- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിനെ 85ാം വാര്‍ഷികത്തില്‍ വികാരിയല്‍ ദേവാലയമായി പ്രഖ്യാപിക്കും
മനാമ: യെമന്‍ ഒഴികെയുള്ള അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിനെ 85ാം വാര്‍ഷികത്തില്‍ ‘യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയല്‍ ദേവാലയം’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചര്‍ച്ച് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ സന്ദര്‍ഭത്തെ അനുസ്മരിക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ 2025 നവംബര്‍ 8ന് വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെരാര്‍ഡി ഒ.എസ്.എസ്.ടി. അര്‍പ്പിക്കും.1939ല്‍ ബഹ്റൈനിലെ അമീറും ഇന്നത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മുത്തച്ഛനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഒരു കത്തോലിക്കാ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയതോടെയാണ് പള്ളിയുടെ ഉത്ഭവം. മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രതീകമായി ഇത് തുടരുന്നു.ഇതിനെത്തെത്തുടര്‍ന്ന്, കപ്പൂച്ചിന്‍ ബിഷപ്പും അറേബ്യയിലെ അപ്പസ്തോലിക് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജിയോവന്നി ബാറ്റിസ്റ്റ തിരിന്നാന്സി, ഇറ്റലിയിലെ ടസ്കാനിയില്‍ നിന്നുള്ള കപ്പൂച്ചിന്‍ വംശജനായ ഫാ. ലൂയിജി മഗ്ലിയാക്കാനിയെ പള്ളി പണിയാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചു. 1939 ജൂണ്‍ 9ന്…
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ റോയല്‍ ബഹ്റൈന്‍ കോണ്‍കോര്‍സ് 2025 നവംബര്‍ 7, 8 തീയതികളില്‍ റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടക്കും.ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി(ബി.ടി.ഇ.എ)യുമായി സഹകരിച്ച് തോറോ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഉദ്ഘാടന പതിപ്പിനായി യൂറോ മോട്ടോഴ്സിനെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയായി പ്രഖ്യാപിച്ചു.1998ല്‍ സ്ഥാപിതമായ യൂറോ മോട്ടോഴ്സ് ആഡംബര ബ്രാന്‍ഡുകളുടെ അസാധാരണമായ പ്രാതിനിധ്യത്തിലൂടെ ബഹ്റൈനിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ മുന്‍ഗാമിയായി സ്ഥാനംപിടിച്ചിട്ടുണ്ട്.ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറാ അഹമ്മദ് ബുഹിജി, യൂറോ മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഇസഡ്. അല്‍സയാനി, തോറോ ഇവന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെയിംസ് ബ്രൂക്സ്-വാര്‍ഡ് എന്നിവരുടെ സാന്നിധ്യത്തില്‍ സിത്രയിലെ യൂറോ മോട്ടോഴ്സില്‍ വെച്ചാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്.
സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത: സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരായ കേസ് കോടതിക്കു വിട്ടു
മനാമ: ബഹ്റൈനില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരെ എടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറി.സ്ത്രീ ഇപ്പോള്‍ കസ്റ്റഡിയിലാണുള്ളത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ അന്വേഷണമാരംഭിച്ചത്. പ്രോസിക്യൂഷന് നടത്തിയ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ മൊഴി നല്കുകയുണ്ടായി.പൊതുജനാഭിപ്രായത്തെ വഴിതെറ്റിക്കുന്നതും ധാര്‍മികതയ്ക്ക് കോട്ടം വരുത്തുന്നതുമായ കാര്യങ്ങള്‍ ഈ സ്ത്രീ പുറത്തുവിട്ട ക്ലിപ്പുകളില്‍ ഉണ്ടായിരുന്നെന്ന് ഒരു അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു.
മനാമ: ബഹ്റൈന്‍ ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് ഇന്നാരംഭിക്കും. ‘ഷോര്‍ട്ട് ഫിലിം, ഗ്രേറ്റ് സ്റ്റോറീസ്’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.ബഹ്റൈന്‍ സിനിമാ ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സഹകരിച്ചാണ് മറാസി ഗലേറിയ ഹാളില്‍ മേള നടത്തുന്നത്. നവംബര്‍ 4ന് മേള സമാപിക്കും.ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനി ചലച്ചിത്രകാരന് അഹമ്മദ് അല്‍ സയാനി സംവിധാനം ചെയ്ത ‘ഹോപ്പ്’ ആണ് ഉദ്ഘാടന ചിത്രം. മേളയുടെ ഭാഗമായി ചലച്ചിത്ര ശില്പശാലകളും ചര്‍ച്ചകളും നടക്കും.
