Author: news editor

ന്യൂയോര്‍ക്ക്: മനുഷ്യക്കടത്ത് തടയാന്‍ ബഹ്‌റൈനില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ദേശീയ സമിതിയുടെ ചെയര്‍പേഴ്സണുമായ നിബ്രാസ് താലിബ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ആഗോള പ്രവര്‍ത്തന പദ്ധതിയുടെ വിലയിരുത്തലിനെക്കുറിച്ചുള്ള പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇക്കാര്യത്തിലുള്ള യു.എന്‍. ആഗോള പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2025ലെ രാഷ്ട്രീയ പ്രഖ്യാപനത്തിനുള്ള പിന്തുണയും താലിബ് പരാമര്‍ശിച്ചു. അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ തടയാനും എല്ലാതരം മനുഷ്യടത്തുകളും ചെറുക്കാനും സമഗ്രമായൊരു സംവിധാനം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.

Read More

മനാമ: ബഹ്റൈന്‍ വനിതാ ദിനത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍ ആന്റ് മദേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ബഹ്റൈന്‍ ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കലാ പ്രദര്‍ശനത്തിന് തുടക്കമായി.ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രിയും ഇസ ബിന്‍ സല്‍മാന്‍ വിദ്യാഭ്യാസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണുമായ ശൈഖ ജൗഹര്‍ ബിന്‍ത് അബ്ദുല്ല ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു. ബഹ്‌റൈന്‍ രാജാവിന്റെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമെന്‍ പ്രസിഡന്റുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം.ഡിസംബര്‍ 3 വരെ തുടരുന്ന പ്രദര്‍ശനത്തില്‍ വ്യക്തിത്വം, സൃഷ്ടിപരമായ ആവിഷ്‌കാരം, നൂതന കാഴ്ചപ്പാടുകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ബഹ്റൈന്‍ കലാകാരികളുടെ കലാസൃഷ്ടികളുണ്ട്. 2025ലെ ബഹ്റൈന്‍ വനിതാ ദിന പ്രമേയമായ ‘ബഹ്റൈന്‍ സ്ത്രീകള്‍: വ്യത്യസ്തത, സര്‍ഗ്ഗാത്മകത, നവീകരണം’ എന്നതിനനുസൃതമായി ബഹ്റൈന്‍ സ്ത്രീകളുടെ നേട്ടങ്ങളും അവരുടെ കലാപരമായ കഴിവുകളും ആവിഷ്‌കരിക്കുന്നതാണ് പ്രദര്‍ശനം.

Read More

മനാമ: ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ നവജാത ശിശുക്കളുടെ നവീകരിച്ച തീവ്രപരിചരണ യൂണിറ്റ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ ചടങ്ങില്‍ പങ്കെടുത്തു. സേവന സന്നദ്ധത വര്‍ധിപ്പിക്കാനും കുട്ടികള്‍ക്ക് വിപുലമായ പരിചരണ അന്തരീക്ഷം നല്‍കാനുമുള്ള സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണിത്.അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കല്‍, നൂതനമായ പ്രത്യേക ക്രിട്ടിക്കല്‍-കെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് യൂണിറ്റിനെ സജ്ജമാക്കല്‍, ശേഷി വര്‍ധിപ്പിക്കല്‍, ഗുരുതരമായ കേസുകള്‍ക്കുള്ള പരിചരണ നിലവാരവും പ്രതികരണ സമയവും വര്‍ധിപ്പിക്കുന്നതിന് വര്‍ക്ക്ഫ്‌ളോകള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന വികസന ഘട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ ലഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലയ്ക്ക് വിശദീകരിച്ചുകൊടുത്തു.ബഹ്റൈന്‍ രാജ്യത്ത് പീഡിയാട്രിക് സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ യൂണിറ്റിന്റെ പുതുക്കല്‍ ഒരു പ്രധാന ഘട്ടമാണെന്ന് ഡോ. ഷെയ്ഖ്…

