Author: news editor

മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പ്രതിനിധിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു. https://youtu.be/jaYWo9oiay8 രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണങ്ങള്‍ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമനുസൃതമായി ബഹ്റൈന്‍ സമൂഹത്തിന്റെ ഘടനയുടെ ദീര്‍ഘകാല ഭാഗങ്ങളായ സഹവര്‍ത്തിത്വം, ഐക്യം, പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം സന്ദര്‍ശനവേളയില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രപരമായ പ്രാദേശിക സഹിഷ്ണുതയുടെ ഒരു മാനദണ്ഡമാണിതെന്നും അദ്ദേഹം പറഞ്ഞു. മുല്‍ജിമാല്‍, കവലാനി, താകിര്‍, നായര്‍, ഭാട്ടിയ, അസര്‍പോട്ട കുടുംബങ്ങള്‍ക്ക് കിരീടാവകാശി നല്‍കിയ ആശംസകള്‍ അദ്ദഹം അറിയിച്ചു. വിവിധ മേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്കും ബഹ്റൈന്റെ ഏകീകൃത സാമൂഹിക ഘടന ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച സജീവ പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം നിരന്തരം ഇടപഴകിയതിന് കുടുംബങ്ങള്‍…

Read More

മനാമ: മൂന്നാമത് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ ബഹ്‌റൈന്റെ ദേശീയ പതാകയുയര്‍ത്തി.പതാകയുയര്‍ത്തല്‍ ചടങ്ങില്‍ ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുറഹ്‌മാന്‍ സാദിഖ് അസ്‌കര്‍, ഗെയിംസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ദുഐജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനില്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ സര്‍വീസസ് ആപ്പ് ഒക്ടോബര്‍ 23 മുതല്‍ ഔദ്യോഗികമായി നിര്‍ത്തലാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയും (ഐ.ജി.എ) ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും (ഇ.ഡബ്ല്യു.എ) അറിയിച്ചു.ഈ ആപ്പ് MyGov ഏകീകൃത ആപ്പില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. വൈദ്യുതി, ജല സേവന ആപ്പില്‍ ലഭ്യമായിരുന്ന സേവനങ്ങള്‍ ഇനി MyGov ആപ്പില്‍ ലഭ്യമാകും.ബില്‍, കണക്ഷന്‍ ഫീസ് പേയ്മെന്റുകള്‍, നിലവിലുള്ളതും പഴയതുമായ ബില്ലുകള്‍ക്കുള്ള അന്വേഷണങ്ങളും പേയ്മെന്റുകളും, മുന്‍ പേയ്മെന്റുകള്‍ കാണല്‍, ഉപഭോഗ സംഗ്രഹങ്ങള്‍, ശരാശരി ഉപഭോഗ കണക്കുകൂട്ടലുകളും താരതമ്യങ്ങളും എന്നിവ ഇതിലുള്‍പ്പെടുന്നു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ദീപാവലി ആഘോഷത്തില്‍ ബഹ്‌റൈനി സമൂഹം പങ്കുചേര്‍ന്നു.ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ-എക്‌സിസ്റ്റന്‍സ് ആന്റ് ടോളറന്‍സിന്റെ (കെ.എച്ച്.ജി.സി) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ കൂടിയായ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ രാജ്യത്തെ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു.ബഹ്റൈന്റെ ദേശീയ വികസനത്തിന് ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെയും സന്നദ്ധപ്രവര്‍ത്തനം, സാമൂഹ്യ സേവനം, ബിസിനസ്, സംരംഭകത്വം എന്നിവയില്‍ സജീവമായി അവര്‍ പങ്കെടുക്കുന്നതിനെയും ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അഭിനന്ദിച്ചു.മതങ്ങള്‍, സംസ്‌കാരങ്ങള്‍, വംശങ്ങള്‍ എന്നിവയ്ക്കിടയിലുള്ള മനുഷ്യ സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഒരു മുന്‍നിര ആഗോള മാതൃകയാണ് ബഹ്റൈനെന്ന് മന്ത്രി പറഞ്ഞു.ഏകീകൃത സമൂഹത്തിനുള്ളില്‍ സഹവര്‍ത്തിത്വത്തേിനും മതപരവും സാംസ്‌കാരികവുമായ വൈവിധ്യത്തോടുള്ള ബഹുമാനത്തിനും ബഹ്റൈന് ദീര്‍ഘകാല പ്രതിബദ്ധതയുണ്ട്. സുരക്ഷ, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി വിവിധ മതങ്ങളുടെയും വിഭാഗങ്ങളുടെയും വിശ്വാസങ്ങളുടെയും ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ അന്തരീക്ഷം. 200 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഏറ്റവും…

