Author: news editor

മനാമ: ബഹ്‌റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അടുത്തിടെ അംഗീകരിച്ച പ്രസ് ആന്റ് ഡിജിറ്റല്‍ മീഡിയ നിയമത്തിന്റെ പ്രധാന നേട്ടങ്ങള്‍ അവലോകനം ചെയ്യാനായി ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു. ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ (ബി.ജെ.എ) പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.രാജാവിന്റെ മാധ്യമകാര്യ ഉപദേഷ്ടാവ് നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍, വാര്‍ത്താവിനിമയ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി, കിരീടാവകാശിയുടെ കോര്‍ട്ടിലെ മാധ്യമകാര്യ ഉപദേഷ്ടാവ് ഇസ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹമ്മദി, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി യൂസിഫ് അല്‍ ബിന്‍ഖലീല്‍, നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (എന്‍.സി.സി) സി.ഇ.ഒ. അഹമ്മദ് ഖാലിദ് അല്‍ അറൈഫി എന്നിവരും പങ്കെടുത്തു.ബഹ്റൈന്റെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബി.ജെ.എ. നേതാവ് ഇസ അല്‍ ഷൈജി പറഞ്ഞു. അസോസിയേഷന് ഭൂമി അനുവദിക്കാനും സ്ഥിരമായ ഒരു ആസ്ഥാനം പണിയാനുമുള്ള രാജാവിന്റെ ഉത്തരവിനെ അദ്ദേഹം സ്വാഗതം ചെയ്തു.

Read More

മനാമ: ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ (ബി.സി.ഡി.ആര്‍) രണ്ട് ബഹ്റൈനി വനിതാ ഉദ്യോഗസ്ഥര്‍ക്ക് മുതിര്‍ന്ന നേതൃത്വസ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റം നല്‍കി.ഫാത്തിമ അല്‍വാര്‍ദിക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഫാത്തിമ അല്‍ സായിദ് അല്‍ ജലഹമയ്ക്ക് ചീഫ് രജിസ്ട്രാറായുമാണ് സ്ഥാനക്കയറ്റം.ബഹ്റൈനി വനിതാ സഹപ്രവര്‍ത്തകര്‍ നേതൃത്വപരമായ റോളുകള്‍ ഏറ്റെടുക്കുന്നത് കാണുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് ബി.സി.ഡി.ആര്‍. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ അറാദി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ കെട്ടിട വാടക നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ശൂറ കൗണ്‍സില്‍ തള്ളി.വാടക കാലാവധി കഴിഞ്ഞാല്‍ അത് തിരിച്ചേല്‍പ്പിക്കുന്നത് കെട്ടിട ഉടമ നിരസിക്കുന്ന സാഹചര്യത്തില്‍ അത് കൈമാറ്റം ചെയ്തതായി കണക്കാക്കപ്പെടണമെന്നും വാടക കരാര്‍ പുതുക്കാനുള്ള കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തണമെന്നുമുള്ള വ്യവസ്ഥകളുള്ള ഭേദഗതി ബില്ലാണ് തള്ളിയത്.ബില്‍ തള്ളണമെന്നുള്ള സഭയുടെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ സഭ അംഗീകരിക്കുകയായിരുന്നു. ഭേദഗതി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നിലവിലെ നിയമവ്യവസ്ഥയില്‍ തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ തള്ളാന്‍ സമിതിശുപാര്‍ശ ചെയ്തത്.

Read More

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നവംബര്‍ 2 മുതല്‍ 8 വരെ നടത്തിയ പരിശോധനകളില്‍ നിയമം ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 52 വിദേശ തൊഴിലാളികളെ നാടുകടത്തി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,927 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. ക്രമരഹിതമായി ജോലി ചെയ്ത 17 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. അറിയിച്ചു.

Read More

മനാമ: പശ്ചിമ റിഫയിലെ പഴയൊരു ജനവാസ മേഖല പൂര്‍ണ്ണമായി നവീകരിക്കാനുള്ള പദ്ധതിക്ക് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.കൗണ്‍സിലര്‍ ബാലിദ് ഷജ്‌റ അവതരിപ്പിച്ച പദ്ധതിയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. ബ്ലോക്ക് 910 പ്രദേശവും പരിസരപ്രദേശങ്ങളുമാണ് നവീകരിക്കുന്നത്. തെരുവുകളിലും ഇടവഴികളിലും ഇന്റര്‍ലോക്ക് പാകുക, തെരുവിളക്കുകള്‍ നവീകരിക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓവുചാലുകള്‍ വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിയായ കുട്ടി അടച്ചിട്ട കാറില്‍ ശ്വാസംമുട്ടി മരിക്കാനിടയായ കേസില്‍ പ്രതിയായ വനിതാ ഡ്രൈവര്‍ക്ക് കുട്ടിയുടെ മാതാവ് മാപ്പു നല്‍കി.വിധവയും 40കാരിയും മൂന്നു കുട്ടികളുടെ മാതാവുമായ ബഹ്‌റൈനി വനിതയാണ് കേസിലെ പ്രതി. ഹൈ ക്രിമിനല്‍ കോടതിയില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി വാഹനത്തിലുള്ള കാര്യം മറന്നുപോയതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അവര്‍ പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ഹസ്സന്‍ അല്‍ മഹരി എന്ന കുട്ടിയാണ് മരിച്ചത്. കിന്റര്‍ഗാര്‍ട്ടനിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള വാഹനം ഓടിച്ചിരുന്ന പ്രതി, വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ രാവിലെ 7.45ന് വാഹനം പൂട്ടി പോകുകയായിരുന്നു. 11.45ന് തിരിച്ചെത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ വാഹനത്തില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബി.ഡ.ിഎ.ഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.ഇന്നലെ നടന്ന വാദം കേള്‍ക്കലിനിടയില്‍ കുട്ടിയുടെ അടുത്തൊരു ബന്ധുവാണ് മാതാവ് പ്രതിക്ക് മാപ്പു നല്‍കിയ കാര്യം കോടതിയെ അറിയിച്ചത്.

