Author: news editor

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) ചരിത്ര, പുരാവസ്തു ഗള്‍ഫ് സൊസൈറ്റിയുടെ 24ാമത് സയന്റിഫിക് ഫോറം ബഹ്റൈനില്‍ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മേഖലയിലെ ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും വൈദഗ്ദ്ധ്യം നേടിയ ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.ഗള്‍ഫ് ചരിത്രകാരന്മാരും ഗവേഷകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്ന് പ്രിപ്പറേറ്ററി കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി മന്‍സൂര്‍ അല്‍ ഷെഹാബ് പറഞ്ഞു. അറബ് മേഖലയുടെ കൂട്ടായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സൊസൈറ്റിയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.അംഗരാജ്യങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. യൂസഫ് അല്‍ അബ്ദുല്ല പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മന്ത്രാലയത്തിന്റെ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതലയുള്ള ഗതാഗത ഡയറക്ടറേറ്റില്‍ പരിശോധനാ സന്ദര്‍ശനം നടത്തി.പൊതു സുരക്ഷാ മേധാവി, ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.വാഹനങ്ങളുടെയും സാങ്കേതിക വിഭവങ്ങളുടെയും ലഭ്യതയിലൂടെ പൊതുജന സുരക്ഷയും എല്ലാ മന്ത്രാലയ വകുപ്പുകളുടെയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഡയറക്ടറേറ്റിന്റെ ശ്രമങ്ങള്‍ മന്ത്രി അവലോകനം ചെയ്തു. ഉത്തരവാദിത്തങ്ങളുടെ വ്യാപ്തിയും സ്വഭാവവും മെച്ചപ്പെടുത്തുന്നതിന് ഡയറക്ടറേറ്റിന്റെ സംവിധാന ചട്ടക്കൂട് പുനഃക്രമീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വിശദീകരിച്ചു. നിലവിലുള്ള സുരക്ഷയും സുരക്ഷാ നടപടികളും അദ്ദേഹത്തെ അറിയിച്ചു. പുതുതായി സ്ഥാപിച്ച മെയിന്റനന്‍സ് യൂണിറ്റിന്റെ മേന്മയെ മന്ത്രി അഭിനന്ദിച്ചു.സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതില്‍ കാര്യക്ഷമതയും വേഗതയും ഉറപ്പാക്കാന്‍ നൂതന പ്രവര്‍ത്തന സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും തുടര്‍ന്നും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read More

കൊച്ചി: ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവസരമൊരുക്കി.യാത്രക്കാര്‍ക്ക് #SrinagarSupport എന്ന ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222, 080 6766 2222 എന്നീ നമ്പറുകളില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ശ്രീനഗറില്‍നിന്ന് ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വീസുകളാണുള്ളത്. ശ്രീനഗറില്‍നിന്ന് കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ്പ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Read More

കൊച്ചി: ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കാനും എയര്‍ ഇന്ത്യ എക്സ്പ്രസ് അവസരമൊരുക്കി.യാത്രക്കാര്‍ക്ക് #SrinagarSupport എന്ന ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222, 080 6766 2222 എന്നീ നമ്പറുകളില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ശ്രീനഗറില്‍നിന്ന് ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വീസുകളാണുള്ളത്. ശ്രീനഗറില്‍നിന്ന് കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ്പ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Read More