Read More

മനാമ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ദോഹയില്‍ പ്രഖ്യാപിച്ച അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഖത്തറിന്റെയും തുര്‍ക്കിയുടെയും നയതന്ത്ര മദ്ധ്യസ്ഥ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സൃഷ്ടിപരമായ സഹകരണവും വര്‍ധിപ്പിക്കാനും മേഖലയില്‍ സുരക്ഷ, സ്ഥിരത, സുസ്ഥിര സമാധാനം എന്നിവ ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കൈപ്പുസ്തകം ബഹ്‌റൈനില്‍ പുറത്തിറക്കി.’ഫാമിലി ബിസിനസ് അണ്‍ലോക്ക്ഡ്: ദി ടാലന്റ്, ഗവേണന്‍സ് ആന്റ് ലീഡര്‍ഷിപ്പ് ഗൈഡ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഫാമിലി ഫേംസ്’ എന്ന പുസ്തകമാണ് പുറത്തിറക്കിയത്. ബിസിനസ് വിദഗ്ധരായ അലക്‌സാണ്ടര്‍ കാംബെല്ലും ഡോ. ജോണ്‍ മാത്യുവും ചേര്‍ന്നാണ് പുസ്തകം രചിച്ചത്.റോഷ്‌കോം സംഘടിപ്പിച്ച എച്ച്.ആര്‍.എം. സമ്മിറ്റ് ആന്റ് അവാര്‍ഡ് ബഹ്‌റൈന്‍ 2025ലാണ് പുസ്തകം പ്രകാശനം ചെയ്തത്. നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ ഹുസൈന്‍ ഖലഫ് ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: ടൂറിസം വരുമാനത്തില്‍ ബഹ്‌റൈന്‍ 12% വളര്‍ച്ച കൈവരിച്ചു.2024ല്‍ ബഹ്‌റൈന്റെ ടൂറിസം വരുമാനം 3.7 ബില്യണ്‍ ഡോളറിലെത്തിയതായി യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹ്‌റൈന്‍ ടൂറിസം കേന്ദ്രവും ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റിയും സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന് പ്രധാന കാരണമായി. കൂടാതെ വര്‍ഷം മുഴുവന്‍ രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളും ടൂറിസം വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.കുടുംബ, സാംസ്‌കാരിക, കായിക, വിനോദ, ഉത്സവ യാത്രകളും ഇതിന് കാരണമായി.

Read More

മനാമ: രാജ്യത്തുടനീളം തപാല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു.പോസ്റ്റ് ഓഫീസുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് തപാല്‍ സേവനം ലഭ്യമാക്കാനാണ് ഈ പദ്ധതിയെന്ന് ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ തപാല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഹൈദാന്‍ അറിയിച്ചു. പൂര്‍ണമായും സജ്ജീകരിച്ച വാഹനങ്ങള്‍ വഴിയായിരിക്കും സേവനമെത്തിക്കുക.ശനി മുതല്‍ വ്യാഴം വരെ എല്ലാ ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളില്‍വെച്ച് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

Read More

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ (ബി.ഐ.സി.സി) തര്‍ക്കപരിഹാര പാനലുകളില്‍ അംഗങ്ങളെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (63) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ജോണ്‍ ഡോണോഗ്, ഡോ. പിങ്കി ആനന്ദ്, ജഡ്ജി അബ്ദുറഹ്‌മാന്‍ അല്‍ സയ്യിദ് മുഹമ്മദ് അല്‍ സയ്യിദ് അഹമ്മദ്, ജഡ്ജി ഖാലിദ് ഹസന്‍ അലി അജാജി, ഡോ. മുഹമ്മദ് സലാഹ് അബ്ദുല്‍വഹാബ്, ആയിഷ അബ്ദുല്ല മുഹമ്മദ് മുതയ്വെ, ചിയാന്‍ ബാവോ, ഫിലിപ്പ് പിന്‍സോള്‍ എന്നിവരാണ് അംഗങ്ങള്‍.പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിയില്‍ ഈ ഉത്തരവ് നടപ്പാക്കും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.

Read More

മനാമ: ബഹ്‌റൈനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളി മരിച്ച കേസില്‍ യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനായി 100 ദിനാര്‍ ജാമ്യത്തുകയായി കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തെരുവില്‍ മാലിന്യവണ്ടി തള്ളിക്കൊണ്ടുപോകുകയായിരുന്ന ശുചീകരണ തൊഴിലാളിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ശുചീകരണ തൊഴിലാളിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ അശ്രദ്ധയാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Read More