- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
Author: news editor
മനാമ: ദേശീയ ഭക്ഷ്യവിതരണം സംരക്ഷിക്കാനും അവശ്യസാധനങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനുമായി ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവമാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു.പാര്‍ലമെന്റില്‍ ഹസ്സന് ഇബ്രാഹിം എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘര്‍ഷം വ്യാപാരമാര്ഗങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഒന്നിലധികം വഴികളിലൂടെ ഇറക്കുമതി തുടരുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വേണ്ടത്ര രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി ഒരുങ്ങുന്നു. ഇതിനായി ടെന്‍ഡര്‍ പ്രക്രിയയിലൂടെ ഒരു ബഹ്റൈന്‍ കമ്പനിയുമായി 1.2 ദശലക്ഷം ദിനാറിന്റെ വികസന കരാര്‍ ഒപ്പുവെച്ചു.കുടുംബങ്ങള്‍ക്ക് സുരക്ഷിതമായും ഏറ്റവും എളുപ്പത്തിലും എത്തിച്ചേരാവുന്ന ഇടമാക്കി ഈ തീരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ബാസിം അബുദ്റീസ് പറഞ്ഞു.അഞ്ചു വര്‍ഷത്തിലേറെയായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
മനാമ: ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് പെരുകുന്നതായി മൃഗസ്നേഹികളുടെ സംഘടനകള്‍ പറയുന്നു.ഇതുകാരണം നിരവധി വളര്‍ത്തുമൃഗങ്ങള്‍ തെരുവുകളില്‍ അലയുന്ന അവസ്ഥയുണ്ട്. ആക്രമണഭീതി മൂലം തിടുക്കത്തില്‍ വീടൊഴിഞ്ഞുപോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനാവാത്ത അവസ്ഥ വരുന്നതാണ് ഇതിനു കാരണമെന്നും മൃഗസ്നേഹി സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.
മനാമ: കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഭീകരാക്രമണ ഗൂഢാലോചനയെയും അതിനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും ധനസഹായത്തെയും പിന്തുണയെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ കുറ്റകരവും നിന്ദ്യവുമായ ഗൂഢാലോചന പരാജയപ്പെടുത്തുന്നതിലും അതിലുള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ അധികാരികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.
മനാമ: ബഹ്റൈനിലെ പ്രമുഖ അവതാരകനും പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ അജു റ്റി. കോശിക്ക് സുഹ്യത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്കി.23 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് പോകുന്ന അജുവിന്റെ യാത്രയയപ്പ് യോഗത്തില്‍ നിരവധി സുഹൃത്തുക്കള്‍ പങ്കെടുത്തു. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, പത്തനംതിട്ട അസോസിയേഷന് എന്നിവയില്‍ അംഗം കൂടിയായിരുന്നു അജു.ഇന്ത്യന്‍ ഡിലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സി.പി. വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. യാത്രയയപ്പ് കമ്മിറ്റി കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സോമന് ബേബി, അഡ്വ. വി.കെ. തോമസ്, എന്‍.കെ. മാത്യൂ, ജോര്‍ജ്ജ്കുട്ടി കെ., എബി കുരുവിള, അഡ്വ. ബിനു മണ്ണില്‍ വര്‍ഗ്ഗീസ്, ബെന്നി വര്‍ക്കി, ലെനി പി. മാത്യൂ, ബിനു രാജ് തരകന്, ബിനു പാപ്പച്ചന്, ബിനു മാത്യൂ ഈപ്പന്, റോയി ബേബി, മാത്യു വര്‍ഗ്ഗീസ്, സിബി ഉമ്മന്‍ സഖറിയ, ജിനു ചെറിയാന്, ഏബ്രഹാം ജോര്‍ജ്ജ്, അനോ ജേക്കബ്, ഡോ.…
മനാമ: വില്‍പ്പനയ്ക്കായി ബഹ്റൈനിലേക്ക് കൊണ്ടുവന്ന 100 കിലോഗ്രാമിലധികം കഞ്ചാവും ഹാഷിഷും സഹിതം മൂന്നു പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടി. 1.5 ദശലക്ഷം ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.ഇറാനില്‍നിന്ന് ‘ഡെഡ് മെയില്‍’ എന്നറിയപ്പെടുന്ന രീതിയിലൂടെയാണ് മയക്കുരുന്ന് കടത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം, അന്വേഷണങ്ങള്‍, തിരച്ചില്‍, തെളിവ് ശേഖരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. ഇത് സംശയിക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും വഴിയൊരുക്കി.പിടിച്ചെടുത്ത വസ്തുക്കളില്‍ ഇറാനില്‍നിന്ന് കള്ളക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍, വിവിധ കറന്‍സികളിലുള്ള പണം, കള്ളക്കടത്തിനും വിതരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുമുള്പ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റിയാദ്: പാക്കിസ്ഥാന് സൈന്യത്തിന്റെ ഒരു സംഘം സൗദി അറേബ്യയിലെത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇരു രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയ പരസ്പര സൈനിക സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കിഴക്കന്‍ മേഖലയിലെ കിംഗ് അബ്ദുല്‍ അസീസ് സൈനിക താവളത്തില്‍ വന്നിറങ്ങിയത്. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുള്പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സൈന്യം എത്തിയത്. നിലവിലെ സാഹചര്യത്തില്‍ സൗദി അറേബ്യയ്ക്ക് സുരക്ഷാ സഹായം നല്‍കുക എന്നതാണ് ഇവരുടെ ദൗത്യം.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 516 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ ഒരു പ്രശസ്ത നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.2025ല്‍ നടി തന്റെ ഹ്യുണ്ടായി ട്യൂസണ്‍ കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി യുവാവിനെ ഏല്‍പ്പിച്ചിരുന്നു. പ്രതിഫലമായി 450 ദിനാര്‍ നേരത്തെ തന്നെ കൈപ്പറ്റി. എന്നാല്‍ 100 ദിനാറില്‍ താഴെ ചെലവുവരുന്ന പണിയാണ് ചെയ്തത്. മാത്രമല്ല പണി കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കിയതുമില്ല.അവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏറെ വൈകിയാണ് കാര്‍ തിരിച്ചുകൊടുത്തത്. തട്ടിപ്പിനെതിരെ നടി കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പുള്ളത്. പാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ചട്ടക്കൂടില്‍ ഒതുങ്ങിയില്ലെങ്കില്‍ ഇറാനു നേരെ പുതിയ ആക്രമണങ്ങളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.തങ്ങള്‍ കപ്പലുകളില്‍ മികച്ച ആയുധങ്ങള്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളാണിത്. ചര്‍ച്ചയില്‍ ഒരു ധാരണയിലെത്താനായില്ലെങ്കില്‍ അതെല്ലാം എടുത്തു പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.