മനാമ: വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ബോസ്‌നിയ- ഹെര്‍സഗോവിന സന്ദര്‍ശനത്തിന് ബഹ്‌റൈനികളെ പ്രവേശന വിസയില്‍നിന്ന് ഒഴിവാക്കിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇതനുസരിച്ച് 2025 ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ബഹ്‌റൈനികള്‍ക്ക് ആ രാജ്യത്തേക്ക് വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കും. ബോസ്‌നിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഈ തീരുമാനം പ്രകൃതി സൗന്ദര്യം, തണുത്ത കാലാവസ്ഥ, സമ്പന്നമായ സാംസ്‌കാരിക പശ്ചാത്തലം എന്നിവയ്ക്ക് പേരുകേട്ട ആ രാജ്യത്ത് ബഹ്‌റൈന്‍ വിനോദസഞ്ചാരികളുടെ വര്‍ധനയ്ക്കിടയാക്കുമെന്നാണ് പ്രതീക്ഷ.ഈ പ്രഖ്യാപനത്തോടെ ബഹ്‌റൈനിലെ ട്രാവല്‍ ഏജന്‍സികളും വിമാനക്കമ്പനികളും പ്രത്യേക വേനല്‍ക്കാല യാത്രാ പാക്കേജുകളും പ്രമോഷണല്‍ ഓഫറുകളുമായി രംഗത്തുവന്നിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ തൊഴിലില്ലായ്മാ വേതനത്തില്‍ 100 ദിനാര്‍ വര്‍ധന വരുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ദേശീയ ഇന്‍ഷുറന്‍സ് ഫണ്ടിന് അധിക ബാധ്യത വരുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പാര്‍ലമെന്റ് ഇതിന് അംഗീകാരം നല്‍കിയത്.ഇതനുസരിച്ച് യൂണിവേഴ്‌സിറ്റി ബിരുദമുള്ള തൊഴില്‍രഹിതര്‍ക്ക് നല്‍കുന്ന പ്രതിമാസ വേതനം 200 ദിനാറില്‍നിന്ന് 300 ആയും ബിരുദമില്ലാത്തവരുടേത് 150ല്‍നിന്ന് 250 ആയും വര്‍ധിക്കും. വിലക്കയറ്റവും വാറ്റ് പ്രാബല്യത്തില്‍ വന്നതും കാരണം ജീവിതച്ചെലവിലുണ്ടായ വര്‍ധന നേരിടാന്‍ വേതന വര്‍ധന ആവശ്യമാണെന്ന് നിര്‍ദേശത്തെ പിന്തുണച്ച എം.പിമാരും സേവന സമിതിയും വാദിച്ചു. വിവാഹം കഴിക്കാനോ വീടു പണിയാനോ തയാറെടുക്കുന്ന ചെറുപ്പക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ഇതാവശ്യമാണെന്നും അവര്‍ വാദിച്ചു.തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് സംബന്ധിച്ച 2006ലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 ഭേദഗതി ചെയ്തായിരിക്കും വര്‍ധന പ്രാബല്യത്തില്‍ വരിക.

Read More

മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയമിതരായ 19 രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങള്‍ സഖിര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു.ലിസെലോട്ടെ പ്ലെന്‍സര്‍ (ഡെന്മാര്‍ക്ക്), റുഡോള്‍ഫ് മിചാല്‍ക്ക (സ്ലോവാക്), ഹസന്‍ സാലിഹ് അല്‍ ഗദം അല്‍ ജിനേദി (ചാഡ്), സെര്‍ജെലെന്‍ പുരേവ് (മംഗോളിയ), ജീന്‍ ഫിലിപ്പ് ലിന്റൗ (കാനഡ), പവല്‍ കാഫ്ക (ചെക്ക്), തരണ്‍ സ്‌പെന്‍സര്‍ മാക്കി (ബഹാമാസ്), ഒറാസ് മുഹമ്മദ് ചാരിയേവ് (തുര്‍ക്കുമാനിസ്ഥാന്‍), ഫ്രെഡ്രിക് ഫ്‌ലോറന്‍ (സ്വീഡന്‍), സെക്കോ ചെറിഫ്‌കെ കാമറ (ഗിനിയ), ഗെര്‍വൈസ് മൈക്കല്‍ മൗമോ (സീഷെല്‍സ്), മരിയ ബെലോവാസ് (എസ്റ്റോണിയ), ഡാന ഗോള്‍ഡ്ഫിങ്ക (ലാത്വിയ), യാക്കൂബ് മുഹമ്മദ് (ടാന്‍സാനിയ), മൊഗോബോ ഡേവിഡ് മഗാബെ (ദക്ഷിണാഫ്രിക്ക), മാനുവല്‍ ഹെര്‍ണാണ്ടസ് ഗമല്ലോ (സ്‌പെയിന്‍), കരിമി അക്രം (താജിക്കിസ്ഥാന്‍), ജോര്‍ജ് റാഫേല്‍ ആര്‍ക്കില റൂയിസ് (ഗ്വാട്ടിമാല), അനറ്റോലി വാന്‍ഗെലി (മോള്‍ഡോവ) എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് രാജാവ് സ്വീകരിച്ചത്.അംബാസഡര്‍മാരെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍, അവരുടെ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തെ…

