- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
Author: news editor
മനാമ: ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്ക് ജൂലൈ മാസത്തില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള ഷെഡ്യൂളില്‍ സര്‍വീസുകളുടെ വെട്ടിക്കുറച്ചു.പകരം ഇന്ത്യ, കെനിയ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് മദ്ധ്യത്തോടെ റിയാദിലേക്കും ജൂലൈ ഒന്നിന് ദുബായ്, ദോഹ, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കും സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബെയ്റൂത്ത്: ഇറാന്റെ ആക്രമണഫലമായി ചരക്കുനീക്കം മുടങ്ങിയതു മൂലം ലെബനാനില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയുണ്ടായതായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്ട്രി ഡയറക്ടര്‍ അലിസണ് അറിയിച്ചു.രാജ്യം കടുത്ത ഭക്ഷ്യക്ഷാത്തിയിലേക്ക് നീങ്ങുകയാണ്. ലഭ്യതക്കുറവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈനിലെ ഹമദ് ടൗണ്‍ നിവാസികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണപ്രവൃത്തിക്കുള്ള ഒരുക്കം തുടങ്ങി.ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിര്‍മാണമാരംഭിക്കും. 16 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാര്‍ക്കറ്റിനായി അനുവദിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കാന്‍ എസ്കാന് ബാങ്കുമായി സഹകരിച്ച് നടപടികള്‍ ആരംഭിച്ചതായി മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഹമദ് ടൗണില്‍ രണ്ടു ലക്ഷം ദിനാര്‍ വിലവരുന്ന പുരാവസ്തുക്കളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒരു വീട്ടിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണംപോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ബഹ്റൈനിലെ ഹമദ് ടൗണില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പോലീസും ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
തലശ്ശേരി: സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ വധിച്ച കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്.മൂന്നു ജീവപര്യന്തം തടവുശിക്ഷ അപൂര്‍വമാണ്. മൂന്നു വകുപ്പുകളില്‍ മൂന്നു ജീവപര്യന്തവും ഒരു വകുപ്പില്‍ 7 വര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിവിധ വകുപ്പുകളിലായി ആകെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍ വാദിച്ചത്.ദിവ്യശ്രീയെ 2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വെച്ചാണ് ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ. രാജേഷ് (41) വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമലയില്‍ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂര്‍ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസില്‍ സംഭവദിവസം രാവിലെ…
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി.തിരച്ചിലാരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വനം വകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1,500 അടി താഴ്ചയില്‍ ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്.ശ്രീനന്ദ വെള്ളച്ചാട്ടത്തില്‍ വീണെന്ന് സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് അതിനുള്ള സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്നറിഞ്ഞത്. ശ്രീനന്ദയ്ക്കൊപ്പമെത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ 15 പേര് അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു.
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിനിമാ സംവിധായകന് രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യമനുവദിച്ചത്.യുവനടി നേരിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് നല്കിയ പരാതിയിലാണ് മാര്‍ച്ച് 31ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍, ലൈംഗികാവശ്യമുന്നയിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്. നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരത്തതിനാല്‍ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നെന്നും ഇക്കാര്യം ഷൂട്ടിംഗ് സെറ്റില്‍ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി…
മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സന്ദര്‍ശിച്ചു.സന്ദര്‍ശന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും ആഴവും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു.സമീപകാല സംഭവവികാസങ്ങളും പ്രാദേശികമായും അന്തര്‍ദേശീയമായും സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനവും പൊതുതാല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും അവര്‍ അവലോകനം ചെയ്തു.സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കിരീടാവകാശി യാത്രയയപ്പ് നല്കി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയയയ്ക്കാനെത്തി.
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വ്യാജ കാലാവധി സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തിയ കേസില്‍ ഏഷ്യക്കാരനായ കടയുടമയ്ക്ക് രണ്ടാം ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടെ അറസ്റ്റിലായ വേറെ അഞ്ചു പ്രതികള്‍ക്ക് കോടതി മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. ഇതില്‍ രണ്ടു പേരെ നാടുകടത്താനും ഉത്തരവിട്ടു.
