Author: news editor

പാലക്കാട്: കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കുഴൽപ്പണം കൊണ്ടുവന്ന ധർമരാജനെ ചോദ്യം ചെയ്തപ്പോൾ കർണാടകയിൽനിന്ന് 41 കോടി 40 ലക്ഷം രൂപ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസിന് മൊഴി നൽകിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗീരിശൻ നായർ എന്നിവരുടെ നിർദേശത്തെത്തുടർന്നാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.എന്നിട്ട് കേരള പോലീസ് എന്തു ചെയ്തു? പോലീസ് അന്വേഷിച്ചപ്പോൾ വിവരം കിട്ടി. എന്നിട്ട് രണ്ടു കൂട്ടരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പോലീസ് കത്തു പുറത്തുവിട്ടില്ല. മൂന്നു വർഷം കഴിഞ്ഞാണ് കത്ത് പുറത്തുവരുന്നത്. ഇതിനിടെ സുരേന്ദ്രനെതിരായി രാഷ്ട്രീയമായ ഒരു ആരോപണം പോലും സർക്കാരോ സി.പി.എമ്മോ ഉന്നയിച്ചില്ല.എല്ലാ കേസുകളിലും അന്വേഷണം നടത്തുന്ന ഇ.ഡി. ഈ കേസിൽ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാനവും കേസ് ഒതുക്കിത്തീര്‍ക്കാൻ…

Read More

മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജ്യത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.സാംസ്‌കാരിക വൈവിധ്യത്തിന്റെയും മതപരമായ ബഹുസ്വരതയുടെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയായി ബഹ്‌റൈനെ വളര്‍ത്തിയെടുത്തതില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കിയ പിന്തുണയ്ക്ക് വലിയ പങ്കുണ്ടെന്ന് സന്ദര്‍ശനവേളയില്‍ അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക ആശയവിനമയം, എല്ലാ മതങ്ങളോടും ബഹുമാനം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷിതത്വം എന്നിവ നിലനിര്‍ത്തുന്നതില്‍ ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.മുല്‍ജിമല്‍, കവലാനി, താക്കിര്‍, കേവല്‍റാം, അസര്‍പോട്ട, ഭാട്ടിയ കുടുംബങ്ങളെ കിരീടാവകാശിയുടെ ആശംസ അദ്ദേഹം അറിയിച്ചു. കിരീടാവകാശിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ നന്ദി പറഞ്ഞു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു.

Read More