Read More

മനാമ: ബഹ്‌റൈനിലെ ഹാജിയാത്ത് പ്രദേശത്തെ ഒമ്പത് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം.30 വയസ്സുള്ള ഒരു ഭിന്നശേഷിക്കാരനും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബാല്‍ക്കണിയില്‍നിന്ന് വീണ 48 വയസ്സുള്ള അദ്ദേഹത്തിന്റെ അമ്മയുമാണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കുട്ടിയുടെ നില തൃപ്തികരമാണ്. സിവില്‍ ഡിഫന്‍സ് ടീം എത്തി തീയണച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ് സിവില്‍ ഡിഫന്‍സിന്റെ ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്ത വിവരം ലഭിച്ചത്. 10 മിനിറ്റിനുള്ളില്‍ സിവില്‍ ഡിഫന്‍സ് ടീം എത്തി. കനത്ത പുകയില്‍ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തി. 116 താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി. തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) ‘ഇന്‍ക്ലൂസീവ് മാറ്റേഴ്‌സ്’ എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരുത്തും നേട്ടങ്ങളും സാധ്യതകളും ആഘോഷിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചു.ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍, കുടുംബങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്നു.ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച യുവനടന്‍ ഗോപീകൃഷ്ണ വര്‍മ്മയുടെയും അദ്ദേഹത്തിന്റെ അമ്മ രഞ്ജിനി വര്‍മ്മയുടെയും ശ്രദ്ധേയമായ കഥയായിരുന്നു പരിപാടിയില്‍ പ്രധാനം. പ്രത്യാശയുടെയും സാധ്യതയുടെയും ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് അവരുടെ യാത്ര സദസ്സില്‍ ആഴത്തില്‍ പ്രതിധ്വനിച്ചു.സമഗ്ര സംരംഭങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണ പങ്കിട്ട കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള യൂസഫ് ലോരി, നയം, വിദ്യാഭ്യാസം, അവബോധം എന്നിവയിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കിയ ബഹ്‌റൈന്‍ ഡൗണ്‍ സിന്‍ഡ്രോം സൊസൈറ്റിയില്‍നിന്നുള്ള മുഹമ്മദ് എന്നിവരും പ്രത്യേക അതിഥികളായി.സായാഹ്നത്തില്‍ മാധ്യമപ്രവര്‍ത്തക രാജി മോഡറേറ്ററായി.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ഐ.എല്‍.എയുടെ ലാഭേച്ഛയില്ലാത്ത വിനോദ കേന്ദ്രമായ സ്‌നേഹയുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ ആഘോഷിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വിവിധ ജോലികളില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കാനും ഇതിനായി തൊഴില്ലിലായ്മ ഇന്‍ഷുറന്‍സ് ഫണ്ടില്‍നിന്ന് 463 ദശലക്ഷം ദിനാര്‍ വകയിരുത്താനും പാര്‍ലമെന്റില്‍ നിര്‍ദേശം.ഖാലിദ് ബുവാനാക്, ഡോ. അലി അല്‍ നുഐമി, അഹമ്മദ് ഖരാത്ത, സൈനബ് അബ്ദുല്‍ അമീര്‍, ഇമാന്‍ ഷോവൈറ്റര്‍ എന്നിവരാണ് നിര്‍ദേശം സമര്‍പ്പിച്ചത്. നിര്‍ദേശം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.ഈ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ 2006ലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തി ഒരു വകുപ്പ് കൂടി ചേര്‍ക്കേണ്ടിവരും.പദപ്രയോഗങ്ങളും വാദങ്ങളും അവലോകനം ചെയ്ത ശേഷം പാര്‍ലമെന്റിന്റെ സേവന സമിതി ഈ നിര്‍ദേശത്തെ പിന്തുണച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ഫണ്ടില്‍ മിച്ചം വരുന്ന തുക ഇതിനായി വിനിയോഗിക്കാമെന്ന് സമിതി നിര്‍ദേശിച്ചിട്ടുമുണ്ട്.

Read More