Read More

മനാമ: ബഹ്‌റൈനില്‍ മിനിമം പ്രതിമാസ വേതനം 700 ദിനാറാക്കണമെന്നും തൊഴിലില്ലായ്മ പൂര്‍ണമായി പരിഹരിക്കണമെന്നും തൊഴിലാളി യൂണിയനുകള്‍.ഫ്രെഡറിക് എബര്‍ട്ട് ഫൗണ്ടേഷന്റെയും ബില്‍ഡിംഗ് ആന്റ് വുഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്റെ ദ്വിദിന സമ്മേളനത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ ഹുസൈന്‍ ഖലഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.ബഹ്‌റൈന്‍ ട്രേഡ് യൂണിയന്‍സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഷെഹാബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറില്‍ നടക്കാനിരിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയുടെ അജണ്ടയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുക, എല്ലാവര്‍ക്കും മാന്യമായ ജോലി നല്‍കുക തുടങ്ങിയവയാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍.

Read More

മനാമ: ബഹ്‌റൈനില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ ഏഷ്യക്കാരനായ തൊഴിലാളി 25 മീറ്റര്‍ ഉയരത്തില്‍നിന്ന് വീണു മരിച്ച കേസില്‍ കമ്പനി ഉദ്യോഗസ്ഥനെതിരായ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.2024 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. സുരക്ഷാ മാനദണ്ഡങ്ങളും തൊഴില്‍ നിയന്ത്രണങ്ങളും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സുരക്ഷിതമായ സ്‌ക്രാഫോള്‍ഡിംഗ് നല്‍കിയില്ല, വീഴ്ചാ സംരക്ഷണ സംവിധാനങ്ങളുണ്ടാക്കിയില്ല, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉയരത്തില്‍ ജോലി ചെയ്യിച്ചു എന്നീ കുറ്റങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിരിക്കുന്നത്.വാദം കേള്‍ക്കല്‍ വേളയില്‍ ഉദ്യോഗസ്ഥന്‍ കുറ്റം നിഷേധിച്ചു. കേസ് ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ അടുത്ത വാദം കേള്‍ക്കല്‍ നവംബര്‍ 16ലേക്ക് മാറ്റിവെച്ചു.

Read More

മനാമ: ബാപ്കോ എനര്‍ജിസ് ബഹ്റൈന്‍ സീസണ്‍ എന്‍ഡുറന്‍സ് 8 മണിക്കൂര്‍ എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെയില്‍ ഫെരാരി ഡ്രൈവേഴ്സ് ആന്റ് മാനുഫാക്ചറേഴ്സ് കിരീടങ്ങള്‍ നേടി. സാഖിറില്‍ ട്രിപ്പിള്‍ ടോപ്പ് ഫൈവ് ഫിനിഷോടെ സ്ഥാനമുറപ്പിച്ചു.1972ല്‍ ലോക സ്പോര്‍ട്സ് കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിനു ശേഷമുള്ള പ്രാന്‍സിംഗ് ഹോഴ്സിന്റെ ആദ്യത്തെ ആഗോള എന്‍ഡുറന്‍സ് റേസിംഗ് വിജയമാണിത്. നിര്‍മ്മാതാക്കളുടെ വിഭാഗത്തില്‍ ഏറ്റവുമടുത്ത എതിരാളിയായ ടൊയോട്ടയേക്കാള്‍ 74 പോയിന്റ് മുന്നിലാണ് ഫെരാരി.ഫെരാരിയുടെ മൂന്ന് ക്രൂകള്‍ ഡ്രൈവേഴ്സ് സ്റ്റാന്‍ഡിംഗിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.സീസണിലെ അവസാന മത്സരത്തില്‍ ടൊയോട്ട വിജയിച്ചു.

Read More

മനാമ: പാലക്കാട് ആര്‍ട്‌സ് ആന്റ് കള്‍ചറല്‍ തിയേറ്റര്‍ (പാക്ട്) കായികമേള പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.വര്‍ഷംതോറും പാക്ട് നടത്തിവരുന്ന കായികമേളയ്ക്ക് ഇത്തവണയും വലിയ ആവേശവും പിന്തുണയുമാണ് ലഭിച്ചത്. ജീവിതശൈലീ രോഗങ്ങള്‍ മൂലം പ്രവാസികള്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് വ്യായാമത്തെയും കായിക രംഗത്തെയും പ്രവാസികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പാക്ട് കായികമേള സംഘടിപ്പിക്കുന്നത്.നാലു ഗ്രൂപ്പുകളിലായി 200ലേറെ പേര്‍ മത്സര ഇനങ്ങളില്‍ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമാപന സമ്മേളനത്തില്‍ കെ.എസ്.ഇ.ബി. ഡയറക്ടര്‍ അഡ്വ. മുരുകദാസ് മുഖ്യാതിഥിയായി. സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചുപാക്ട് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, ധന്യ രാഹുല്‍, സുധീര്‍, സജിത സതീഷ്, ഉഷ സുരേഷ്, സതീഷ് ഗോപാലകൃഷ്ണന്‍, മൂര്‍ത്തി നൂറണി, ജഗദീഷ് കുമാര്‍, ഗോപാലകൃഷ്ണന്‍, ദീപക് വിജയന്‍, രാംദാസ് നായര്‍, അനില്‍ കുമാര്‍, അശോകന്‍ മണ്ണില്‍ സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍…

Read More