‍ എസ്പി കേള്‍ക്കില്ല. എസ്പി വിളിച്ചാല്‍ എസ്എച്ച്ഒ കേള്‍ക്കില്ല. അവര്‍ക്കെല്ലാം പാര്‍ട്ടി ജില്ലാ സെക്രട്ടറി വിളിക്കണം. പാര്‍ട്ടി പോലീസ് സ്‌റ്റേഷനും പാര്‍ട്ടി കോടതിയുമാക്കി ഒരു ഉപജാപകസംഘം സംസ്ഥാനത്ത് പോലീസ് ഭരണത്തെ ഹൈജാക്ക്…

Read More

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്. മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ ലാവലിന് കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ കുറ്റവിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കലില്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്ത്രീ മരിച്ചു. കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചതായി പറയപ്പെടുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Read More

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെ കൈയിലാണെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെയും കൈയില്‍ അല്ല. ശരിയായ രീതീയില്‍ തന്നെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആലുവയില്‍ എട്ടുവയസുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതില്‍ നമ്മുടെ നാടാകെ വേദനിക്കുന്നതുമാണ്. അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നൂകൂടാ എന്നാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്. കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ എന്നതാണ് ഏറ്റവും പ്രധാനം. ആലുവയില്‍ രണ്ടുസംഭവങ്ങള്‍ ഉണ്ടായത് പ്രത്യേകം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്രമണങ്ങളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പൊലീസിനു സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ…

Read More

ചെന്നൈ: എആർ റഹ്മാൻ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് നിരവധി പ്രശ്നങ്ങൾ ഉണ്ടായത്.തിക്കിലും തിരക്കിലും അകപ്പെട്ട് ധാരാളംപേർ കുഴഞ്ഞുവീഴുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തതോടെയാണ് സർക്കാർ നടപടി. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനുപേർ സംഘാടനത്തിലെ പോരായ്‌മകൾ കാരണം ദുരിതത്തിലായി. ഇരുപതിനായിരം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്ത് നടത്തിയ പരിപാടിയിൽ അൻപതിനായിരത്തിലധികം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റർ അകലെയാണ് പലരും വാഹനം പാർക്ക് ചെയ്തത്.ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിച്ച റഹ്മാൻ അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും പറഞ്ഞു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആരാധകർക്ക് അദ്ദേഹം വാക്ക് നൽകി. ഇവന്റ് മാനേജ്മെന്റിന്റെ വീഴച്ചകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവ് ഇട്ടിട്ടുണ്ട്.

Read More

കൊച്ചി: ഒരു കുടുംബത്തിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ്പ, എട്ടും ആറും നയസുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നിജോയും ശിൽപ്പയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് സൂചന. വിദേശത്ത് ജോലി ചെയ്തിരുന്ന ശിൽപ്പ ദിവസങ്ങൾക്ക് മുന്‍പാണ് നാട്ടിലെത്തിയത്. കെട്ടിട നിർമാണ തൊഴിലാണ് നിജോ. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം 4 പേരുടെ മൃതദേഹങ്ങളും പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

കോഴിക്കോട്: നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മരിച്ചവരുമായി സമ്പർകത്തിലേർപ്പെട്ടവരെ കണ്ടെത്തി പട്ടികഉണ്ടാകും. ജില്ലയിലാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു. ഇന്നലെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികമായ പരിശോധനകൾ ഇവിടെ തന്നെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയച്ചു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്. മരിച്ച രണ്ടുപേരും ആശുപത്രിയിൽ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. നിപയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്തിട്ടുണ്ട്. മരിച്ചവരുടെ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്തി റിസ്ക് അനുസരിച്ച് കാറ്റഗറി ചെയുന്ന പ്രവർത്തി നടക്കുകയാണ്.നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെയാണ് ലഭ്യമാവുക. മരിച്ച വ്യക്തികളുടെ പ്രദേശത്ത് നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ…

Read More

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ വരുന്ന സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ ആദിലിയ സെഞ്ചുറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വെച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഇടപ്പാളയം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് പ്രസിഡണ്ട് ഫൈസൽ അനൊടിയിൽ അറിയിച്ചു. പരിപാടിക്ക് നേതൃത്വം നൽകാനായി ഷാഹുൽ കാലടിയെ പ്രോഗ്രാം കോഡിനേറ്റർ ആയും, പ്രതീഷ് പുത്തൻകോടിനെ കൺവീനർ ആയും ഗ്രീഷ്മ വിജയനെ ജോയിന്റ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Read More

മനാമ: ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ ഹൂറ ഫെനീഷിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു. സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മനോജ് വടകര, ജയരാജ്, രാമകൃഷ്ണൻ,സന്തോഷ് മേമുണ്ട, ഷൈജു,നാസ്സർ തുടങ്ങിയവർ ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ദിനേശൻ, ജിബിൻ, മനോജ് ഓർക്കാട്ടേരി, പ്രഭിലാഷ്, സുബീഷ്, ജയപ്രകാശ്,സുരേന്ദ്രൻ, ചന്ദ്രൻ, സുരേഷ് പൊൻമേരി, ശശി ബാബു.യൂ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. 28 തരം വിഭവങ്ങളോടു കൂടിയ സദ്യ നല്കിയ പരിപാടിക്ക് പവിത്രൻ കളളിയിൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.

Read More