പത്തനംതിട്ട: ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയതായി പരാതി. തിരുമൂലപുരം ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. തിരുമൂലപുരത്ത് തട്ടുകടയിൽനിന്നും ആഹാരം കഴിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 23കാരിയും ഭർത്താവും. ഇതിനിടയിലാണ് കാമുകനടക്കം നാലംഗ സംഘം കാറിലെത്തിയത്. ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോയെന്നാണ് പരാതി.ഭർത്താവ് സന്ദീപ് സന്തോഷ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Trending
- വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി; കാണാതായ വയോധികയുടേതെന്ന് സൂചന
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാജ്യംവിട്ടതായി സ്ഥിരീകരണം
- ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ യുവാക്കളുടെ കൈവശം കഞ്ചാവ്
- കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്; 4 വയസുകാരിക്ക് ആറാം വിരൽ നീക്കൽ ശസ്ത്രക്രിയക്ക് പകരം നാവിൽ
- അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലെബനൻ പ്രധാനമന്ത്രി ബഹ്റൈനിൽ എത്തി
- അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബഹ്റൈനിലെത്തി
- കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
- സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതര പരിക്ക്