Author: news editor

മനാമ: അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഒമാന്റെ നയതന്ത്ര ശ്രമങ്ങളെയും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെയും വിലമതിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഈ നടപടി പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Read More

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.വീടിന് പിന്‍വശത്തുള്ള ടാങ്കിലാണ് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ടു പരിചയമില്ലാത്ത സ്ത്രീയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Read More

മനാമ: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാള്‍ ആചരിച്ചു.മനാമ തിരുഹൃദയത്തിലെ ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ജോസഫ് മുഖ്യ കാര്‍മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ഫാ. ജോണ്‍ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. നിക്കോള്‍സണ്‍, ഫാ. വിക്ടര്‍ പ്രകാശ്, ഫാ. ഡാരില്‍ ഫെര്‍ണാണ്ടസ്, ഫാ. അന്തോണി അല്‍മസാന്‍ , ഫാ. ജോസ് എഡ്വേര്‍ഡോ, ഫാ. സെബാസ്റ്റ്യന്‍ ഐസക്, ഫാ. സാബ്രാന്‍ മുഗള്‍, ഫാ. സരോജിത് മണ്ടല്‍, ഫാ. അംബാഗഹഗെ ഫെര്‍ണാണ്ടോ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ചയാണ് ഓശാനപ്പെരുന്നാള്‍ അഥവാ കുരുത്തോലപ്പെരുന്നാള്‍ എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോള്‍ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ‘ഓശാന, ഓശാന, ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനങ്ങള്‍ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.

Read More

കൊല്ലം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടകവീട്ടിലാണ് മരണം.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.കേസുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വെച്ചു പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. അനുവാദമില്ലാതെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനും ഐ.ടി. ആക്ട് അടക്കം ചുമത്തിയാണ് കേസെടുത്തത്.ഗവ. പ്ലീഡര്‍ പെണ്‍കുട്ടിക്കയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന സുഗോഷ് പി. പി. (45) നാട്ടില്‍ നിര്യാതനായി. അസുഖബാധിതനായി കഴിഞ്ഞ മാസം ലീവിനു നാട്ടില്‍ പോയതായിരുന്നു. നാട്ടില്‍ ചികത്സയിലിരിക്കെയാണ് മരണം. പത്തനതിട്ട അടൂര്‍ തട്ടയില്‍ പാലനില്‍ക്കുന്നതില്‍ പാപ്പച്ചന്റെയും മേരിക്കുട്ടിയുടെയും മകനാണ്. സംസ്‌കാരം ഏപ്രില്‍ 15ന്. ഭാര്യ: ജെന്‍സോ. ഒരു മകളുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രിയും പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ബോര്‍ഡ് ആക്ടിംഗ് ചെയര്‍മാനുമായ നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ അറിയിച്ചു. വ്യക്തിഗത ഡാറ്റയുടെ മേഖലയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതായി തരംതിരിച്ച വിഭാഗങ്ങളിലേക്കാണ് നിയമനം.സമഗ്രവും സൂക്ഷ്മവുമായ പഠനത്തിനു ശേഷം പ്രോസസ്സ് ചെയ്യുന്ന വ്യക്തിഗത ഡാറ്റയുടെ അളവ്, ജോലിയുടെ സ്വഭാവം, പ്രവര്‍ത്തന തരം, വ്യക്തിഗത ഡാറ്റയുടെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന അപകടസാധ്യതയുടെ തോത് എന്നിവ അനുസരിച്ച് മന്ത്രാലയം സ്വകാര്യ മേഖലയെ മൂന്ന് തലങ്ങളായി തരംതിരിച്ചിട്ടുണ്ട്.ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായ ധനകാര്യം, ബിസിനസ്, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ 2018ലെ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തിലെ (30) വ്യവസ്ഥകളുടെ നടപ്പാക്കുകയും നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഡാറ്റാ സംരക്ഷണ ഓഫീസറുടെ ചുമതല. ഡാറ്റാ കണ്‍ട്രോളര്‍മാരെ സഹായിക്കുക, ഡാറ്റാ പ്രോസസ്സിംഗ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റിയെയും ഡാറ്റാ കണ്‍ട്രോളറെയും തമ്മില്‍…