ക്രിമിനല്‍ കേസ് വിധിയെ എതിര്‍ത്ത് ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടല്‍: നിയമ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ ക്രിമിനല്‍ കേസുകളിലെ വിധിയെ എതിര്‍ത്തുകൊണ്ട് ഹര്‍ജി നല്‍കാനുള്ള കാലാവധി ഒരാഴ്ചയില്‍നിന്ന് ഒരു മാസത്തേക്ക് നീട്ടാനുള്ള നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.2002ലെ ക്രിമിനല്‍ പ്രൊസീജ്യേഴ്സ് നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. ഡോ. അലി അല്‍ നുഐമിയാണ് ദേഭഗതി നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ അംഗീകാരത്തെ തുടര്‍ന്ന് ഇത് നിയമം തയ്യാറാക്കാനായി സര്‍ക്കാരിന് കൈമാറി.എതിര് ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടുന്നത് കോടതി നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്ന് നുഐമി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് എതിര് ഹര്‍ജി നല്കാന് ഒരാഴ്ച കാലാവധി അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ഗള്‍ഫ് എയറിന്റെ ഒരു ഭാഗം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കണമെന്ന നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് തള്ളി.51% ഓഹരി ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ട് ബാക്കി സ്വകാര്യമേഖലയില്‍ വില്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയമാണ് പാര്‍ലമെന്റ് മുമ്പാകെ വന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത 27 എം.പിമാരില്‍ 17 പേര് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് പ്രമേയം തള്ളിയത്.സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നത് ഗള്‍ഫ് എയറിനെ കൂടുതല്‍ നവീകരിക്കാനും സര്‍വീസുകള്‍ വ്യാപിപ്പിക്കാനും പൊതുഖജനാവിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു.
മനാമ: ബഹ്റൈനില്‍ നായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കാറോടിച്ച് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒരു കറുത്ത നായയെ നീല കാറിനു പിന്നില്‍ കെട്ടിയിട്ട് അതിനെ റോഡിലൂടെ വലിച്ചിഴച്ച് കോറോടിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്തേണ്‍ ഗവര്ണര്റേറ്റ് പോലീസ് അന്വേഷണം നടത്തി യുവാവിനെ പിടികൂടിയത്.മൃഗങ്ങളോട് ഇങ്ങനെ ക്രൂരത കാണിക്കുന്നത് രാജ്യത്ത് തടവുശിച്ച ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന ‘നോസ്ട്ര എറ്റേറ്റ്’ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവുമായി ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോ-എക്സിസ്റ്റന്‍സിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു.മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ജോര്‍ജ് കോവക്കാട് ആതിഥേയത്വം വഹിച്ച പരിപാടിയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പ്രമുഖ ആഗോള മതപണ്ഡിതരും പങ്കെടുത്തു.വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വ്യത്യസ്ത വിശ്വാസങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആഗോള സംസ്കാരം വളര്‍ത്തിയെടുക്കാനുമുള്ള ബഹ്റൈന്റെ നിരന്തരശ്രമങ്ങളെക്കുറിച്ച് മന്ത്രി സംസാരിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് അടുത്തകാലത്ത് നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച നോസ്ട്ര എറ്റേറ്റ് പ്രഖ്യാപനം വ്യത്യസ്ത മതങ്ങളുടെ അനുയായികള്‍ക്കിടയില്‍ സംഭാഷണവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണെന്നും ഷെയ്ഖ്…
ന്യൂയോര്‍ക്ക്: പലസ്തീന് ജനതയുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്കും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്ന രാഷ്ട്രീയ പ്രക്രിയ പിന്തുടരുന്നതിനും യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ബഹ്റൈന്‍ ഉറച്ച പിന്തുണ ആവര്‍ത്തിച്ചു.ദ്വിരാഷ്ട്ര പരിഹാരം, പ്രസക്തമായ യു.എന്‍. പ്രമേയങ്ങള്‍, അന്താരാഷ്ട്ര നിയമം എന്നിവയ്ക്കനുസൃതമായി പലസ്തീനിന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണയും ‘പലസ്തീന് പ്രശ്നമുള്‍പ്പെടെ മദ്ധ്യപൗരസ്ത്യ ദേശത്തെ സാഹചര്യം’ എന്ന വിഷയത്തില്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന തുറന്ന ചര്‍ച്ചയ്ക്കിടെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്രസംഘത്തിലെ അംഗമായ അംബാസഡര്‍ നാന്‍സി അബ്ദുല്ല ജമാല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.പലസ്തീന് പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതില്‍ സൗദി അറേബ്യയും ഫ്രാന്‍സും വഹിച്ച പങ്കിനെ അവര്‍ പ്രശംസിച്ചു.
മനാമ: ബഹ്റൈനിലെ സിത്ര ഹൗസിംഗ് സിറ്റിയിലെ രണ്ട് പൊതു പാര്‍ക്കുകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു.ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി ചടങ്ങില്‍ പങ്കെടുത്തു. നഗരവികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സംഭാവന നല്‍കുന്നതിനൊപ്പം മുനിസിപ്പല്‍, ഭവന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ആദ്യത്തെ പാര്‍ക്ക് 2,104 ചതുരശ്ര മീറ്ററും രണ്ടാമത്തേത് 2,174 ചതുരശ്ര മീറ്ററുമാണ് വിസ്തൃതിയിലുള്ളത്. രണ്ടിലും മള്‍ട്ടിപര്‍പ്പസ് സ്പോര്‍ട്സ് മൈതാനങ്ങള്‍, ഹരിത ഇടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, തണലുള്ള ഇരിപ്പിടങ്ങള്‍ എന്നിവയുണ്ട്.