Read More

മനാമ: പ്രമേഹരോഗികളുടെ മുറിവുണക്കാനായി ഡബ്ലിനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡ് (ആര്‍.സി.എസ്.ഐ), ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബഹ്റൈന്‍, റോയല്‍ മെഡിക്കല്‍ സര്‍വീസസ് എന്നിവ ചേര്‍ന്ന് നൂതനമായ മരുന്നും പുതിയ മെഡിക്കല്‍ ഉപകരണവും വികസിപ്പിച്ചെടുത്തു.റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ (ഡോ.) ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, ബഹ്റൈനിലെ ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് മേധാവി പ്രൊഫ. സ്റ്റീഫന്‍ ആറ്റ്കിന്‍, ഡബ്ലിനിലെ ആര്‍.സി.എസ്.ഐ. റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറും ടിഷ്യു എഞ്ചിനീയറിംഗ് റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവനുമായ പ്രൊഫ. ഫെര്‍ഗല്‍ ഒബ്രയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. മുറിവുണക്കുന്നതിനെ ത്വരിതപ്പെടുത്തുന്ന ഒരു പുതിയ ബയോമെറ്റീരിയല്‍ വികസിപ്പിക്കുന്നതില്‍ ഈ സഹകരണം പ്രീ-ക്ലിനിക്കല്‍ ഫലങ്ങള്‍ കൈവരിച്ചു.ബഹ്റൈനിലെ ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ബയോളജിയിലെ അസോസിയേറ്റ് പ്രൊഫസറും ടിഷ്യു എഞ്ചിനീയറിംഗ് റിസര്‍ച്ച് ഗ്രൂപ്പ് മേധാവിയുമായ പ്രൊഫസര്‍ മൈക്കല്‍ കിയോഗ്, ആര്‍.സി.എസ്.ഐ-…

Read More

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളില്‍ പിടികൂടിയ 113 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി.നവംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ 2,446 പരിശോധനകളാണ് നടത്തിയതെന്ന് എല്‍.എം.ആര്‍.എ. അറിയിച്ചു. നിയമം ലംഘിച്ച് ജോലി ചെയ്ത 25 വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ സിത്ര മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താനും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇവിടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിന്റെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായ നിരവധി പ്രധാന പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞെന്നുംഅദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള കുറഞ്ഞ നിക്ഷേപത്തുക 2,00,000 ദിനാറില്‍നിന്ന് 1,30,000 ദിനാറായി കുറച്ചു.റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതുവഴി ഈ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ.

Read More

മനാമ: സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ജ്വല്ലറി അറേബ്യ 2025ഉം സെന്റ് അറേബ്യ 2025ഉം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ നൂതന അടിസ്ഥാന സൗകര്യങ്ങളുടെയും ശക്തമായ സംഘടനാ കഴിവുകളുടെയും പിന്തുണയോടെ എല്ലാ മേഖലകളിലുമുള്ള പ്രധാന പരിപാടികളും പ്രദര്‍ശനങ്ങളും വിജയകരമായി സംഘടിപ്പിക്കാനും നടത്താനുമുള്ള ബഹ്റൈന്‍ കഴിവ് തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. തുടര്‍ച്ചയായ വിജയത്തിനും മികവിനും മുന്‍ഗണന നല്‍കുന്ന ദേശീയ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ബഹ്റൈന് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

മനാമ: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷന്‍ 15ാം വാര്‍ഷികം ആഘോഷിച്ചു. ബഹ്റൈന്‍ രാജാവിന്റെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ പ്രസിഡന്റുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു വാര്‍ഷികാഘോഷം.ചടങ്ങില്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്‌നിയും അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ (എം.കെ.എഫ്) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍പേഴ്സണും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈന്‍ (ആര്‍.എല്‍.എസ്.ബി) ചെയര്‍പേഴ്സണുമായ ഷെയ്ഖ നൈല ബിന്‍ത് ഹമദ് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി ഉസാമ ബിന്‍ സാലിഹ് അല്‍ അലവി എന്നിവര്‍ പങ്കെടുത്തു.വികസനത്തിനും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും സബീക ബിന്‍ത് ഇബ്രാഹിം രാജകുമാരി നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെ ശൈഖ നൈല ബിന്‍ത് ഹമദ് അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് 15ാം വാര്‍ഷികാഘോഷമെന്നും അവര്‍ പറഞ്ഞു.സന്നദ്ധസേവനം വികസനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അതിനെ പിന്തുണയ്ക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍…

Read More

മനാമ: ഗതാഗത നിയമലംഘനം നടത്തിയതിന് ബഹ്‌റൈനില്‍ രണ്ടു ദിവസത്തിനിടയില്‍ 169 വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ പിടിച്ചെടുത്തു.ബൈക്കുകളും ഡെലിവറി സര്‍വീസ് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായ പാര്‍ക്കിംഗ്, ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, റോഡില്‍ അച്ചടക്കമില്ലായ്മ, അടിയന്തര പാതകളില്‍ വാഹനമോടിക്കല്‍, കാല്‍നട പാതകള്‍ മുറിച്ചുകടക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.ഇത്തരം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ അറിയിച്ചു.

Read More