Read More

മനാമ: 2025 ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന്‍ ഡ്രൈവര്‍ ഓസ്‌കാര്‍ പിയാസ്ട്രി ഏറ്റവും വേഗതയേറിയ സമയം കുറിച്ചു. 1 മിനിറ്റ് 31.646 സെക്കന്‍ഡ് സമയംകൊണ്ട് സഹതാരം ലാന്‍ഡോ നോറിസിനെ 0.668 സെക്കന്‍ഡ് പിന്നിലാക്കിക്കൊണ്ട് സെഷനില്‍ ടീമിന്റെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചു.ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക്ക് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനത്തേക്കാള്‍ 0.834 സെക്കന്‍ഡ് പിന്നിലായി. മെഴ്സിഡസ് ഡ്രൈവര്‍മാരായ ജോര്‍ജ്ജ് റസ്സലും ആന്‍ഡ്രിയ കിമി അന്റൊനെല്ലിയും യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങള്‍ നേടി.നിക്കോ ഹള്‍ക്കന്‍ബെര്‍ഗിന്റെ കാര്‍ അപ്രതീക്ഷിതമായി നിര്‍ത്തിയപ്പോള്‍ സാങ്കേതിക കാരണത്താല്‍ സെഷന്‍ തടസ്സപ്പെട്ടു. സെഷന്‍ പുനരാരംഭിക്കുന്നതിന് മുമ്പ് വെര്‍ച്വല്‍ സേഫ്റ്റി കാര്‍ സജീവമാക്കേണ്ടിവന്നു.സെഷന്റെ അവസാന മൂന്നില്‍ ട്രാക്ക് അവസ്ഥ മെച്ചപ്പെട്ടപ്പോള്‍ മക്ലാരന്‍ ഡ്രൈവര്‍ വ്യക്തമായ മികവ് കാണിച്ചു. അവസാനം വരെ അദ്ദേഹം നിലനിര്‍ത്തിയ ഒന്നാം സ്ഥാനത്തെ മറികടക്കാന്‍ മറ്റൊരു ഡ്രൈവര്‍ക്കും കഴിഞ്ഞില്ല.

Read More

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു.തേയിലച്ചെടികള്‍ പിഴുതുമാറ്റി നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് വന്നതോടെ ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോര്‍ഡ് സ്ഥാപിച്ചു. കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വേ നമ്പര്‍ 88ല്‍ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കു ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ് ലഭിച്ചത്.ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ജെ.ഒ. അരുണ്‍, എ.ഡി.എം. കെ.ദേവകി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള അനുമതി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുകയായിരുന്നു.ഇന്നു രാവിലെ തന്നെ പ്രവൃത്തി തുടങ്ങി. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് തേയിലച്ചെടികള്‍ പിഴുതുമാറ്റി നിലമൊരുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. വിഷുവിനു ശേഷം…

Read More

മനാമ: പിതാവ് വീട്ടില്‍ ഇല്ലാതിരിക്കുകയോ നിയമപരമായ തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്താല്‍ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ ലഭിക്കുന്നതിന് നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും.ജലാല്‍ അല്‍ കാദം എം.പിയായിരിക്കും ഇതുസംബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിക്കുക. എട്ട് എം.പിമാര്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് ചര്‍ച്ചയില്‍ പരിശോധിക്കും.

Read More

മനാമ: ബഹ്‌റൈനിലെ സല്‍മാബാദ് ഗുരുദ്വാര ഗുരു ഗോബിന്ദ് സിംഗ് ഖല്‍സ പന്തിന്റെ സ്ഥാപകദിനമായ ബൈശാഖി ആഘോഷത്തിന്റെ നിറവില്‍.ഏപ്രില്‍ 10ന് അഖണ്ഡ് പഥ് സാഹിബോടെയാണ് ആഘോഷം ആരംഭിച്ചത്. കീര്‍ത്തനങ്ങളാല്‍ മുഖരിതമാണ് ഗുരുദ്വാര. 13ന് വൈകുന്നേരം സമ്പൂര്‍ണ പഥ് ചടങ്ങോടെ ആഘോഷം സമാപിക്കും. ഇതിന്റെ ഭാഗമായി പ്രാര്‍ത്ഥനായോഗം നടക്കും. ഭക്തര്‍ക്ക് ഗുരു കാ ലങ്കാര്‍ വിളമ്പും.ആഘോഷത്തില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Read More